Tuesday, March 2, 2010

മധുരമായ് പെയ്യുന്ന ചാറ്റല്‍ യാത്ര ചോദിക്കുമ്പോള്‍

എന്‍റെ പ്രിയപ്പെട്ട ഇസ്മൂ ,


ഒന്നിച്ചുള്ളോരു യാത്രയിലൂടെ

എന്‍റെ ചില സ്വാര്‍ത്ഥങ്ങളിലേക്ക്

എന്‍റെ ചില സ്നേഹപരാശ്രയങ്ങളിലേക്ക്

അനുവാദം ചോദിക്കാതെ

നിന്നെ ഞാന്‍ മുതല്‍ക്കൂട്ടാക്കുകയായിരുന്നു

ഭാഷയിലൂടെയല്ലെങ്കിലും  ചില സംജ്ഞകളിലൂടെ

നീയതനുവദിച്ചിരുന്നെന്നു, ആസ്വദിച്ചിരുന്നെന്നു

ഞാനറിഞ്ഞിരുന്നു , ഇപ്പോഴും അറിയുന്നു

വേര്‍പാടുകള്‍ അനിവാര്യതകളാണെന്നറിയുമ്പോഴും

ആകസ്മീകമാകുമ്പോള്‍ ആകുലതകളുയരുന്നു 

മനസ്സുകൊണ്ടും ചിന്തകള്‍ കൊണ്ടും സംവദിക്കുമ്പോള്‍

ദൂരങ്ങളൊരു വേലിക്കപ്പുറത്തെക്കു ചുരുങ്ങിയെത്തുമെന്നു

നിനച്ചുകൊണ്ടു ഞാന്‍ സഖേ

നിനക്കായ് നേരുന്നു  മംഗളങ്ങളസംഖ്യം

രുചിക്കുന്നിപ്പോള്‍ വിരഹത്തിന്‍റെ ഉപ്പുരസമെങ്കിലും

മധുരമായ് പെയ്യട്ടെ എന്നുമീ ഹൃദ്യമാം ചാറ്റല്‍

13 comments:

  1. നമ്മുടെ ചാറ്റല്‍ മടങ്ങുകയാണ്. ഏതൊരു പ്രവാസിക്കും അനിവാര്യമായ, അനിഷേധ്യമായ തിരിച്ചു പോക്ക്. എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. "പ്രവാസി" എന്ന പേരല്ല "ഗര്‍ഷോം" എന്ന പേരാണ് നമുക്ക് ചേരുക എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ഇസ്മായിലിന് എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട് ....

    ReplyDelete
  2. എവിടെയാണെങ്കിലും ഈ സൌഹൃദങ്ങള്‍ മറക്കാതിരിക്കുക. നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു..

    ReplyDelete
  3. ചാറ്റലിന് ഒരു യാത്രയയപ്പ് കൊടുക്കേണ്ടതല്ലേ???

    ReplyDelete
  4. തലവാചകം കണ്ടപ്പോ ഇന്നലെ ഖത്തറില്‍ പെയ്ത ചാറ്റലിന്റെ കാര്യമായിരിക്കും എന്നാ കരുതിയത്..



    എന്തായാലും ചാണ്ടിക്കുഞ്ഞിന്റെ അഭിപ്രായത്തിനു എന്റെ കൈയ്യൊപ്പ് കൂടി...

    ReplyDelete
  5. അനിവാര്യമായ ഈ യാത്രയില്‍ അദ്ദേഹത്തിനു എല്ലാ മംഗളങ്ങളും നേരുന്നു.
    ബ്ലോഗിലൂടെ ഈ സൗഹൃദം കെടാതെ നമുക്ക് സൂക്ഷിക്കാം.

    പിന്ന സിജോയ്‌ പറഞ്ഞ കാര്യം നമുക്ക് നോക്കണം.

    ReplyDelete
  6. യാത്രയയപ്പിന് ഇനി സമയമില്ലല്ലോ. ഇന്ന് രാത്രിയാണത്രെ യാത്ര.

    ReplyDelete
  7. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.നേരത്തെ പ്രവാസം മതിയാക്കാന്‍ കഴിയുക ന്നു വെച്ചാല്‍ വലിയ ഭാഗ്യമാണു.മാവും തെങ്ങും കവുങ്ങുമുള്ള നമ്മുടെ നാടുതന്നെയാണു ഏറ്റവും നല്ലത്.ഉദ്ദേശിക്കുന്ന കാര്യങ്ങളൊക്കെ ദൈവം നടത്തിതരട്ടെ,സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ.......

    ReplyDelete
  8. ഞാന്‍ വിളിച്ചിരുന്നു. രണ്ടു പ്രാവശ്യമേ നേരില്‍ കണ്ടിട്ടുള്ളൂവെങ്കിലും ഏറെ കാലം പരിചയമുള്ളവരെ പോലെയേ വിട പറയാന്‍ കഴിഞ്ഞുള്ളു. ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞപ്പോള്‍ ഞാനറിഞ്ഞു; ഈ ബൂലോക സൗഹൃദം എത്രമാത്രം ഹൃദ്യമാണെന്ന്!! ചാറ്റലിന് നന്മകള്‍ നേരുന്നു.

    ReplyDelete
  9. ആദ്യ മീറ്റില്‍ വെച്ച് കാണുമ്പോള്‍ ബ്ലോഗില്ലാ ബ്ലോഗറായിരുന്നു! പിന്നിടു നടന്ന മീറ്റില്‍ എനിക്ക് പങ്കെടുക്കുവാനും കഴിഞ്ഞില്ല!ഇനി കാണാന്‍ സമയമില്ലാത്തതിന്നാല്‍ വിളിച്ചു യാത്രാമംഗളം നേര്‍ന്നു,ഒപ്പം ഈ സൌഹൃദം തുടരാനും അപേക്ഷിച്ചിട്ടുമുണ്ട്.സുനിലിന്റെ ഈ യാത്രാമംഗളകവിത നല്ല നിലവാരം പുലര്‍ത്തുന്നു.

    ReplyDelete
  10. എല്ലാവിധ ആശംസകളും

    ReplyDelete
  11. ഇസ്മായീല്‍ ഖത്തറിനോട് വിട പറഞ്ഞെന്നോ?
    ഒരു യാത്രയയപ്പ് ഒഴിവാക്കാനാകുമോ ഇസ്മയില്‍ ആര്‍ക്കും പിടികൊടുക്കാതെ കടന്നുകളഞ്ഞത്. എന്തായാലും എന്റെ പുതിയ നീല കോട്ടന്‍ ഷര്‍ട്ട് ധരിക്കുമ്പൊഴെല്ലാം എനിക്ക് എന്റെ പഴയ ആ കോളേജ്-മേറ്റിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.

    ReplyDelete