Thursday, July 7, 2011

ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ കൂടി

നാളെ വൈകിട്ട് (8 /07 /2011 , വെള്ളിയാഴ്ച ) അഞ്ചു മണിക്ക് തമ്മില്‍ കാണുവാനും, കുശലം പറയുവാനുമായി ഖത്തര്‍ ബ്ലോഗ്ഗേര്‍സിന്റെ ഒരു അനൌപചാരീകമായ ഒത്തു ചേരല്‍ ഉദ്ദേശിക്കുന്നു .പ്രത്യേകിച്ച് അജണ്ട ഒന്നും തന്നെ ഇല്ല. സമയവും, സൌകര്യവും , താല്‍പര്യവും ഉള്ളവര്‍ കോര്‍ണിഷില്‍ ചില്‍ട്രന്‍സ് പാര്‍ക്കിന്റെ എതിര്‍ വശത്തായി എത്തുക . കുടുംബവുമായി വരുന്നവര്‍ക്ക് കുടുംബത്തെ പാര്‍ക്കില്‍ വിട്ടിട്ടു വരാം എന്നൊരു സൗകര്യം ഉണ്ട് . മട്ടന്‍ ബിരിയാണിയുടെ കാര്യം ഇസ്മായില്‍ ഭായി (തണല്‍ ) പറയുന്നത് കേട്ടു. കൃത്യമായി അറിയില്ല . തമ്മില്‍ കാണുകയും വിളിക്കുകയും ചെയ്യുന്നവര്‍ ഈ വിവരം ഒന്ന് കൈമാറിയാല്‍ നന്നായിരുന്നു.

ഖത്തര്‍ ബ്ലോഗ്ഗേര്‍സിനു വേണ്ടി
സുനില്‍ , രാമചന്ദ്രന്‍ , ഇസ്മായില്‍ , ഷഫീക് ,...............

6 comments:

  1. മട്ടന്‍ കൊളസ്ട്രോള്‍ കൂടുതലാ ..ചിക്കനാ നല്ലത് !

    ReplyDelete
  2. യാത്രക്കൂലി തരാമെങ്കില്‍ ഞാനും വരാമായിരുന്നു. യൂറോപ്യന്‍ സമ്പദ് ഘടന പുരോഗതി പ്രാപിച്ചാല്‍ ഉടന്‍ തിരിച്ചു തരാം.

    ReplyDelete
  3. ഇതാരും കണ്ടില്ലേ? ചിക്കന്‍ ഉണ്ടെങ്കില്‍ ഞാന്‍ റെഡി ,ഉറപ്പിച്ചാല്‍(ചിക്കന്റെ കാര്യം)വിളിക്കണേ..

    ReplyDelete
  4. ചിക്കന്‍ എങ്കില്‍ ചിക്കന്‍ എലാം ഇസ്മു ഭായി പറയുന്ന പോലെ ...

    ReplyDelete
  5. ആരേം.. കാണാനില്ലാല്ലോ??? വിശാലമായ ഒരുറക്കം കളയണോ??

    ReplyDelete
  6. Wishes to get together... Since I have a meeting evening I could not attend...sorry

    ReplyDelete