Tuesday, March 23, 2010

ബ്ലോഗ് മീറ്റ്

പ്രിയ കൂട്ടുകാരേ,

വരുന്ന വെള്ളിയാഴ്ച്ച (26/03/2010) ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്.സി.സി ഹാളില്‍ (അതെ ആ ഹാളു തന്നെ നമ്മള്‍ ഫെബ്രുവരി അഞ്ചാം തിയതി ബ്ലോഗ് മീറ്റു നടത്തിയില്ലേ) വെച്ച് നമ്മള്‍ ഒന്ന് ഒത്തുകൂടുന്നു (എന്താ ഇത്ര ചടപെടാന്നല്ലേ!കാരണമുണ്ട്)

ദുബായ് ഏഷ്യാനെറ്റ് റേഡിയോടെ പ്രോഗ്രാം ഡയരക്ടറും കവിയുമായ കുഴൂര്‍ വിത്സണും ഒപ്പം പ്രശസ്ഥബ്ലോഗര്‍ റഫീക്കും ഈ വ്യാഴാഴ്ച്ച ദോഹയിലെത്തുന്നു.അവരോടൊപ്പം ഒന്നുകൂടിയിരിക്കാം എന്നു കരുതിയാണ് ഈ സംഗമം.

അപ്പോള്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും ഒരുമണിക്ക് (ഫുഡ് കഴിക്കാന്‍ മറക്കരുത്!മറന്നാല്‍ പ്രശ്നമൊന്നും ഇല്ല,വിശന്നിരിക്കാം എന്നു മാത്രം)തന്നെ ഹാളിലെത്തുക.ഒരു രണ്ടുമണിക്കൂര്‍ മാത്രം (അപ്പോഴേക്കും കുഴൂരിനുപോകാനുള്ള ഫ്ലൈറ്റിനു സമയവുമാകും)വരാന്‍ കഴിയുന്നവര്‍ മറുപടി അയക്കുമല്ലോ?

ദോഹാ ബ്ലോഗേഴ്സിനുവേണ്ടി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

8 comments:

  1. വരുന്ന വെള്ളിയാഴ്ച്ച (26/03/2010) ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്.സി.സി ഹാളില്‍ (അതെ ആ ഹാളു തന്നെ നമ്മള്‍ ഫെബ്രുവരി അഞ്ചാം തിയതി ബ്ലോഗ് മീറ്റു നടത്തിയില്ലേ) വെച്ച് നമ്മള്‍ ഒന്ന് ഒത്തുകൂടുന്നു

    ReplyDelete
  2. പങ്കെടുക്കുന്നവര്‍ ഇവിടെ പറഞ്ഞാല്‍ നല്ലതായിരുന്നു. അത് പോലെ സമയത്ത് എത്താന്‍ ശ്രമിക്കണം. (ഞാനടക്കം)

    ReplyDelete
  3. ദാ.. പറഞ്ഞു. കൃത്യം ഒരു മണിക്ക്, ചോറും തിന്ന് അവിടെ ഹാജരുണ്ടാവും. ഇന്ശാഹ് അല്ലാഹ്. പിന്നെ ഞാന്‍ പറഞ്ഞ സംഗതിയെ കുറിച്ച് ഞാന്‍ സുനിലിനോട് സംസാരിച്ചിരുന്നു. ഞാന്‍ തന്നെ ഒന്ന് 'പഠിച്ചിട്ടു' രാമുവിനെ വിളിക്കാം.

    ReplyDelete
  4. വെള്ളിയാഴ്ച്ച ഒരുച്ച ഉച്ചേകാല്‍ ഉച്ചയരയോടെ കൃത്യസമയത് ഞാനും അവിടെയെത്തുംട്ടാ...

    ReplyDelete
  5. ചായയും , ചെറു കടിയും ഉണ്ടാകുമോ ?... എങ്കില്‍ മാത്രമേ ഞാന്‍ ഒള്ളു ....

    ReplyDelete
  6. അപ്പോ സുനില്‍ ഉച്ചക്ക് ചായയും കടിയുമാണോ കഴിക്കാറ്‌!(അങ്ങിനെയെങ്കില്‍ പൊതിഞ്ഞുകൊണ്ടുവന്നാല്‍ മതി)

    ReplyDelete
  7. ഹാരിസും,മുരളിയും,മാധവികുട്ടിയും വരാമെന്ന് പറഞ്ഞ് മെയില്‍ അയച്ചിട്ടുണ്ട്

    ReplyDelete
  8. അയ്യോ.. വെള്ളിയാഴ്ച്ച നേരത്തെ ഏറ്റ ഒരു പരിപാടി കാരണം എനിക്ക് കൂടാന്‍ കഴിയില്ലല്ലോ.എന്തായാലും മീറ്റിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇവിടെ പോസ്റ്റണം.

    ReplyDelete