Tuesday, May 24, 2011

ദൂരം

ദൂരം മറന്നു ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു പാട്ടിന്‍
പല്ലവി കേട്ടു ഞാന്‍
അരികിലെങ്ങോ
മൌനവിളയാട്ടം നിറുത്തി
പുല്ലാങ്കുഴലൂതും സഖി
നീ മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മുഖാമുഖം കാണുമ്പോള്‍
മകര നിലാവുപോല്‍
നാണത്തിന്‍പൊന്നാട ചാര്‍ത്തി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല, വര്‍ണ്ണമിത്തിരി
മാഞ്ഞുപോയെങ്കിലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൌനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

7 comments:

  1. മൗനം കാലം തീര്‍ത്ത വിശ്രമ കേന്ദ്രമാവണം. കാലം നിര്‍ബന്ധിക്കുന്ന ഒരിടത്താവളം. അതൊരു നിരാസമായി ഗണിക്കേണ്ടതില്ല. വീണ്ടും തളിര്‍ക്കുന്ന പ്രതീക്ഷയില്‍ ഒരു നാള്‍ മൗനം വാചാലമാവുക തന്നെ ചെയ്യും. തീര്‍ച്ചയായും, അന്നേ ദിവസം ഈ ദൂരമത്രയും വേഗത്തില്‍ തിരികെ ഓടിയണയും..

    ReplyDelete
  2. വിരഹ കാമുകന്‍ ആണല്ലേ!! "ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍" എന്ന വരിയില്‍' ഞാന്‍' ഒരു അഭംഗിയല്ലേ എന്നൊരു തോന്നല്‍..'ഓര്‍ത്തിരുന്നൊരുപാട് നാള്‍' എന്നല്ലേ കുറച്ചൂടെ നല്ലത്..കവിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തിയെങ്കില്‍ ഞാനൊന്നും പറഞ്ഞിട്ടില്ല..താങ്കള്‍ ഒന്നും കേട്ടിട്ടുമില്ല..
    "നമ്മാളുന്ടായിരുന്നില്ല!" അക്ഷരപിശകാണെന്നു തോന്നുന്നു. 'നമ്മളുണ്ടായിരുന്നില്ല' എന്നല്ലേ? ആശംസകള്‍..

    ReplyDelete
  3. പ്രണയം എക്കാലത്തെയും നൊമ്പരമാണ് എനിക്ക്!എന്നിൽ അത്രക്ക് മാത്രമുണ്ട് പ്രണയം!

    ReplyDelete
  4. “മറന്നിടാനാവുമോ..?
    ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ക്കത്...???”

    നന്നായിട്ടുണ്ട്ട്ടോ...
    ആശംസകള്‍...!!!

    ReplyDelete
  5. ദൂരത്തെ കുറിച്ച് ഒരു ഖത്തര്‍കാരന്‍ ഇതിലും നന്നായി എഴുതണം. വീണ്ടും ശ്രമിക്കുക.

    ReplyDelete
  6. ഏതു സങ്കടലിലാണ് നമ്മുടെ പ്രണയം മുങ്ങി മരിച്ചത്....വരികള്‍ നന്നായി......

    ReplyDelete