Monday, February 17, 2014

ബ്ലോഗ്‌ മീറ്റ്‌ -2014


പ്രിയ സുഹൃത്തുക്കളേ  ,
എഴുത്തും വായനയും ഇഷ്ടപ്പെടുന്ന, ഖത്തറിലെ സൌഹൃദകൂട്ടായ്മ ആയ ക്യൂ -മലയാളത്തിന്റെ  നേതൃത്വത്തില്‍ , വര്‍ഷംതോറും വിജയകരമായി നടത്തിവരാറുള്ള ബ്ലോഗ്‌ മീറ്റ്‌ ഇത്തവണയും വൈവിധ്യവും  വിപുലവുമായി നടത്താന്‍ ഉദ്ദേശിക്കുന്നു . അതില്‍  താങ്കളുടെ മഹനീയ സാന്നിധ്യം വളരെ പ്രധാനമാണ് .

2014 March 14 നു വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി പത്തു മണിവരെ , Skills Development Center ല്‍ വച്ചു നടത്താനാണ് നാം ഉദ്ദേശിക്കുന്നത്. സൈബര്‍ എഴുത്തുപരിസരങ്ങളിലെ വിശേഷങ്ങളും പുതുമകളും പങ്കുവക്കുവാനും പരസ്പരം പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും സൌഹൃദകൂട്ടായ്മയുടെ മധുരം നുകരാനും  എഴുത്തിലെ സജീവത നിലനിര്‍ത്തുവാനും ഉതകുന്ന മികച്ച ഒരു സായാഹ്നം വാഗ്ദാനം ചെയ്യുന്നു. അക്ഷരസ്നേഹികളായ ആര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് .

മീറ്റിലെ മുഖ്യ ഇനങ്ങള്‍ താഴെ പറയുന്നവയാണ് :

 - രെജിസ്ട്രേഷന്‍ 

-  ഫോട്ടോഗ്രാഫി പ്രദര്‍ശന മത്സരം 

 - പരിചയപ്പെടല്‍ 

 - -DISCUSSIONS


- അവതരണ പ്രഭാഷണം(  വിഷയം : എന്ത് കൊണ്ട് ബ്ലോഗ്‌  )

- ചര്‍ച്ച 1 ( വിഷയം : സ്റ്റാറ്റസ് ആയി മാറുന്ന എഴുത്തുകള്‍ )


- ചര്‍ച്ച 2 ( വിഷയം : എഴുത്തുകാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമോ ?)

- പുസ്തക പരിചയം&ബ്ലോഗ്‌ സ്ക്രീനിംഗ് 

 - ഭക്ഷണം

- കലാ പരിപാടികള്‍ 


- സമ്മാന ദാനം 
---------------------------------------------------

ആദ്യപടിയായി, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും എത്രയും വേഗം shaisma@gmail.com എന്ന ഇമെയിലിലേക്ക്  പേരുവിവരങ്ങള്‍  നല്കി രജിസ്റ്റര്‍ ചെയ്യുകയോ 5540 6549 ലേക്ക് വിളിക്കുകയോ ചെയ്യാന്‍  അപേക്ഷ . വിശദ വിവരങ്ങള്‍ യഥാസമയം ഇവിടെ അപ്ടേറ്റ്‌ ചെയ്യപ്പെടുന്നതാണ്.