Saturday, December 5, 2015
ക്യു മലയാളം കവിതാ രചനാ മത്സരം
ഖത്തറിലെ സര്‍ഗാത്മക കൂട്ടായ്മയായ ക്യു മലയാളം ഐ സി സി അശോക ഹാളില്‍ ജനുവരി 8 ന് നടത്തുന്ന വാര്‍ഷിക ആഘോഷമായ സര്‍ഗസായാഹ്നം 2016 ന്‍റെ ഭാഗമായി 6 മുതല്‍ 12 വരെ ക്ലാസുകളിലുള്ള സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി വിവിധ വിഭാഗങ്ങളായി തിരിച്ച് ഡിസംബര്‍ 19 ന് ശനിയാഴ്ച 2 മണിക്ക് ഹിലാല്‍ എഫ് സി സി ഹാളില്‍ വെച്ച് മലയാളം കവിതാ രചനാ മത്സരം സംഘടിപ്പുക്കുന്നു. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സാക്ഷ്യപത്രവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ട്രോഫിയും നല്കുന്നു. ട്രോഫികള്‍ സര്‍ഗ സായാഹ്നം 2016 - ല്‍ മുഖ്യാതിഥിയായ ഉണ്ണി. ആര്‍ ആയിരിക്കും വിതരണം ചെയ്യുക.
പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 6686 0775, 5514 7606 എന്നീ നമ്പറുകളിലോ qmalayalamkavitha@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment