Wednesday, January 13, 2016
കേരളം പഴയ കേരളമല്ല, സാമൂദായിക അശ്ലീലം പടര്‍ന്നു പന്തലിക്കുന്നു: ഉണ്ണി ആര്‍
ദോഹ: കേരളത്തിന്റെ സാമൂഹികാവസ്ഥ പഴയതില്‍ നിന്നു വേറിട്ടു കഴിഞ്ഞു. സാമുദായിക അശ്ലീലം പടര്‍ന്നു പന്തലിക്കുന്നുവെന്ന് ഉണ്ണി ആര്‍ പറഞ്ഞു. ഖത്തറിലെ മലയാളികളുടെ കൂട്ടായ്‌മയായ ക്യൂ മലയാളം ഗ്രാന്‍മാര്‍ട്ട് സര്‍ഗസായാഹ്നം 2016 ല്‍ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുു അദ്ദേഹം. അതിന്റെ അപകടകരമായ അടയാളമായിരുന്നു മനുഷ്യത്വം മാത്രം നോക്കി സ്വജീവിതം ബലിയര്‍പ്പിച്ച നൗഷാദിനെ ആലുവയില്‍ വച്ച് മുസ്‌്‌ലിമാക്കിയതോടെ നാം കണ്ടത്. ആണുങ്ങളേക്കാള്‍ ബുദ്ധിയും സ്‌നേഹവുമുള്ള സ്‌ത്രീയെ ഇപ്പോഴും മാന്യമായി കാണാന്‍ കഴിയാത്ത ഒരു സമൂഹം നമ്മുടെ നാട്ടിലുണ്ട്. ക്യൂ മലയാളം കൂട്ടായ്‌മയില്‍ കണ്ട വളരെ കൗതുകം നിറഞ്ഞ സംഗതി ആണും പെണ്ണും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചിരിക്കുന്ന ഈ ജനാധിപത്യബോധമാണ്. മേല്‍ക്കോയ്‌മകളില്ലാത്ത ജനാധിപത്യസ്വഭാവം നാം കാണുന്നത് ക്യൂ നില്‍ക്കുന്നിടത്താണ്. ഈ കൂട്ടായ്‌മയ്‌ക്കും ഈ പേര് എല്ലാ അര്‍ഥത്തിലും ചേരും. ഇത്തരം വേദികള്‍ കേരളത്തില്‍ ഇല്ലാതായതാണ് സാമൂദായിക അശ്ലീലം കൊണ്ട് നമ്മുടെ നാടിനെ ഇത്ര മലിനമാക്കുന്നത്, വലിയ പ്രശസ്‌തിയും ഗ്ലാമറും പണവുമുള്ള ലോകമാണ് സിനിമയുടേത്. അവിടെനിന്നു താനിതുവരെ പ്രശസ്‌തിയോ ഗ്ലാമറോ മോഹിച്ചി്‌ട്ടില്ലെന്നും അതിന്റെ പിന്നാലെ നടന്നിട്ടില്ലെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനേക്കാള്‍ നമ്മളെ എങ്ങനെ തിരിച്ചറിയുന്നു എന്നിടത്താണ് നാം വിജിയിക്കുന്നത്.
സര്‍ഗ്ഗസായാഹ്നത്തോടനുബന്ധിച്ചു ക്യൂ മലയാളം നടത്തിയ കവിതാ രചനാ മല്‍സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ ഉണ്ണി ആര്‍ വിതരണം ചെയ്‌തു. നാമൂസ് പെരുവള്ളൂര്‍ എഴുതിയ ഊര്‍ന്നു പോയാക്കാവുന്നത്ര മെലിഞ്ഞ രണ്ടു കാലുകള്‍ എന്ന കവിതാ സമാഹാരം ഉണ്ണി ആര്‍ നൈസാം റെസ്‌റ്റോറന്റ് പ്രതിനിധി രാജ്‌കുമാറിനു നല്‍കിയും നൗഫു സ്റ്റാമ്പ്‌ഡ് എഴുതിയ കാട്ടുതെച്ചി അടയാളപ്പെടുത്തുന്നത് എന്ന പുസ്‌തകം റഹീപ് മീഡിയ പ്രതിനിധി ഷറഫുദ്ദീനു നല്‍കിയും പ്രകാശനം ചെയ്‌തു. എഫ് സി സി ഖത്തര്‍ കേരളീയം നാടകമല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ പിഗ്മാന്‍ നാടകടീമിനും ഖത്തര്‍ ഉരു ഫെസ്റ്റിവല്‍ ഫോട്ടോഗ്രഫി മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഷിറാസ് സിതാരയ്‌ക്കുമുള്ള ക്യൂ മലയാളത്തിന്റെ ഉപഹാരങ്ങള്‍ ഉണ്ണി ആര്‍ വിതരണം ചെയ്‌തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment