Tuesday, January 11, 2011

ഓടിവായോ........................



ഖത്തറിലെ പ്രിയപ്പെട്ട ബ്ലോഗുമുതലാളിമാരേ ......
എല്ലാവരും തണുപ്പടിച്ചു ചുരുണ്ടുകൂടി ഇരിപ്പാണോ? ഒന്ന് ഉഷാറാകൂ...നമുക്കൊന്ന് 'മീറ്റാന്‍' സമയമായില്ലേ?
കഴിഞ്ഞവര്‍ഷം വളരെ ലളിതമായി അംഗുലീപരിമിതമായ അംഗങ്ങള്‍ചേര്‍ന്ന് ഒരു ബ്ലോഗ്‌മീറ്റ് നടത്തിയിരുന്നല്ലോ. അവരില്‍പെടാത്ത  ഒട്ടനേകം ഖത്തര്‍ ബ്ലോഗര്‍മാര്‍ പുതുമുഖങ്ങളായും പഴയമുഖങ്ങളായും ഇവിടെ എലികളെപ്പോലെ പതുങ്ങി നടക്കുന്നുണ്ടെന്ന്  അറിയാന്‍ കഴിഞ്ഞു. അവരെയൊക്കെ ഒന്ന് പുറത്തു ചാടിക്കാനും എലികളെ പോലെ ഇരിക്കുന്ന ആ പുലികളെ ജനമധ്യത്തില്‍ 'തുറന്നുകാട്ടാനും' ഒരു ബ്ലോഗ്‌ മീറ്റ് ഇപ്പോള്‍ അനിവാര്യമാണ്.  ഒരുവിളിപ്പാടകലെ ഒരു  കുഞ്ഞുരാജ്യത്ത്‌ തമ്മില്‍ കണ്ടിട്ടും കാണാതെ  നാം നടന്നകലുന്നത് മോശമല്ലേ! 
ഒരു പരിചയപ്പെടല്‍ നമുക്ക് അത്യാവശ്യമല്ലേ ?
അതിലുപരി ഇത്തരം  കൂട്ടായ്മക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലേ?
ഇനിയും വൈകിക്കണോ?
നിങ്ങളോരോരുത്തരും അഭിപ്രായങ്ങള്‍ മടിക്കാതെ ഇതിലൂടെ പ്രകടിപ്പിക്കുമല്ലോ. 
എന്തിന്? എവിടെ? എപ്പോള്‍? എങ്ങനെ? എല്ലാം .........................

വാല്‍ പോസ്റ്റ്‌: ബ്ലോഗ് മീറ്റുകള്‍ വിജയകരമായി നടത്തി പ്രാഗല്‍ഭ്യം തെളിയിച്ച , പരിചയസമ്പന്നരായ, പ്രതിഭാസമ്പന്നരായ, പ്രശസ്തബ്ലോഗര്‍മാരായ സര്‍വ്വശ്രീ : സഗീര്‍ പണ്ടാരത്തില്‍, രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍ എന്നീ ത്രിമൂര്‍ത്തികള്‍ തന്നെ ഇതിനും മുന്‍കയ്യെടുക്കണമെന്നു നമുക്കൊന്നിച്ച് ആജ്ഞാസ്വരത്തില്‍  അപേക്ഷിക്കാം.

NB: ഖത്തറില്‍ നിന്ന് പുറത്തുള്ള ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കുമെങ്കില്‍ അവര്‍ക്ക് പ്രത്യക പരിഗണനയും ഇരിപ്പിടവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

24 comments:

  1. ത്രിമൂര്‍ത്തികള്‍ ഉണരുക ഉഷാറാകുക ..

    ReplyDelete
  2. തീര്‍ച്ചയായും വേണം. ധൃതി പിടിച്ചു ചെയ്യാതെ, കുറച്ചു സമയമെടുത്ത് കൃത്യമായ അജണ്ടകളോടെ വേണം നമ്മുടെ അടുത്ത ഒത്തുകൂടല്‍ എന്നാണ് എന്റെ അഭിപ്രായം. പരമാവധി ബ്ലോഗര്‍മാരുടെ സമയ-സൌകര്യങ്ങള്‍ മനസ്സിലാക്കി ഒരു മാസമെങ്കിലും അപ്പുറമുള്ള തിയ്യതി കാണുന്നതാവും ഉചിതം.

    ത്രിമൂര്‍ത്തികള്‍ പറയട്ടെ. :)

    NB : ഖത്തറില്‍ നിന്നും പുറത്തുള്ളവര്‍ക്ക് എയര്‍ ടിക്കെറ്റ് സ്പോണ്സര്‍ ചെയ്യുമോ ഇസ്മായീല്‍ ഭായ് ? :)

    ReplyDelete
  3. എല്ലാ ചിലവുകളും സ്വയം പ്രഖ്യാപിത ട്രഷറര്‍ ആയി സ്ഥാനമേറ്റ തണല്‍ എന്ന ഇസ്മായില്‍ കുറുമ്പടി ഏറ്റെടുത്തിരിക്കുന്നു എന്ന് എന്നെ അറിയിച്ച സന്തൊഷ വര്‍ത്തമാനം എല്ലാ കൂ‍ട്ടുകാരേയും അറിയിക്കുന്നു. ഓരോരുത്തര്‍ക്കും താല്പര്യമുള്ള തിയ്യതി എല്ലാവരും ഇവിടെ അറിയിക്കുക. അതില്‍ നിന്ന് ചര്‍ച്ചയിലൂടെ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ദിവസവും സ്ഥലവും കണ്ടെത്താം.

    ReplyDelete
  4. NB: ഖത്തറില്‍ നിന്ന് പുറത്തുള്ള ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കുമെങ്കില്‍ അവര്‍ക്ക് പ്രത്യക പരിഗണനയും ഇരിപ്പിടവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ് ................ടിക്കറ്റ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഉഷാറായേനേ...

    ReplyDelete
  5. ദോഹയ്ക്ക് പുറത്തുനിന്നും വരുന്നവർക്ക് വല്ല പരിഗണനയും ഉണ്ടെങ്കിൽ ഞാനും ഉണ്ട്...
    എന്നായാലും ഞാൻ റെഡീട്ടോ...

    ReplyDelete
  6. ഞാനും ഉണ്ട്.
    എപ്പോഴാ?

    ReplyDelete
  7. സ്നേഹിതരേ..
    നിങ്ങള്ക്ക് പരിചിതരായ ഖത്തര്‍ ബ്ലോഗര്‍മാരെ ഈ ബ്ലോഗിലേക്ക് ക്ഷണിക്കുകയോ വ്യക്തിപരമായി ക്ഷണിച്ചു ബ്ലോഗ്‌ മീറ്റില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയോ ചെയ്യുക. പരമാവധി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ..

    ReplyDelete
  8. ആരും ഓടി വരുന്നത് കാണുന്നില്ലല്ലോ ഇസ്മായീലേ??? :(

    ReplyDelete
  9. രണ്ടുമൂന്നു പേരെ നേരില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ വളരെ സന്തോഷപൂര്‍വ്വം അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തി .പക്ഷെ അവര്‍ക്ക് ഇവിടെ കമന്റു ഇടാന്‍ കഴിയുന്നില്ല എന്ന് പരാതിപ്പെടുന്നു. അഡ്മിന്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  10. ഫെബ്രുവരി 11 വെള്ളിയാഴ്ച സമയം രണ്ടു മണി ആയിരിക്കും നല്ലത്. പള്ളി കഴിഞ്ഞു, ഭക്ഷണവും കഴിച്ചു എത്താനുള്ള സമയം കിട്ടും. ഉച്ച ഭക്ഷണം അറേഞ്ച് ചെയ്‌താല്‍ അതിനു വേണ്ടി സമയം കുറെ നഷ്ടമാകും.... 2 മുതല്‍ 6 വരെ നല്ല സമയം ആയിരിക്കും ... അതിനെ പരിചയപ്പെടല്‍, കഥ, കവിത, ചര്‍ച്ച എന്നിങ്ങനെ തരം തിരിച്ചു വിനിയോഗിക്കാം .... ഇടയ്ക്കു ഒരു ചായയും ചെറു കടിയും ഏര്‍പ്പാടാക്കാം ... പിന്നെ ഒരു രജി സ്ട്രെഷനും ചെറിയ ഒരു ഫണ്ട്‌ ശേഖരണവും നടത്താം

    യോജിപ്പുകളും വിയോജിപ്പുകളും ...അഭിപ്രായങ്ങളും ..അറിയിക്കു

    ReplyDelete
  11. ഇവിടെ കമന്റ് ഇടാന്‍ കഴിയുന്നില്ല എന്ന് പലരും പറയുന്നു. ദയവായി ഒന്ന് പരിശോധിക്കൂ ....

    ReplyDelete
  12. നല്ല സംരംഭം. എല്ലാ ആശംസകളും നേരുന്നു. പങ്കെടുക്കാന്‍ കഴിവതും ശ്രമിയ്ക്കാം.

    ReplyDelete
  13. പങ്കെടുക്കാന്‍ കഴിവതും ശ്രമിക്കാം

    ReplyDelete
  14. വിചാരിച്ചാല്‍ നടക്കാത്ത കാര്യമുണ്ടോ ..നമുക്ക് കൂടാം ..തീര്‍ച്ചയായും സമയം കൃത്യമായി തീരുമാനിച്ചോ ? സുനില്‍ പറഞ്ഞ സമയം കൊള്ളാം അല്ലെ ?

    ReplyDelete
  15. ഞാനിവിടെയുണ്ടേ....
    അല്ലാ അറിയിച്ചില്ലേലും ഞാനെത്തും!!!
    അപ്പോ അങ്ങിനെത്തന്നെ....

    ReplyDelete
  16. പങ്കെടുക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം ....

    ReplyDelete
  17. ഞാനൂണ്ടേ...

    @ബിജുവേട്ടന്‍, ആശംസകളൊക്കെ ലവിടെത്തന്നെ വച്ചോണ്ട് മര്യാദക്ക് എത്താന്‍ നോക്ക്ട്ടാ :)

    ReplyDelete
  18. 'സഗീര്‍' ഞങ്ങള്‍ പരിചിതരാണ്. എന്നാല്‍, ഈ സമയം വരെയും ഞാന്‍ അവനെയോ അവന്‍ എന്നെയോ ഈ ബ്ലോഗുലകത്തില്‍ കണ്ടതെയില്ലാ...
    പിന്നെ, 'തണലിലിനെ' നേരില്‍ കാണുകയും. 'സിദ്ധിക്കയെ' ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട് എന്നതില്‍ കവിഞ്ഞ് മറ്റൊരാളെയും എനിക്ക...് അറിയില്ലാ..
    ഒരു പക്ഷെ, ഇത്തരം ഒരു സംഗമത്തിലൂടെ മറ്റുള്ള ധാരാളം സുഹൃത്തുക്കളെയും { പുലികളോ എലികളോ വിശേഷണങ്ങള്‍ എന്തുമാവട്ടെ.. അവരില്‍ 'മനുഷ്യമുഖം' ഉണ്ടാകുമല്ലോ..? ] കാണാനും അടുത്തറിയാനും സഹായിക്കുമല്ലോ..?

    'നാഥന്‍' സഹായിക്കുമെങ്കില്‍ എന്‍റെ സാന്നിദ്ധ്യം ഈ സമയം ഞാന്‍ ഉറപ്പു നല്‍കുന്നു.

    ReplyDelete
  19. ആശംസകള്‍ ..ഞാനും വരുന്നുണ്ടേ...

    ReplyDelete
  20. എന്നെയും കൂട്ടോ?

    ReplyDelete
  21. ഫെബ്രുവരി 11 വെള്ളിയാഴ്ച തന്നെ നടത്തുന്നതിനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. പ്രശ്നം എല്ലാവര്‍ക്കും ഒത്ത് കൂടാന്‍ പറ്റിയ ഒരു സ്ഥലത്തിന്റെയാണ്. ഒരാഴ്ചക്കകം സ്ഥലം തീരുമാനമാക്കി അറിയിക്കുന്നതായിരിക്കും.

    ReplyDelete
  22. മൻസൂർ,അങ്ങിനെ വിളിക്കട്ടെ,നുങ്ങളുടെ നാമൂസിനെ ഞാൻ അറിഞ്ഞിരുന്ന പേർ ഇതായിരുന്നു.ഇവിടെ ഇടുന്ന ഓരോ കമേന്റുകളും വായിക്കാറുണ്ട്.സംഘാടകൻ എന്ന നിലക്കുള്ള തിരക്കിലായിരുന്നു.ഇപ്പോഴും തിരക്കാണ്.ഇനിയും ഞാൻ കണ്ടില്ല എന്നു കരുതി മാറി നിന്നാൽ അത് എന്നെ തന്നെ വഞ്ചിക്കലാകും എന്നതിന്നാൽ വന്നു എന്നു മാത്രം.തിയതിയും സമയവും മാറില്ല എന്നു തന്നെ ഉറപ്പിക്കാം.വേദി ഉടനെ തീരുമാനിക്കും.എല്ലാ ബ്ലോഗർമാരും ഒരുങ്ങിയിരിക്കുക ഈ സംഗമത്തിനായി.മുൻപ് നടന്ന ബ്ലോഗ് മീറ്റിൽ പങ്കെടുത്ത പലരേയും ഇവിടെ കാണുന്നില്ല.അറിയാവുന്നവർ അവരേയും അറിയിക്കുകയും കൊണ്ട് വരാൻ ശ്രമിക്കുകയും ചെയ്യണമെന്നും കൂടി അപേക്ഷിക്കുന്നു.എന്നാലേ മീറ്റ് മീറ്റാകൂ.എന്നെ കൂടുതലറിയാൻ http://muhammedsageer.blogspot.com ഈ ബ്ലോഗ് സന്ദർശിക്കാം.നന്ദി

    ReplyDelete
  23. കേരളത്തില്‍ നിന്നുള്ള ഞങ്ങളെ കൂട്ടുമോ?

    ReplyDelete