Tuesday, December 29, 2015
പൂര്‍വ്വമാതൃകകളില്ലാത്ത കഥകളുടെ തമ്പുരാന്‍ ഉണ്ണി. ആര്‍
പൂര്‍വ്വമാതൃകകളില്ലാത്ത കഥകളുടെ തമ്പുരാന്‍ ഉണ്ണി ആറിനു ക്യൂ മലയാളം സര്‍ഗസായാഹ്നത്തിലേക്കു സ്വാഗതം.
ചാര്‍ലി, മുന്നറിയിപ്പ്, ബ്രിഡ്‌ജ്, കുള്ളന്റെ ഭാര്യ, ബിഗ് ബി, ചാപ്പാകുരിശ്, തുടങ്ങി എട്ടോളം ചിത്രങ്ങള്‍ക്കു തിരക്കഥയും സംഭാഷണവും രചിച്ച് മലയാളസിനിമയ്‌ക്കു പുതിയ ഭാവുകത്വം നല്‍കിയ പ്രതിഭ.
ചെറുകഥകള്‍കൊണ്ട് നമ്മെ വിസ്‌മയിപ്പിക്കുകയും വ്യത്യസ്‌തമായ ചോദ്യങ്ങളും സമസ്യകളും കഥകളിലൂടെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഉണ്ണിയുടെ കഥാപാത്രങ്ങളെല്ലാം വിചിത്രമായ മനോഗതിയുള്ളവരാണ്. ലീലയിലെ കുട്ടിയപ്പന്‍, ഒഴിവുദിവസത്തെ കളിയിലെ നാല്‍വര്‍ സംഘം, മുന്നറിയിപ്പിലെ സി കെ രാഘവന്‍, സഹയാത്ര യിലെ സുമതിയും രാധാമണിയും കോട്ടയം 17 ലെ കുഞ്ഞുവും അങ്ങനെതന്നെ..
വായനക്കാരനു മുന്നില്‍ ചിന്തയുടെ വലിയൊരു ലോകം തുറന്നിട്ടുകൊണ്ടാണ് ഉണ്ണിയുടെ ഓരോ കഥകളും അവസാനിക്കുന്നത്. കഥ അവസാനിക്കുമ്പോള്‍ വായനക്കാരനും കഥാപാത്രവും ഒരു പോലെ പകച്ചു നില്‍ക്കുന്ന പാത്രസൃഷ്ടി.
നവോത്ഥാന കാല കഥകള്‍ക്കും ആധുനിക - ഉത്തരാധുനിക കാല കഥകള്‍ക്കും ശേഷം മലയാള ചെറുകഥാലോകം എന്ത് എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ഉണ്ണിയുടെ കഥക്കൂട്ടുകള്‍.
കോട്ടയം കുടമാളൂരില്‍ നിന്നു മലയാള ചെറുകഥയുടെ ആകാശം കീഴടക്കുന്ന ഈ കഥാകൃത്ത് നമ്മുടെ അതിഥിയായി കഥ പറയാനും കഥയെ കുറിച്ചു പറയാനും എത്തുന്നു. 2016 ജനുവരി 8നു നടക്കുന്ന സര്‍ഗസായാഹ്നം പരിപാടിയില്‍ നമുക്കും ഒപ്പമിരിക്കാം...
(ക്യൂ മലയാളം കൂട്ടായ്മയില്‍ നജീബ് സുധീര്‍ എഴുതിയത്
A M Najeeb Sudheer
Subscribe to:
Post Comments (Atom)
സർഗ്ഗസായാഹ്നത്തിന് ആശംസകൾ... ഉണ്ണി.ആറിനും.
ReplyDeleteആശംസകള്‍
ReplyDelete