Thursday, October 27, 2011

പ്രശസ്ത കവി സച്ചിതാനന്ദനും, കെ ആര്‍ മീരയും പങ്കെടുക്കുന്ന എഴുത്തുകാരുടെ സംഗമം

പ്രിയ സുഹൃത്തുക്കളെ ,

നാളെ (വെള്ളിയാഴ്ച രാവിലെ 8 .30 മുതല്‍ 11 മണി വരെ എഫ് സി സി യില്‍ വച്ച് പ്രശസ്ത കവി സച്ചിതാനന്ദനും, കെ ആര്‍ മീരയും പങ്കെടുക്കുന്ന എഴുത്തുകാരുടെ സംഗമം നടക്കുന്നു. നമ്മള്‍ ബ്ലോഗ്ഗേഴ്സിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാമെന്നു അവര്‍ സമ്മതിച്ചിട്ടുണ്ട്. എഫ് സി സി യുടെ ചിലവില്‍, അവരുടെ പ്രയത്നത്തില്‍ നമുക്ക് ഫ്രീ ആയി കിട്ടുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. ഇവിടെ ഈ ഖത്തറില്‍ കുറച്ചു ബ്ലോഗ്ഗര്‍മാര്‍ ഉണ്ടെന്നും അവരും ക്രിയാത്മകമായി സാഹിത്യ ലോകത്ത് ചെറുതായെങ്കിലും ചില ഇടപെടലുകള്‍ നടത്തുന്നുണ്ട് എന്നും ഈ പ്രശസ്തരായ എഴുത്തുകാരുടെ അറിവില്‍പ്പെടുത്താനുള്ള അവസരം നാം എല്ലാവരും ചേര്‍ന്ന് ഭംഗിയായി നിര്‍വഹിക്കേണ്ടതാണ്. ഓരോരുത്തരും സ്വയം എത്തുന്നതോടൊപ്പം നിങ്ങളുടെ സമീപത്തുള്ള ബ്ലോഗ്ഗര്‍ സുഹൃത്തിന്റെ വരവ് കൂടി വിളിച്ചന്വേഷിച്ചു ഉറപ്പു വരുത്തുക. വാഹന സൗകര്യം ഉള്ളവര്‍ അതില്ലാത്തവര്‍ക്ക് ഓഫര്‍ ചെയ്തു പരമാവധി അംഗസംഖ്യ ഉറപ്പു വരുത്തുക. ഒഴിവാക്കാനാവാത്ത തിരക്കുകള്‍ ഉണ്ടെങ്കില്‍ കൂടി 8 .30 നും 11 നും ഇടക്കുള്ള ഏതെങ്കിലും സമയത്തെത്തി നിങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുക. സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച്ചിട്ടുള്ളവര്ക്ക് തങ്ങളുടെ പുസ്തകങ്ങളുടെ കോപ്പി സച്ചി മാഷിനും മീരക്കും സമ്മാനിക്കാന്‍ കൂടി ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

2 comments:

  1. നല്ലത് ...
    ബ്ലോഗിങ്ങിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കുകയും അവ ഇവിടെ പങ്കു വെക്കുകയും ചെയ്യുക

    ReplyDelete
  2. ഇവിടെ ഇങ്ങനെ ഒരു കൂട്ടായ്മയുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, കൂടുതലായി അറിയാന്‍ ആരെയാണ് ബന്ധപ്പെടെണ്ടാത്

    ReplyDelete