Tuesday, March 23, 2010

ബ്ലോഗ് മീറ്റ്

പ്രിയ കൂട്ടുകാരേ,

വരുന്ന വെള്ളിയാഴ്ച്ച (26/03/2010) ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്.സി.സി ഹാളില്‍ (അതെ ആ ഹാളു തന്നെ നമ്മള്‍ ഫെബ്രുവരി അഞ്ചാം തിയതി ബ്ലോഗ് മീറ്റു നടത്തിയില്ലേ) വെച്ച് നമ്മള്‍ ഒന്ന് ഒത്തുകൂടുന്നു (എന്താ ഇത്ര ചടപെടാന്നല്ലേ!കാരണമുണ്ട്)

ദുബായ് ഏഷ്യാനെറ്റ് റേഡിയോടെ പ്രോഗ്രാം ഡയരക്ടറും കവിയുമായ കുഴൂര്‍ വിത്സണും ഒപ്പം പ്രശസ്ഥബ്ലോഗര്‍ റഫീക്കും ഈ വ്യാഴാഴ്ച്ച ദോഹയിലെത്തുന്നു.അവരോടൊപ്പം ഒന്നുകൂടിയിരിക്കാം എന്നു കരുതിയാണ് ഈ സംഗമം.

അപ്പോള്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും ഒരുമണിക്ക് (ഫുഡ് കഴിക്കാന്‍ മറക്കരുത്!മറന്നാല്‍ പ്രശ്നമൊന്നും ഇല്ല,വിശന്നിരിക്കാം എന്നു മാത്രം)തന്നെ ഹാളിലെത്തുക.ഒരു രണ്ടുമണിക്കൂര്‍ മാത്രം (അപ്പോഴേക്കും കുഴൂരിനുപോകാനുള്ള ഫ്ലൈറ്റിനു സമയവുമാകും)വരാന്‍ കഴിയുന്നവര്‍ മറുപടി അയക്കുമല്ലോ?

ദോഹാ ബ്ലോഗേഴ്സിനുവേണ്ടി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

Tuesday, March 2, 2010

മധുരമായ് പെയ്യുന്ന ചാറ്റല്‍ യാത്ര ചോദിക്കുമ്പോള്‍

എന്‍റെ പ്രിയപ്പെട്ട ഇസ്മൂ ,


ഒന്നിച്ചുള്ളോരു യാത്രയിലൂടെ

എന്‍റെ ചില സ്വാര്‍ത്ഥങ്ങളിലേക്ക്

എന്‍റെ ചില സ്നേഹപരാശ്രയങ്ങളിലേക്ക്

അനുവാദം ചോദിക്കാതെ

നിന്നെ ഞാന്‍ മുതല്‍ക്കൂട്ടാക്കുകയായിരുന്നു

ഭാഷയിലൂടെയല്ലെങ്കിലും  ചില സംജ്ഞകളിലൂടെ

നീയതനുവദിച്ചിരുന്നെന്നു, ആസ്വദിച്ചിരുന്നെന്നു

ഞാനറിഞ്ഞിരുന്നു , ഇപ്പോഴും അറിയുന്നു

വേര്‍പാടുകള്‍ അനിവാര്യതകളാണെന്നറിയുമ്പോഴും

ആകസ്മീകമാകുമ്പോള്‍ ആകുലതകളുയരുന്നു 

മനസ്സുകൊണ്ടും ചിന്തകള്‍ കൊണ്ടും സംവദിക്കുമ്പോള്‍

ദൂരങ്ങളൊരു വേലിക്കപ്പുറത്തെക്കു ചുരുങ്ങിയെത്തുമെന്നു

നിനച്ചുകൊണ്ടു ഞാന്‍ സഖേ

നിനക്കായ് നേരുന്നു  മംഗളങ്ങളസംഖ്യം

രുചിക്കുന്നിപ്പോള്‍ വിരഹത്തിന്‍റെ ഉപ്പുരസമെങ്കിലും

മധുരമായ് പെയ്യട്ടെ എന്നുമീ ഹൃദ്യമാം ചാറ്റല്‍