ബൂലോകവാണി -ദോഹ ഖത്തര്‍
പ്രധാന വാര്‍ത്തകള്‍ ...വായിക്കുന്നത് കുറുമ്പടി .
ഖത്തറിലെ ബ്ലോഗര്‍മാര്‍ വര്‍ഷംതോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റിന്റെ, 2012 ലെ ഒത്തുകൂടല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിപുലമായി നടത്താന്‍ ഇന്നലെ ദോഹയിലെ പാര്‍ക്കോ മാളില്‍ നടന്ന സ്വാഗത കമ്മറ്റിയില്‍ തീരുമാനമായി. രാമചന്ദ്രന്‍ വെട്ടിക്കാട്, സുനില്‍ പെരുമ്പാവൂര്‍, നികു കേച്ചേരി, ഷാനവാസ് എളച്ചോല , മജീദ് ടീവി, ഇസ്മായില്‍ കുറുമ്പടി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വിശദമായി....
2012 ഫെബ്രുവരി പത്താം തിയതി വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം വരെ നീണ്ടു നില്‍ക്കുന്ന ഒരു ഏകദിന ബ്ലോഗ് മീറ്റ് ബ്ലോഗര്‍മാരുടെ സാന്നിധ്യം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും അവിസ്മരണീയമാക്കാന്‍ ഖത്തറിലെ എല്ലാ ബ്ലോഗ് സുഹൃത്തുക്കളോടും അവര്‍ ആവശ്യപ്പെട്ടു. അതിനു വേണ്ടി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
കാലത്തു പത്ത് മണിമുതല്‍ ഫോട്ടോ ബ്ലോഗര്‍മാരുടെ ഫോട്ടോ പ്രദര്‍ശനവും കുട്ടികളുടെ മല്‍സര ഇനങ്ങളും അവര്‍ക്കുള്ള സമ്മാന ദാനവും ഉണ്ടാകുന്നതാണ്. അതിനാല്‍ കുടുംബം കൂടെയുള്ള ബ്ലോഗര്‍മാര്‍ അവരെ കൂടി നിര്‍ബന്ധമായും മീറ്റില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഭക്ഷണക്കാര്യത്തെക്കുറിച്ചുള്ള നികു കേച്ചേരിയുടെ നിരന്തരമായ അന്വേഷണത്തിന്‍ ഫലമായി , ഈറ്റ് സമൃദ്ധമായി തന്നെ ഒരുക്കുവാന്‍ തീരുമാനിക്കുകയും ദേഹണ്ണക്കാരന്റെ റോള്‍ രാമചന്ദ്രന്‍ വെട്ടിക്കാട് സസന്തോഷം ഏറ്റെടുക്കുകയും കയ്യാളായി സുനില്‍ പെരുംബാവൂരിനെ നിയമിക്കുകയും ചെയ്തു. കാന്തനും ശാന്തനും ആയ ഷാനവാസ് എളച്ചോല ബ്ലോഗ് മീറ്റിനുള്ള സ്ഥലം ഏര്‍പ്പാടാക്കുന്ന ദൌത്യം ഏറ്റെടുത്തു.
ഒരു മണിമുതല്‍ രണ്ടുമണി വരെ ഭക്ഷണത്തിന്റെ സമയം ആയതിനാല്‍ എല്ലാവരും പരമാവധി നേരത്തെ എത്തിച്ചേരേണ്ടതാണ് . അതിനു ശേഷം നാലുമണി വരെ പരിചയപ്പെടലും പരിചയം പുതുക്കലുമായിരിക്കും .
നാല് മണിമുതല്‍ നാലര വരെ ചായക്കുള്ള ബ്രേക്ക് . നാലര മുതല്‍ അഞ്ചു മണി വരെ 'മലയാളം ബ്ലോഗ - സാധ്യതകളും ഭാവിയും ' എന്ന വിഷയത്തില്‍ പ്രഭാഷണം. അതിനു ശേഷം വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഉദേശിക്കുന്നത് . ബ്ലോഗ് മീറ്റിന്റെ വിജയത്തിനായി എല്ലാ ബ്ലോഗര്‍മാര്‍ക്കും അവരവരുടെ അഭിപ്രായ നിര്‍ദേശങ്ങള്‍ മുന്‍കൂട്ടി പ്രകടിപ്പിക്കാവുന്നതാണ് എന്ന് കമ്മറ്റി അറിയിക്കുന്നു. പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുതെന്നും അവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വീണ്ടും ....
2012 February 10 നു ഖത്തറിലെ ബ്ലോഗര്‍മാര്‍ പൂര്‍വ്വാധികം വിപുലമായി ബ്ലോഗ മീറ്റ് നടത്താന്‍ തീരുമാനിച്ചു. പതിവിനു വ്യത്യസ്തമായി ബ്ലോഗര്‍മാരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ഒരു മുഴുദിന മീറ്റ് ആണ് ഉദേശിക്കുന്നത്. അതിനായി എല്ലാ ബ്ലോഗര്‍മാരും സഹകരിക്കാനും മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കുന്നു.
ബ്ലോഗര്‍മാരുമായി ഏതു സമയത്തും ബന്ധപ്പെടാനും സംശയദുരീകരണത്തിനും ഇസ്മായില്‍ കുറുമ്പടിക്ക് നിര്‍ദേശം നല്‍കി യോഗം പിരിച്ചുവിട്ടു.
വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.
കൂടുതല്‍ വിവരങ്ങളുമായി വീണ്ടും വരുന്നതാണ്....
നന്ദി .നമസ്കാരം
വെറുതെ പരിചയപ്പെടല്‍ മാത്രമാവരുത്. എല്ലാവരും സ്വന്തം രചനകള്‍ കൂടി അവതരിപ്പിക്കുകയാണെങ്കില്‍ നന്നായിരിക്കും. അപ്പോഴാണ് ഈ കൂട്ടായ്മയ്ക്ക് ഒരു ഫലമുണ്ടാവുക.
ReplyDeleteThat is good
ReplyDeleteഇദ്ദേഹത്തെ പരിചയപ്പെടാന്‍ വല്ല വഴിയും ഉണ്ടോ ?
Deleteഅപ്പൊ അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍ അല്ലെ?
ReplyDeleteഎല്ലാ ഖത്തര്‍ ബ്ലോഗ് സുഹൃത്തുക്കളും ഇവിടെ ഹാജര്‍ രേഖപ്പെടുത്തുമല്ലോ ...
ReplyDeleteഒരഭിപ്രായം പറഞ്ഞോട്ടെ.
Deleteബ്ലോഗ് മീറ്റ് എന്നതിനു പകരം ഒരു സൈബര്‍ മീറ്റ് ആയിക്കൂടെ. അതായത്, ബ്ലോഗ്, ഫേസ് ബുക്ക്, ട്വിറ്റര്‍, ഗൂഗ്ഗിള്‍ അങ്ങനെ നെറ്റില്‍ എഴുതുകയും വായിയ്ക്കുകയും ചെയ്യുന്ന ഏവര്‍ക്കും പങ്കെടുക്കാവുന്ന തലത്തില്‍. “ബ്ലോഗ് മീറ്റ്“ എന്നത് അല്പം ചുരുങ്ങിപോകില്ലേ? (ഒരഭിപ്രായം മാത്രം)
This comment has been removed by the author.
Deleteഷെഫി ഭായി,
Deleteഉടനെ താങ്കളുടെ ഫോണ്‍ നമ്പര്‍ shaisma@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യൂ. രജിസ്റ്റര്‍ ചെയ്യാന്‍ അത് അത്യാവശ്യമാണ്.
ഹാജർ.......! ;)
ReplyDeleteഞാനില്ലാതെ എന്ത് ആഘോഷം?... ഹാജര്‍
ReplyDeleteഞമ്മള് അവടെ ഉണ്ടാകും ഇന്റെ കുട്ട്യാളെ...
ReplyDeleteനമ്മളും
ReplyDelete>>>പങ്കെടുക്കുന്ന ബ്ലോഗര്‍മാര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ മറക്കരുതെന്നും<<<
ReplyDeleteഭക്ഷണസംബന്ധമായതും മീറ്റുസ്ഥലസബന്ധവുമായ ചില ക്രമീകരണങ്ങൾ നേരത്തെ നടത്തേണ്ടതുകൊണ്ട് എല്ലാ സുഹൃത്തുക്കളും കഴിവതും നേരത്തേ ഇവിടെ അറിയിക്കുമല്ലോ...
അതുപോലെ മീറ്റിനെത്താൻ വാഹനസൌകര്യമില്ലാത്തവർ അതു സൂചിപ്പിച്ചാൽ നമുക്കതു മറ്റു സുഹൃത്തുക്കളുടെ സഹായത്താൽ ഏർപ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
ല്ലേ???
അതെ നികു സാര്‍,
ReplyDeleteമുന്‍കൂട്ടി തന്നെ വാഹനസജ്ജീകരണത്തിനും അതുവഴി സാധിക്കും.പരിചയത്തില്‍ ഉള്ള എല്ലാ ബ്ലോഗര്‍മാരെയും വിവരം അറിയിക്കുവാന്‍ താല്പര്യം.
@നാമൂസ് ,,,
ReplyDeleteതാങ്കളുടെ സാന്നിധ്യം ഉണ്ടാക്കാന്‍ ബല്യ പണി ഒന്നും ഇല്ല കോയാ...
എല്ലാത്തിനും ചുക്കാന്‍ പിടിക്കണം
അഭിപ്രായ-നിര്‍ദേശ-വിമര്‍ശനങ്ങള്‍ ആവോളം വേണം..
ഒപ്പം സ്വല്പം കായികാധ്വാനവും ...
ഇനി ഇപ്പൊ ഞാനായിട്ടെങ്ങിനെ വരാതിരിക്കാ...
ReplyDeleteഹാജര്‍
@കലാം ഭായ്
ReplyDeleteമാഫീ കലാം ..
കുടുംബസമേതം തന്നെ വരണം.
ഫോട്ടോ/ചിത്ര പ്രദർശനം നടത്താനുദ്ദേശിക്കുന്നവർ നേരത്തെ പേര് തരണം. ചിത്രങ്ങൾ അവരവർ തന്നെ പ്രിന്റെടുത്ത് പ്രദർശിപ്പിക്കാനുള്ള പാകത്തിൽ കൊണ്ട് വരേണ്ടതാണ്.
ReplyDeleteസജീവ ബ്ലോഗ്ഗര്‍ അല്ല എങ്കിലും ബ്ലോഗിലെ സെലിബെര്ടിസിനെ പരിചയപെടാനും കാണാനും ഹാജര്‍ വെയ്ക്കും
ReplyDeleteഇന്ഷാ അല്ലാഹ് ..
ഞാന്‍ ഉണ്ടാവില്ലായെന്ന് വ്യസനസമേതം അറിയിച്ച്കൊള്ളുന്നു...:-((
ReplyDeleteഎല്ലാവിധ ആശംസകളും..!!
ഹാജര്‍ . ഇപ്രാവശ്യം കുടുംബ സമേതം വരണമെന്നാണ് ആഗ്രഹം. :)
ReplyDeleteബിച്ചു ഫോട്ടോ പ്രദർശനത്തിൽ പങ്കെടുക്കൂ.
ReplyDeleteഞാനും ഹാജര്‍ .............
ReplyDeleteമീറ്റ്, ഗ്രീറ്റ് & ഈറ്റ്..നടക്കട്ടെ..ഗ്രീറ്റിംഗ്സ് ഫ്രം അബുദാബി.
ReplyDeleteആശംസകള്‍...
ReplyDeleteഫ്ലൈറ്റ് ടിക്കറ്റ് അയച്ചു തരുമെങ്കില്‍ വരാമായിരുന്നു...
ശുഭാശംസകൾ...
ReplyDeleteആശംസകള്‍ !!!
ReplyDeleteഎന്തായി കാര്യങ്ങള്‍ ? ഇടയ്ക്കിടെ ഇവിടെ ഒച്ചയും അനക്കവുമൊക്കെയാവാം.
ReplyDeleteമുല്ലക്കൊരു ടിക്കറ്റ് ! ടിക്കറ്റിനോക്കെ ഇപ്പൊ എന്താ വില
ReplyDeleteസിദ്ധീഖ് ഭായ് ..
ReplyDeleteമുല്ലക്കൊരു വണ്‍ വേ ടിക്കറ്റ് അയച്ചു കൊടുത്താലോ?
മോഹനം എങ്ങോട്ട് പോകുന്നു?? അവധിക്ക് പോകുന്നുണ്ടോ???
ReplyDeleteThis comment has been removed by the author.
ReplyDeleteഇത്രയും നാളും ഈ ബ്ലോഗ്ഗടുപ്പില്‍ പൂച്ച പെറ്റു കിടക്കുകയായിരുന്നു. എല്ലാവരും ഒന്ന് ഉഷാര്‍ ആവട്ടെ ...സടകുടഞ്ഞു എഴുന്നേല്‍ക്കൂ (കുടയുമ്പോള്‍ പൊടി പറക്കാതെ നോക്കണം ..അല്ലേല്‍ തുമ്മി തുമ്മി പണ്ടാരമടങ്ങും )
ReplyDeleteക്യൂ മലയാളം ബ്ലോഗ് മീറ്റിന്റെ റിവ്യൂ മീറ്റിംഗ് ഇന്നലെ FCC യില്‍ വെച്ച് നടന്നിരുന്നു. പതിനഞ്ചോളം പേര്‍ പങ്കെടുത്ത പ്രസ്തുത മീറ്റിങ്ങില്‍ വെച്ച് ഫെബ്രുവരി 10 തീയതി സ്കില്‍ സെന്ററില്‍ വെച്ച് ബ്ലോഗ് മീറ്റ് നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ സുഹൃത്തുക്കളെയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. പെയിന്റിംഗ്, ഫോട്ടോഗ്രഫി എക്സിബിഷന്‍ , കുട്ടികള്‍ക്കുള്ള പെയിന്റിംഗ് , മറ്റു കലാപരിപാടികള്‍ തുടങ്ങി വിപുലമായ തോതില്‍ നടത്തുന്ന പരിപാടിയുടെ വിജയത്തിനായി എല്ലാ സുഹൃത്തുക്കളുടെയും, നിര്‍ദേശങ്ങളും, സഹായ സഹകരങ്ങളും പ്രതീക്ഷിക്കുന്നു
ReplyDeleteഒരു പ്രാസംഗികണ്‍ വേണ്ടേ? സാഹിത്യത്തെപറ്റിയും കലയെപറ്റിയും ആധികാരികമായി പറയാന്‍ യോഗ്യതയുള്ള ഒരാള്‍? ഖത്തറില്‍ കിട്ടുമോ? ഉണ്ടെങ്കില്‍ നന്നായിരുന്നു. നാട്ടില്‍നിന്നു ആരെങ്കിലും ഈ വഴി എവിടേക്കെങ്കിലും പോകുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ അരമണിക്കൂര്‍ സമയത്തേക്ക് കിട്ടിയാല്‍ മതിയായിരുന്നു.
ReplyDeleteഅതെന്താ കനകാംബരാ നമ്മൾക്കൊന്നും സാഹിത്യത്തെയോ കലയേയോ പറ്റി ആധികാരികമായി പറഞ്ഞൂടേ??? ;)
ReplyDeleteഞാന്‍ കമന്റിട്ടതിന് ശേഷമാണ് വായിക്കുന്നത്. അപ്പോഴ കണ്ടത് പ്രഭാഷണം ഉണ്ടെന്ന്. അതുകൊണ്ട് മുകളില്‍ പറഞ്ഞ അഭിപ്രായം പിന്‍വലിക്കുന്നു.
ReplyDeleteരാമചന്ദ്രാ ക്ഷമിക്കണം. തെറ്റിദ്ധരിക്കരുത്. അങ്ങനെയല്ല ഞാന്‍ ഉദ്ദേശിച്ചത്. ആധികാരികം എന്നര്‍ത്ഥമാക്കിയത് സാഹിത്യത്തിലോ കലയിലോ ശ്രദ്ധേയനായ ആള്‍ എന്ന അര്‍ത്ഥത്തിലാണ്. അപ്പോഴല്ലേ മീറ്റ് ശ്രദ്ധിക്കപ്പെടുക? ഞാന്‍ ഉപയോഗിച്ച വാക്കാണ് തെറ്റിധാരണ വരുത്തിയത് എന്ന് മനസിലായി. ക്ഷമിക്കണം കേട്ടോ.
കനകാംബരോ, ഒരു ഗോമഡി വേസ്റ്റായല്ലാ??? ;)
ReplyDeleteകാര്യമായ ഒരു ഒച്ചേം അനക്കോം കാണുന്നില്ലാല്ലോ???
ReplyDeleteതണുപ്പടിച്ച് കിടക്കുന്നവരേയെല്ലാം “പട്ട” ചൂട്ട് കത്തിച്ച് ചൂടാക്കേണ്ടി വരുമോ??:)
ഇത്തവണ വരണം, കഴിഞ്ഞ തവണ ഒരാശുപത്രിക്കേസുമായി പോയ ഞാൻ ക്വാളിറ്റിയിലെത്താൻ കഴിഞ്ഞില്ല.
ReplyDeleteഇവിടെ വന്ന് ഹാജർ രേഖപ്പെടുത്തിയാലെ പങ്കെടുക്കുന്നവരുടെ കാര്യത്തിൽ കൃത്യമായ കണക്ക് ലഭിക്കൂ. ഭക്ഷണ സൗകര്യങ്ങൾ ഒരുക്കേണ്ടതിനാലാണ്. തികയാതെ വന്നാലും അധികമായി പാഴായിപ്പോയാലും നല്ലതല്ലാത്തതിനാൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തെ സംബന്ധിച്ച് ഏകദേശ ധാരണ കിട്ടാനും എല്ലാവരും വിവരങ്ങൾ അറിഞ്ഞു എന്നറിയുന്നതിനുമായി എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കെടുക്കാൻ പറ്റുമോ/ഇല്ലയോ എന്നതും കമന്റായി എഴുതിയിടുക.
ReplyDeleteഓർമ്മപ്പെടുത്തൽ : മീറ്റ് ലോഗോ ഉണ്ടാക്കാമെന്ന് ഏറ്റവർ അതെത്രയും പെട്ടെന്ന് ചെയ്താൽ നന്നായിരുന്നു. :)
ഒരാഴ്ച കൂടി ക്ഷമിച്ചാല്‍ പങ്കെടുക്കുന്നവരുടെ ഏകദേശ കണക്ക് ഇവിടെ അറിയിക്കാം.
ReplyDeleteNB:ഉള്ളിവട, പഴംപൊരി,ഉണ്ണിയപ്പം,എള്ളുണ്ട, നെയ്യപ്പം മുതലായ അസംസ്കൃത പദാര്‍ഥങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ബ്ലോഗിണികള്‍ക്കും ബ്ലോഗര്‍മാരുടെ ഭാര്യമാര്‍ക്കും പ്രത്യക പരിഗണനയും സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.
ഭാര്യ കൂടെയില്ലാത്തവര്‍ തല്‍ക്കാലത്തേക്ക് ഒരു ഭാര്യയെ കൂടെ കൊണ്ട് വന്നാല്‍ കുഴപ്പമുണ്ടോ ?
ReplyDeleteസംശയം തോന്നിയാല്‍ വിവാഹസര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വരും
ReplyDeleteസുനില്‍ജീ,
ReplyDeleteബുദ്ധിമുട്ടില്ലെങ്കില്‍ ഒന്ന് ..മ്മള്‍ക്കും സംഘടിപ്പിക്കുമല്ലോ?
പിന്നെ സര്‍ട്ടിഫിക്കറ്റ്,അതൊക്കെ നമുക്ക് ശ്രദ്ധേയനെ ഏല്പ്പിക്കാം.
ഖത്തരില്‍ ഉണ്ടെങ്കില്‍ ഞാനും കൂടെ 2-3 പേരും പങ്കെടുക്കും
ReplyDeleteആശംസാ പുഷ്പങ്ങൾ ! :)
ReplyDeleteമാറ്റങ്ങളോടെ മീറ്റുകള്‍ തുടരട്ടെ.
ReplyDeleteഎല്ലാവിധ ആശംസകളും.
ഖത്തര്‍ മീറ്റിനു സ്വാഗതം.മുന്‍കൂട്ടി ഇപ്പോഴാണ് ഒരു മീറ്റ് അറിയാന്‍ കഴിഞ്ഞത്.ഫെബ്രുവരിയില്‍ നാട്ടില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ട്.തീയതി നിശ്ചയിച്ചിട്ടില്ല.ഖത്തറില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഹാജര്‍.
ReplyDeleteme tooooo +2
ReplyDeletebest wishes
ReplyDeleteസുനില്‍, പെയിന്റിംഗ് മത്സരം വലിയവര്‍ക്കുമുണ്ടോ
ReplyDeleteഅതോ കുട്ടികള്‍ക്ക് മാത്രമോ
വരണംന്നന്നെ വിചാരിയ്ക്ക്ണൂ.....
ReplyDeleteഅവിടെ വന്നാല്‍ ജീവനുള്ള ബ്ലോഗര്‍മാരെ കാണാമായിരുന്നു...മുല്ല പറഞ്ഞ പോലെ ഞമ്മക്കും ഒരു ടിക്കറ്റ് കിട്ടിയിരുന്നെങ്കില്‍........ വേണ്ടാന്നു പറയാനുള്ള അഹങ്കാരമൊന്നും ഞമ്മക്കില്ല കേട്ടോ.. ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പായാല്‍ ഉള്ളി വടയ്ക്കുള്ള ഉള്ളി വെട്ടി തുടങ്ങാമായിരുന്നു...ഏതായാലും വളരെ വിജയകരമായ ഒരു മീറ്റാകട്ടെ എന്നാശംസിക്കുന്നു..
ReplyDeleteഈ സൌഹൃദക്കൂട്ടം പ്രലോഭിപ്പിക്കാതിരിക്കുന്നതെങ്ങിനെ!! ഹാജര്‍..
ReplyDeleteആശംസകള്‍...
ReplyDeleteസുനില്‍ ഭായ്..
ReplyDeleteപൈന്റ് ആണോ ഉദേശിച്ചത്?
"പെയിന്റിംഗ് കാര്‍ണിവല്‍ " കുട്ടികള്‍ക്ക് മാത്രം.
ReplyDeleteഇസ്മായില്‍ അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നു പറയരുത് ...
ഇപ്പഴാ ഓര്‍ത്തത്
ReplyDeleteശാപ്പാടിനു പയര്‍ കൊണ്ടുള്ള വിഭവം ഉണ്ടാകുമോ? പല അസുഖക്കാരും കാണുമേ...പ്രശ്നമാകുമേ ...
നമ്മുടെ ബ്ലോഗ് മീറ്റ് ലോഗോ എല്ലാവര്ക്കും ഇമെയില്‍ ചെയ്തിട്ടുണ്ട്. മനോഹരമായ ഈ ലോഗോ ഡിസൈന്‍ ചെയ്ത മജീദ് നാദാപുരത്തിനെ അഭിനന്ദിക്കുന്നതോടൊപ്പം പ്രസ്തുത ലോഗോ ബ്ലോഗ് മീറ്റ് കഴിയും വരെ എല്ലാവരും തങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് പ്രൊഫൈല്‍ ഫോട്ടോ ആയി ഉപയോഗിച്ചാല്‍ നന്നായിരിക്കും.
ReplyDeleteഇസ്മയിൽ ഭായി എത്ര പൈന്റാ ഉദ്ദേശിച്ചിരിക്കുന്നത്.....
ReplyDeleteഎത്രയായാലും ബാക്കിയാവില്ലെന്ന് തൈര്യപെടുത്തിക്കൊള്ളുന്നു..:)
:) asamsakal. pankedukamennu paranjath confirm cheyunu.
ReplyDeleteആശംസകള്‍ എന്തയാലും ഞാന്‍ ഉണ്ടാകും :)
ReplyDeleteപുതിയ അഞ്ച് പേരെ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.
ReplyDelete{ഷബീര്‍, നവാസ്, സിറാജ്, നാസര്‍, ഫയാസ്. }
താമസിയാതെ അവര്‍തന്നെ ഇവിടെ വന്നു അറിയിക്കുന്നതായിരിക്കും.
സന്തോഷം!! പുത്യേ ആളാ! കസേര കൊണ്ട് വരണോ?? :)
ReplyDeleteഞാനും ഉണ്ടാകും... എന്റെ ഹാജരും കൂടി എടുത്ത് വെച്ചോട്ടാ...
ReplyDeleteഅറിയിച്ചതിനു നന്ദി നാമൂസ്... :)
ReplyDelete..ഞാൻ ബ്ലോഗിൽ ചോരകുഞ്ഞാണ്....കരയാൻ മാത്രമേ അറിയൂ...എങ്കിലും ഇനി മുപ്പതുനാൾ കൂടിയില്ലേ??
ReplyDeleteചോരക്കുഞ്ഞിന് പാലൂട്ടിയും ഇടയ്ക്കു നല്ല നുള്ള് കൊടുത്തും വളര്‍ത്തുന്ന കാര്യം നമ്മളേറ്റു!
ReplyDeleteഇസ്മായില്‍ കുറുമ്പടി മൈല്‍ അയച്ചിരുന്നു കിട്ടിയോ :)
ReplyDeleteവളരെ സന്തൊഷത്തൊടെ ഈ ക്ഷണം സ്വീകരിക്കുന്നു, പലപ്പൊഴും ആഗ്ഗ്രഹിച്ചിരുന്നു ബ്ളൊഗ്ഗെര്‍സ്മീറ്റില്‍ പങ്കെടുക്കണമെന്നു.... ഇത്തവണ തീര്‍ച്ചയായും വരും...
ReplyDeleteSuhas Parakkandy
http://blog.manoramaonline.com/onanalilemazha
പ്രിയ സുഹാസ് ഭായി
Deleteതാങ്കളുടെ ഈമൈല്‍ വിലാസവും ഫോണ്‍ നമ്പരും താഴെ കാണുന്ന മെയിലിലേക്ക് ഉടനെ അയക്കാമോ
shaisma@gmail.com
ഇതാ വന്നേയ്......നമ്മളും ഉണ്ടേയ്.....
ReplyDeleteവർഷാവസാനതിരക്കുകളിൽ പെട്ടു.
കൂടെയുണ്ട്....
കടന്നു വരൂ കടന്നു വരൂ
ReplyDeleteമടിച്ചു നില്‍ക്കാതെ അറച്ചുനില്‍ക്കാതെ കടന്നു വരൂ
രെജിസ്ട്രേഷന്റെ തിയതി അവസാനിക്കാന്‍ പോവുന്നു
ഉടനെ ആടി ഓടി ചാടി വരൂ.
ഈ അസുലഭ സുവര്‍ണാവസരം ആര്‍ക്കു വേണ്ടിയും കാത്തുനില്‍ക്കില്ല
പറഞ്ഞു പറഞ്ഞ്, ഞാൻ വച്ച ഹാജർ അങ്ങ് ലോ മോളീലോട്ട് പോയി ഇനി ഫൂഡ് കമ്മിറ്റി കൺവീനർ വെട്ടിക്കാടൻ കണ്ടില്ലെങ്കിലോ എന്ന് വിചാരിച്ച് വീണ്ടും ഹാജർ വയ്ക്കുന്നു... ;)
ReplyDeletenjaanum varunnu. vishada vivarathinu vilikkaam..
ReplyDeleteസ്മിതടീച്ചറുടെ വഹയായി സെമിയ പായസവും ഉണ്ടായിരിക്കുന്നതാണ്.
ReplyDelete'വായിലെ നാവു കൊണ്ട് പായസം വെക്കുമ്പോള്‍ മധുരം കുറച്ചു കൂട്ടിയിട്ടോ' എന്നോ മറ്റോ ഒരു ചൊല്ലില്ലേ? :)
ReplyDeleteഹ്മം.. ഈ സേമിയ ഇവിടെ വേവില്ല മക്കളെ... അതിനു വച്ച വെള്ളം ഞാന്‍ തന്നെ ഇറക്കി വച്ചു. പാചകിക്കാന്‍ വേറെ ആളുള്ളപ്പോ എന്തിനാ ഞാന്‍ വെറുതെ ....??? നള പാചകത്തിന്റെ രുചി ഭയങ്കരം എന്നല്ലേ.. ഇക്ക ഉണ്ടാക്കീത് കുടിച്ചിട്ട് വേണം രുചി പറയാന്‍..
ReplyDeleteENIKKUVENDU RANDU ILA KARUTHIKKO IKKA..(NJANUM..WIFEUM)
ReplyDeleteവിലയില്ലാത്തിലയല്ല
ReplyDeleteഎന്നാലും
ഇലയില്ലാതലയണ്ട
(തല്‍ക്കാലം പേപ്പര്‍ പ്ലേറ്റ് കൊണ്ട് തൃപ്തിപ്പെടാം ഉണ്ണികൃഷ്ണ സ്വാമീ..)
ഞാനൊന്ന് ചോദിച്ചോട്ടെ...
ReplyDeleteബ്ലോഗുകൾ ഒന്ന് ചന്തം വെപ്പിച്ചാലെന്താ...
ആരെങ്കിലുമൊക്കെയൊന്ന് മുന്നോട്ട് വന്നാൽ
മിസ്കീൻ ബ്ലോഗുകളോക്കെയൊന്ന് ജീവൻ വെച്ചേനേ...
ബ്ലോഗുകാരൊക്കെയൊന്ന് ഉണരട്ടേന്നെയ്..
വേണ്ടത് ഒരു/അര മണിക്കൂർ...നേരം
ഒരു പ്രസന്റർ..
ഒരു പ്രൊജക്ടർ..സ്ക്രീൻ...
പിന്നെ കാണാനും പ്പഠിക്കാനും ബാക്കിയുള്ളവരും ...
നാട്ടില്‍ ലീവില്‍ പോയ ശ്രീ.ബിജു ഡേവിസും ഹാരിസ് എടവനയും winter 2012 ബ്ലോഗ് മീറ്റ് തിയതി നിശ്ചയിച്ചത് അറിഞ്ഞ് ലീവ് മതിയാക്കി ഖത്തറിലേക്ക് ഉടനെ തിരിച്ചെത്തുന്നതായി അറിയുന്നു.
ReplyDeletehttp://qatar-bloggers.blogspot.com/2012/01/blog-post.html
ReplyDeleteമ്മ്ക്ക് ആലോചിക്കാം പെരുമ്പിലാവിയനേ. അടുത്തറിവ്യൂ മീറ്റിംഗിലാവാം ആലോചന.
ReplyDeleteഭാവുകങ്ങള്‍ നേരുന്നതോടൊപ്പം ഞാനും പങ്കെടുക്കും എന്ന് വിനീതമായി അറിയിച്ചു കൊള്ളുന്നു .. :)
ReplyDeleteവെറുതെ വന്നതാ. സാന്നിധ്യം അറിയിക്കാന്‍
ReplyDeleteബൂലോഗത്തിലെ വമ്പന്മാര്‍ ചെറു മത്സ്യങ്ങളേ പരിഗണിക്കുമെന്ന ഇസ്മായീല്‍ മുതലാളിയുടെ ഉറപ്പില്‍ മേല്‍ വരണമെന്ന് ആഗ്രഹിക്കുന്നു ..
ReplyDeleteരജിസ്ട്രേഷന്‍ കഴിഞുവോ?
ചെറുമത്സ്യമോ! ദ് സ്രാവല്ലേ.. നല്ല പെടയ്ക്കണ കൊമ്പന്‍ സ്രാവ്!! ആഞ്ഞു വലിച്ചോ കുറുമ്പടീ :)
ReplyDeleteശ്രദ്ധേയാ..
ReplyDeleteഞാന്‍ വല്ലോം പറഞ്ഞാല്‍ അദ്ദേഹം 'വാചാലന്‍' ആവും. അതാണ ഒന്നും മിണ്ടാത്തെ
ആശംസകള്‍ :) മുല്ലക്കൊരു ടിക്കറ്റ് പദ്ധതിക്ക് ടിക്കെറ്റ് വച്ച് പിരിവു നടത്താം ല്ലോ ..:)
ReplyDeleteഒരു കൌണ്ടര്‍ ഫോയില്‍ മുല്ലയ്ക്ക് സമ്മാനമായി അയച്ചു കൊടുക്കുകയും ചെയ്യാം :)
:)
ReplyDeleteഎല്ലാവിധ ആശംസകളും...
ReplyDeleteജനുവരി അവസാനത്തോടെ രജിസ്ട്രേഷന്‍ അവസാനിക്കുന്നു
ReplyDeleteഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗ് സുഹൃത്തുക്കള്‍ എത്രയും വേഗം ഇവിടെ ഹാജര്‍ രേഖപ്പെടുത്തുകയോ shaisma@gmail.com എന്ന മെയിലിലേക്ക് അറിയിക്കുകയോ ചെയ്യുക
(ചൊല്ലാതെ വന്നാല്‍ ഉണ്ണാതെ പോകാം... എന്നാണല്ലോ ചൊല്ല്!!)
എവിടെയെങ്കിലും മീറ്റിങ്ങോ കുന്തമോ വല്ലോം ഉണ്ടെങ്കില്‍ പറഞ്ഞോട്ടാ.. മ് മ്മളങ്ങട്ടെത്തിക്കോളാം.. വയ്യീട്ട് ആറു കഴിഞ്ഞാല്‍ ചുമ്മാതിരിപ്പാ ഗട്യേ.. ഇവിട് ത്തെ ഗുലുമാലു പോരാഞ്ഞിട്ടാണെന്നു തോന്നുന്നു.. ഇസ്മായില്‍ കുറുമ്പടിയുടെ വക ഒരു ഫോണ്‍ ഇന്‍ ഇന്‍വിറ്റേഷനും കിട്ട്യാരുന്നു..
ReplyDeleteഫയാസ് ഭായ്
Deleteമീറ്റിനു വരുമ്പോ ഭക്ഷണത്തിനൊപ്പം കഴിക്കാന്‍ 'ഉള്ളിച്ചമ്മന്തി' കൊണ്ടുവരാമോ ?
http://aakrantham.blogspot.com/
കൂടുതലും പരിചയമില്ലാത്തവരാ.... അതുകൊണ്ട് തന്നെ വരാമല്ലേ, പരിചയപ്പെടാമല്ലോ. ഈ കൂട്ടായ്‌മയിലൊരു സുഗന്ധം അനുഭവിക്കാനാവുന്നുണ്ട്...
ReplyDeleteപ്രിയപ്പെട്ട 'വാളൂരാന്‍'
Deleteദയവായി എത്രയും വേഗം താങ്കളുടെ ഫോണ്‍ നമ്പര്‍ താഴെ കാണുന്ന ഐഡിയിലേക്ക് ഒന്ന് അയച്ചു തരുമല്ലോ.
shaisma@gmail.com
ഒരാളൂടെ ഉണ്ട് ട്ടാ :)
ReplyDeleteമെലോഡി :)
പ്രിയപ്പെട്ട 'മെലോഡി '
Deleteദയവായി എത്രയും വേഗം താങ്കളുടെ ഫോണ്‍ നമ്പര്‍ താഴെ കാണുന്ന ഐഡിയിലേക്ക് ഒന്ന് അയച്ചു തരുമല്ലോ.
shaisma@gmail.com
ബ്ലോഗ് മീറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ഫോട്ടോ-ചിത്ര പ്രദര്‍ശനങ്ങളില്‍ തങ്ങളുടെ സൃഷ്ട്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇവിടെ ഒരു കമന്റിട്ട് അവരുടെ സന്നദ്ധത രേഖപ്പെടുത്തുയോ, 55303099, 66709281 55194882 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
ReplyDeleteഫോട്ടോകളുടെ പ്രിന്റിന്‍ങ്ങും മറ്റ് അനുബന്ധ കൃത്യങ്ങളും പൂര്‍ത്തിയാക്കി പ്രദര്‍ശിപ്പിക്കാന്‍ പാകത്തില്‍ ചിത്രം റെഡിയാക്കി വെക്കേണ്ട ഉത്തരവാധിത്വം ഉടമകള്‍ക്ക് തന്നെയാണ്.
ഈ മീറ്റില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത് Bloggers-നെയാണ്. എങ്കിലും ബ്ലോഗ്ഗില്‍ താല്‍പ്പര്യമുള്ള മറ്റു സുഹൃത്തുക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്.
ഇവിടെത്തെ അപേക്ഷിച്ച് നാട്ടില്‍ Printing-charges വളരെ കുറവായതിനാല്‍ സൗകര്യപ്പെടുന്നവര്‍ നേരത്തെ തന്നെ ഏര്‍പ്പാടുകള്‍ ചയ്യുമല്ലോ?
കൂടുതല്‍ എന്തെങ്കിലും അറിയണമെന്നുള്ളവര്‍ ഇവിടെ കമന്റിടുകയോ മേല്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.
ഇച്ചിരി വൈകിയെങ്കിലും ഞാന്‍ നേരത്തേ ഇങ്ങെത്തിയല്ലോ...ഖത്തറാളികള്‍ക്കെല്ലാം സലാം.ഞാനും ജാഹറ് ജാഹറ്. കൂടെ രണ്ട് മൂന്ന് പേരെ കൂട്ടാന്‍ നോക്കിയെങ്കിലും വന്‍ പരാജയമായിരുന്നു ഫലം.
ReplyDeleteഇവിടെ ഇത്രേം വല്യ പുലികള്‍ ഉണ്ടായിട്ടും ഈ ബ്ലോഗ് ഒന്ന് സുന്ദരിയാക്കാന്‍ ആര്‍ക്കും വയ്യെന്നുണ്ടോ?
ReplyDeleteബ്ലോഗ് മീറ്റിനു മുന്‍പ് തന്നെ ഒന്ന് ശ്രമിക്കൂ...
കുട്ടികളുടെ/മുതിര്‍ന്നവരുടെ പെയിന്റിംഗ്സ് പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും ഷക്കീര്‍ ഭായ്/ അന്‍വര്‍ ബാബു എന്നിവരെ കോണ്ടാക്റ്റ് ചെയ്യുക.
ReplyDeleteജനുവരി 31 വരെ മാത്രമേ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കു.
ReplyDeleteബ്ലോഗ് മീറ്റിന്റെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബ്ലോഗര്‍മാരുടെ എണ്ണം കൃത്യമായിരിക്കാന്‍ വേണ്ടിയാണിത്.
അതിനാല്‍ എത്രയും പെട്ടെന്ന് ഇത് വരെ രജിസ്ടര്‍ ചെയ്യാത്തവരും
കൂടാതെ മീറ്റിനു വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ഇവിടെ കമന്റ് ഇട്ടെങ്കിലും ഫോണ്‍ നമ്പര്‍ അടക്കം വിശദാംശങ്ങള്‍ നല്കാത്തവരും ദയവായി ഉടനെ shaisma@gmail.com എന്ന മെയിലിലേക്ക് വിശദാംശങ്ങള്‍ അയക്കുക.
Hajir....
ReplyDeleteമീറ്റില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നാളെ പ്രസിദ്ധപ്പെടുത്തുന്നതാണ്.
ReplyDeleteരജിസ്റ്റ്രേഷൻ ജനുവരി 31 വരെ ഇല്ലെ ഇസ്മായീലേ?
ReplyDeleteകൂടെ കൂട്ടാന്‍ ആരെയെങ്കിലും കിട്ടുമോയെന്ന് പരമാവധി ശ്രമിച്ചു പരാജയപ്പെട്ടു. ഒരാള്‍ പകുതി സമ്മതത്തിലാണ്.
ReplyDeleteഫാമിലി കൂടെയില്ലാത്തവര്‍ തല്‍ക്കാലം ഒരു ഫാമിലിയെ കൂടെ കൊണ്ട് വന്നാല്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചതൊരു തമാശയായിരുന്നേ...കനകാംബാരനും ജിപ്പുവും അത് ഗൌരവമായി എടുത്തെന്നു തോന്നുണൂല്ലോ..ഡോണ്ടൂ...ഡോണ്ടൂ
ReplyDeleteഫാമിലി വേണം എന്ന് പറഞ്ഞപ്പോള്‍ കൂടെ ജോലിചെയ്യുന്ന ഫിലിപ്പീന്സുകാരിയെ കൂടെ കൂട്ടാം എന്ന് വിചാരിച്ചിരുന്നു. പിന്നെ ഫോട്ടോ കണ്ടാല്‍ സ്വന്തം ഭാര്യ divorce ചെയ്തേക്കുമോ എന്ന് ഭയന്ന് തീരുമാനം മാറ്റി.
Deleteഞാൻ വിളിച്ചിരുന്നു.ഇസ്മായില്ക്കാ ചേർത്തോ?
ReplyDeleteMANHAR MOHAMMED
ReplyDelete33024666
പ്രവാസത്തിന്‍റെ പേറ്റ്നോവറിഞ്ഞ
ReplyDeleteമഹാപതിഭാകള്‍ ഒത്തുകൂടുന്ന ഈ സദസ്സില്‍
ഒഴിഞ്ഞമൂലയില്‍ ഒരു മിന്നാമിനുങ്ങും
ജനുവരി നു ഞാനും തുടങ്ങി ഒന്ന്. നിങ്ങളെ ഒക്കെ പരിചയപ്പെടാല്ലോ. വരാം.
ReplyDeleteഞാന്‍ ഒരാളെ ഉള്ളൂ ട്ടോ.
ReplyDelete