Friday, February 12, 2010

സ്പോണ്‍സേഡ് ഫോര്‍ ഖത്തര്‍-ബ്ലോഗ്ഗേഴ്സ്..(photo)

ങ്ഹേ..ഇവിടൊന്നും ആരുംല്ല്യേ..?


..എവിടെ പോയീ എല്ലാരും..
ആ ചുവരില് കുറേ പേരൊക്കെ കുറിച്ചിട്ടുണ്ടല്ലോ??
മുരളി, സ്മൈലി, ശ്രദ്ധേയന്....
അ..ആ അത് നമ്മടെ ഖത്തര് ബ്ലോഗ്ഗേഴ്സ്-മീറ്റില് പങ്കെടുത്ത 13 കടുവകളുടേയും 2 കിടുവകളുടേയും പേരല്ലേ?.
അത്ശരി..ഇത്രയധികം ആള്‍‍കള് ഇവ്ടെണ്ടായിട്ടും.
ഒരു തേങ്ങയടിച്ച് കന്നി പോസ്റ്റിടാന് ആര്ക്കും നേരല്ലന്നോ...കഷ്ട്ടം!


ങേ..ഉടക്കാന് പറ്റിയ നാടന് തേങ്ങ കിട്ടാനില്ലന്നോ?
കിട്ടണതൊക്കെ ശ്രീലങ്കനാണോ?
അപ്പോ അതാണല്ലേ പ്രശ്നം! ഡോണ്‍‍ഡ് വെറി..
തേങ്ങ ദേ ഇപ്പ ശരിയാക്കിത്തരാ..





ഈ ഘടി മേലെ എത്തിയാല് ഒരു കൊല തേങ്ങ താഴെ ദാ റെഡി.


അപ്പോ ആദ്യം എത്തുന്ന ആള് മുഴുത്തതൊരണ്ണം നോക്കി പൊതിച്ച് ഐശ്വര്യായിട്ട് ആ പണി അങ്ട് കഴിക്ക്വാലോ ?


ന്നാ പിന്നെ സമയം കളയണ്ടാ...

18 comments:

  1. ഈ ഘടി തേങ്ങ പറിച്ചു താഴെ ഇറങ്ങുന്നതിന്റെ മുന്‍പ് തന്നെ ഒരു തേങ്ങ എടുത്തു ഞാന്‍ ഉടച്ചു.
    ഇന്നാ പിടിച്ചോ..
    (((((((((ഠേ))))))))

    ReplyDelete
  2. എങ്ങനെ ധൈര്യായിട്ട്‌ തേങ്ങ അടിക്കും , ഗണപതിക്ക്‌ വച്ചത്‌ ശരിയായില്ലേ ഒക്കെ പോയില്ല്യേ...

    ReplyDelete
  3. ഇതു വരെ ആരും ഒന്നും പോസ്റ്റാതിരുന്നതു മന:പൂര്‍വ്വമായിരുന്നു.എല്ലാ ഗ്രൂപ്പ് ബ്ലോഗ് പോലെ അംഗങ്ങള്‍ അവരവരുടെ രചനകള്‍ക്കായി ഒരിടം കൂടിയാക്കേണ്ട എന്നു കരുതിയാണ്.നമ്മുടെ ഗ്രൂപ്പ് എങ്ങിനെയെല്ലാം മുന്നോട്ട് കൊണ്ടുപോകണം എന്ന ചര്‍ച്ചകളും മറ്റുമായി തുടങ്ങാം എന്നു വെച്ചിട്ടായിരുന്നു.

    ReplyDelete
  4. ഇസ്മായീലിന്റെ തേങ്ങയടി മോശമില്ല..ഒച്ച കേട്ട് ആളുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. (ഇവിടെ എത്താന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ല, No Notifications).
    സഗീര്‍, ഈ ഖത്തര്‍-ബ്ലോഗ് സംഗതി നന്നായിട്ടുണ്ട്.
    ആരാണ് ഇതിന്റെ ആശാന്‍? സെറ്റിങ്സില്‍ ചില മാറ്റങ്ങള്‍ ചെയ്യേണ്ടതുണ്ടന്ന് തോന്നുന്നു. Members-ന് ആര്‍ക്കും,(ഒരു പോസറ്റിട്ടിട് എനിക്കും)
    E-mail Notification കിട്ടുന്നില്ല.
    മാത്രവുമല്ല ഈ ബ്ലോഗ് ഒരു aggregator-ലും ലിസ്റ്റ് ചെയ്തിട്ടില്ലന്ന് തോന്നുന്നു.
    Group Members അവരുടെ ബ്ലോഗില്‍ പോസ്റ്റിട്ടാല്‍ ഇവിടെ അഗ്രിഗറ്റ് ചെയ്യാന്‍ വല്ല സാങ്കേതിക വിദ്യയും വശമുള്ളവരുണ്ടോ?
    ശൈലേഷ്, Better luck next time.

    ReplyDelete
  5. ഗ്രാമീണാ..ആദ്യത്തെ പോസ്റ്റിനു നന്ദി.സംഭവം കൊള്ളാം.

    1.ഗൂഗിൾ ഗ്രൂപ്പിൽ എല്ലാവരും അംഗങ്ങളായാൽ ആ ഗൂഗിൾ ഗ്രൂപ്പിന്റെ വിലാസം നോട്ടിഫിക്കേഷനായി കൊടുക്കാം.അപ്പോ അതിൽ അംഗങ്ങളായവർക്കെല്ലാം നോട്ടിഫിക്കേഷൻ കിട്ടണം.
    2.കമന്റുകൾ ട്രാക്ക് ചെയ്യാനും ഇതേ രീതി പിന്തുടരാം.
    3.അഗ്രിഗേറ്ററിൽ നമുക്കിത് ചേർക്കാം.
    4.ഗ്രൂപ്പ് മെമ്പേർസ് അവരുടെ വ്യക്തിഗത ബ്ലോഗിൽ പോസ്റ്റിട്ടാൽ ഇവിടെ ലിസ്റ്റ് ചെയ്യിക്കാനായിട്ട് ഒരോരുത്തരുടേയും ബ്ലോഗിന്റെ ഫീഡ് ഇവിടെ ഒരു ലിസ്റ്റായി ചേർത്താൽ മതി.

    ReplyDelete
  6. ഞാനും കണ്ടേ, ഞാനും വന്നേ... ഇനി പുകിലോട് പുകിലല്ലേ ...?

    ReplyDelete
  7. അത് ശരി.. ഇവിടെ കലം.. അല്ല തേങ്ങ ഉടച്ചോ? ഏതു ചങ്കരനാ തെങ്ങേല്‍? ആ കത്തിക്ക് പകരം ഏതെങ്കിലും നല്ല ബ്ലോഗറുടെ നാവു പോരായിരുന്നോ? :)

    ReplyDelete
  8. ഉല്‍ഘാടനം ഗംഭീരമായിട്ടൂണ്ട്...

    ReplyDelete
  9. My God Excellent !
    Who ever tranformed this Blog to this theme have done a great job.I hope the unknown hand behind this is kiran's. welldone.
    The Email notification to all members is still inactive,
    I think the admin have to manually enter the members Email ID's in the box - "Comment notification Email" under "settings".
    All members are not permitted to do so.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഗ്രൂപ്പ്‌ ബ്ളോഗില്‍ ഞാന്‍ ഒരു അംഗം ആണെന്നല്ലാതെ അതിണ്റ്റെ നിര്‍മ്മിതിയുമായോ രൂപകല്‍പ്പനയുമായോ എനിക്ക്‌ ഒരു ബന്ധവുമില്ല, അതിനുള്ള എല്ലാ ആശംസകളും കിരണിനു മാത്രം അവകാശപ്പെട്ടത്‌. ഞാന്‍ ഗൂഗില്‍ ഗ്രൂപ്പിണ്റ്റെ മാത്രം നിര്‍മ്മാണത്തില്‍ മാത്രം പങ്കുവഹിച്ചിട്ടുള്ളൂ.

    ReplyDelete
  12. ഗ്രൂപ്പില്‍ ഇനിയും ചേരാത്തവര്‍ ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഗ്രൂപ്പില്‍ ചേരാതെ അലഞ്ഞുനടക്കുന്നവരെ ആരെങ്കിലും കാണുകയാണെങ്കില്‍ ദയവായി ചെവിക്കുപിടിച്ച്‌ കൊണ്ടുവരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

    ReplyDelete
  13. ആഹാ..ഇങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നോ? ഞാന്‍ കണ്ടില്ലായിരുന്നു..തുടക്കം നന്നായി..ഇനി വഴിയെ വന്നു എല്ലാവരും പോസ്ടിട്ട് തകര്‍ക്കട്ടെ..പക്ഷെ,പോസ്ടിട്ടാല്‍ ഒന്ന് അറിയിക്കണേ.. ..പ്ലീസ്..

    ReplyDelete
  14. വെറുതെ ഒന്നു വന്നു നോക്കീതാ,മരുഭൂമിയല്ലേ..ഒരു കരിക്കെങ്കിലും ഒത്താലോ !

    ReplyDelete
  15. ദേ...നമ്മുടെ 'ചാറ്റല്‍'ദോഹ വിടുന്നു. എന്നാലും ഇന്നലെ ദോഹയില്‍ അതിശക്തിയായി മഴ പെയ്തു തണുപ്പിച്ച ശേഷമാണ് ഇന്ന് നമ്മോട് യാത്ര പറയുന്നത്! ഗതി കെട്ടില്ലെങ്കിലും പുല്ലു തിന്നാന്‍ ഇടക്കൊക്കെ ഇവിടെ വരാന്‍ ശ്രമിക്കുക .'ചാറ്റല്‍' പെയ്തു പുല്ലു കിളിര്‍ത്തതു ഇവിടെ ഇപ്പോഴും കാണും.
    പോയി വരൂ എന്നല്ലേ പറയാന്‍ പറ്റൂ ...

    ReplyDelete
  16. ഞാനിപ്പോള്‍ വിളിച്ചിരുന്നു. രണ്ടു പ്രാവശ്യമേ നേരില്‍ കണ്ടിട്ടുള്ളൂവെങ്കിലും ഏറെ കാലം പരിചയമുള്ളവരെ പോലെയേ വിട പറയാന്‍ കഴിഞ്ഞുള്ളു. ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞപ്പോള്‍ ഞാനറിഞ്ഞു; ഈ ബൂലോക സൗഹൃദം എത്രമാത്രം ഹൃദ്യമാണെന്ന്!! ചാറ്റലിന് നന്മകള്‍ നേരുന്നു.

    ReplyDelete
  17. ഇതിലൊന്ന് കേറിക്കൂടാന്‍ വഴി ഒന്ന് പറഞ്ഞുതരണേ...

    ReplyDelete