Thursday, February 3, 2011

ഖത്തർ ബ്ലോഗ് മീറ്റ്‌ ലോഗോ

പ്രിയ മിത്രങ്ങളെ,

ശ്രദ്ധേയൻ എന്ന ബ്ലോഗർ നമ്മുടെ ഖത്തർ മീറ്റിനു വേണ്ടി ഉണ്ടാക്കിയ ലോഗോയാണ് താഴെ കാണുന്നത്


ഈ ലോഗോ നമ്മളെല്ലാവരും നമ്മുടെ ബ്ലോഗിൽ പ്രദർശിപ്പിക്കാൻ ശ്രമിക്കണം

ഈ ലോഗോ നമ്മുടെ ബ്ലോഗിന്റെ സെഡ് ബാറില്‍ കാണിക്കാനുള്ള വഴി താഴെ

1,ആദ്യം ഡാഷ്ബോര്‍ഡില്‍ പോയി ലേഔട്ട് സെലക്ട് ചെയ്യണം
2,അതിന് ശേഷം ഒരു പുതിയ ഗഡ്ജറ്റ് ചേര്‍ക്കണം
3,അതില്‍ നിന്ന് html/java script തിരഞ്ഞെടുക്കണം
4,അതിന്റെ കണ്ടന്റ് സെക്ഷനില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക അതിനു ശേഷം സേവ് ചെയ്യുക

15 comments:

  1. ഖത്തർ ബ്ലോഗ് മീറ്റ്‌ ലോഗോ HTML CODE

    ReplyDelete
  2. പഴയതിൽ നിന്ന് ഒരു മാറ്റമുണ്ട്,ലോഗോയിൽ മലയാളം എന്ന് എഴുതി ചേർത്തിട്ടുണ്ട് അതിന്നാൽ നാമൂസും അതുപോലെ പഴയ ലോഗോ ആരെങ്കിലും അപ്പ് ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ പുതിയ കോഡ് കോപ്പി ചെയ്ത് അപ്പ്ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

    ReplyDelete
  3. ഈ ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാൻ ശ്രദ്ധേയന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. മീറ്റിന്‌ പറ്റിയ നല്ലൊരു സഥലം സംഘടിപ്പിക്കുക, അതിനു യോജിച്ച ലോഗോ ഉണ്ടാക്കുക എന്നതിനൊക്കെ മുന്നിട്ടിറങ്ങിയ ശ്രദ്ധേയനോളം മറ്റാരും ഇതിനു വേണ്ടി ശ്രമിച്ചിട്ടില്ല. (ഞാനടക്കം). ഒപ്പം എല്ലാവരേയും ഫോണിൽ വിളിച്ച് ബ്ലോഗ് മീറ്റ് വിജയിപ്പിക്കാൻ ഈസ്മായിൽ കുറുമ്പടി നടത്തുന്ന പരിശ്രമവും കാണാതെ പോകുന്നില്ല. ഈ മീറ്റിന്റെ യഥാർത്ഥ സംഘാടകർ ശ്രദ്ധേയനും ഇസ്മായീലും ആണ്‌. അവർക്ക് എന്റെ എല്ലാ പിന്തുണയും അഭിനന്ദനങ്ങളും..

    ReplyDelete
  4. ശ്രദ്ധേയാ.. സഗീർ കലക്കീട്ടോ അപ്പോ 11നു കാണാംട്ടാ :)

    ReplyDelete
  5. ഹ്മം...ഞാനും എന്‍റെ ബ്ലോഗില് മേല്പറഞ്ഞ പ്രകാരം ലോഗോ ഒന്ന് ഫിറ്റ്‌ ചെയ്തിട്ടുണ്ട്. അപ്പൊ,പറഞ്ഞ പോലെ അന്ന് കാണാം..

    ReplyDelete
  6. തീര്‍ച്ചയായും, ശ്രദ്ദേയനും, ഇസ്മായിലും വളരെ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ പരിശ്രമമാണ് ഈ മീറ്റ്‌ ...

    ReplyDelete
  7. 'നമ്മുടെ മീറ്റ്' എന്നൊരു വികാരത്തോടെ ഞാന്‍ ഈ മീറ്റിനെ എടുത്തുവെന്നു മാത്രം. നല്ലൊരു വേദി ലഭിക്കാന്‍ എന്നെ സഹായിച്ചത് സുഹൃത്തും നല്ലൊരു ബ്ലോഗ്‌ വായനക്കാരനുമായ സാലിം ആണ്. സാലിം മിക്കവാറും മീറ്റില്‍ പങ്കെടുക്കും. ഖത്തറിന്റെ മലയാളം ബ്ലോഗ്‌ മീറ്റുകളില്‍ നല്ലൊരു മീറ്റായി ഈ കൂടിച്ചേരല്‍ മാറ്റാന്‍ നമുക്ക് ഒത്തൊരുമിക്കാം.

    ReplyDelete
  8. ലോഗോ ഇട്ടിട്ടുണ്ട്.
    തണലിനും ശ്രദ്ധേയനും സഗീരിനും അഭിനന്ദനങ്ങള്‍!
    11നു കാണാം..

    ReplyDelete
  9. അപ്പോള്‍ അങ്ങിനെ തന്നെ, പതിനൊന്നാംതി കാണാം.

    ReplyDelete
  10. ശരി ന്നാ...അപ്പോ 11 ന്‌....

    ReplyDelete
  11. അപ്പോൾ നാളെ 2 മണിക്ക് എല്ലാവരും ഒത്ത് കൂടുന്നു.. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. പ്രിയ സ്നേഹിതരെ എല്ലാം നാളെ കാണാം എന്ന് കരുതുന്നു.

    ReplyDelete
  12. ദമ്മാമിലും ഒരു ബോളഗ് മീറ്റ്‌ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നു ഉപദേശ നിര്‍ദേശങ്ങള്‍ തരുമല്ലോ സൌദിയിലെ (ഈസ്റ്റേന്‍ പ്രൊവിന്‍സിലെ ) ബ്ലോഗര്‍മാരുടെ അഡ്രസ്സ് ഉണ്ടെങ്കില്‍ kymrasheed@gmail.com എന്ന അഡ്രസ്സില്‍ അയച്ചുതരിക

    ReplyDelete