
പ്രിയ കൂട്ടുകാരേ,
വരുന്ന വെള്ളിയാഴ്ച്ച (നാളെയല്ലാട്ടോ 16/04/2010) ദോഹയിലെ റുമേലാപാര്ക്കില് വെച്ച് (അതെ ആ പാര്‍ക്കു തന്നെ നമ്മള് ആദ്യമായി ബ്ലോഗ് മീറ്റുനടത്തിയ പാര്‍ക്ക് ) സൌദ്യ അറേബിയയിലെ റിയാദിലുള്ള പ്രശസ്ഥബ്ലോഗര്‍ പാവപ്പെട്ടവന് ദോഹയിലെത്തുന്നുണ്ട് ആളോടൊപ്പം ഒന്നുകൂടിയിരിക്കാം എന്നു കരുതിയാണ് ഈ സംഗമം.

അപ്പോള്‍ എല്ലാ ഖത്തര്‍ ബ്ലോഗേഴ്സും ഏപ്രില്‍ 16 ആം തിയ്യതി, രാവിലെ ഒന്‍പത് മണിക്ക് തന്നെ പാര്‍ക്കിലെത്താന്‍ ശ്രമിക്കുക.ഒരു രണ്ടുമണിക്കൂര്‍ മാത്രം.വരാന്‍ കഴിയുന്നവര്‍ മറുപടി അയക്കുമല്ലോ?
ദോഹാ ബ്ലോഗേഴ്സിനുവേണ്ടി
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍