Sunday, February 7, 2016

സ്വിസ് മഞ്ഞു മലകളിലൂടെ ഒരു യാത്ര - മന്‍സൂര്‍ ബിജിലി

സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേരന്‍ സിറ്റിയിലെ എച്ച് സി ഹോട്ടലിലെ ഇന്ത്യന്‍ റെസ്റ്റ് നിന്നും വിഭവ സമൃദ്ധമായ ലഞ്ച് കഴിച്ചു പാതി മയക്കത്തോടെ ഞങ്ങള്‍ യൂറോപ്പിലെ പ്രസിദ്ധമായ സ്വിസ് മൌണ്ട് ആല്പ്സിലെ "ടിട്ടിലെസ്" ലേയ്ക്ക് പുറപ്പെട്ടു. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം പതിനായിരം അടി പൊക്കത്തില്‍ ആണ് ടിട്ടിലെസ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നും ഉള്ള മയിക്ക് മൈ ട്രിപ്പ്‌ വഴി ടൂര്‍ ഏര്‍പ്പാട് ചെയ്തതിന്നാല്‍ ആകെ നാല്പത്തി എട്ടു പേരും ഇന്ത്യക്കാര്‍ ആയിരുന്നു. മുപ്പതോളം പേര്‍ നാട്ടില്‍ നിന്നും ബാക്കി ഉള്ളവര്‍ ഖത്തര്‍ മസ്ക്കട്റ്റ് ദുബായ് എന്നി സ്ടലങ്ങളില്‍ നിന്നുള്ള പ്രവാസികളും ആയിരുന്നു. ഞങ്ങളുടെ ടൂര്‍ ഗൈഡ് മുംബയ്ക്കാരി സോണാലി. ടൂര്‍ പാക്കേജ് വഴി പോയാല്‍ മറ്റൊരു ഗുണം ഉണ്ട് വെറുതെ പോകേണ്ട ഇടവും മറ്റും തേടി നടന്നും ടെന്‍ഷന്‍ അടിച്ചും സമയം പാഴാക്കാതെ ഇരിക്കാം, നമ്മള്‍ക്ക് ഒട്ടും അറിയാത്ത ഇടങ്ങള്‍ ആണെങ്ങില്‍ .
ചെറുപ്പം തൊട്ടെ ഉള്ള ഒരു ആഗ്രഹം ആയിരുന്നു മഞ്ഞില്‍ കിടന്നു മറിഞ്ഞു കളിക്കണം എന്നുള്ളത്. നാട്ട്ല്‍ പല സ്ടലങ്ങള്‍ ഉണ്ടെങ്ങിലും സാഹചര്യം ഒത്തു വരാത്തത് കൊണ്ട് ടിട്ടിലെസ് ക്കുള്ള യാത്ര ആദ്യം മുതലേ ആകംഷയോടു കൂടിയാണ് കാത്തിരുന്നത്.
ഞങ്ങള്‍ പാരിസ് സ്വിസ് സന്ദര്‍ശിച്ചത് ഓഗസ്റ്റ്‌ മാസത്തില്‍ ആയിരുന്നു. യൂറോപ് കാണാന്‍ പറ്റിയ മാസം ജൂണ്‍ ജൂലൈ അഗുസ്റ്റ് മാസം ആണ്. കാരണം അപ്പോള്‍ നല്ല തെളിഞ്ഞ അന്തരീക്ഷവും ആയിരിക്കും. ഞങ്ങള്‍ പോയ സമയത്ത് സൂര്യന്‍ അസ്തമിചിരുന്നത് രാത്രി പത്തു മണിക്ക് ആയിരുന്നു. പകല്‍ ഇഷ്ടം പോലെ സമയം കിട്ടും എല്ലാം കണ്ടു തീര്‍ക്കാന്‍ വേണ്ടി.
ടിട്ടിലെസിന്റെ താഴ്വാരത്തില്‍ ഉള്ള ടിക്കറ്റ്‌ ഇന്ഫോര്‍മറേന്‍ കൌണ്ടര്‍ല് എത്തി. റെഡി മിഡ്‌ പാക്കേജ് ആയതു കൊണ്ട് ടിക്കറ്റ്‌ എല്ലാം നേരത്തെ റെഡി ആയിരുന്നു. ഞങ്ങളുടെ കേബിള്‍ കാര്‍ എത്താന്‍ അഞ്ചു മിനിറ്റ് കാത്തു നിന്ന് കാണും. ആറു പേര്‍ക്കു ഇരിക്കാവുന്ന ഒരു കേബിള്‍ കാര് ആണ് മലയുടെ മുകളിലോട്ടു പോകുന്ന സ്റ്റാര്‍ട്ട്‌ പൊയന്റില്‍.
ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നത് ബാംഗ്ലൂര്‍ നിന്നും വന്ന ഒരു മലയാളി ഫാമിലി ആയിരുന്നു അച്ഛന്‍ അമ്മ മകന്‍ ഞങ്ങളെ പോലെ. ഏകദേശം നാല്പതു മിനിറ്റ് എടുത്തു കേബിള്‍ കാര്‍അടുത്ത സ്റ്റേഷന്‍ . കേബിള്‍ കാറില്‍ നിന്നും മനോഹരമായ താഴെ ഉള്ള കെട്ടിടങ്ങള്‍ അല്പാല്‍പ്പം മങ്ങി വന്ന്നു. പിന്നെ താഴെ കണ്ടത് പല സ്ടലത്ത് ആയി മേഞ്ഞു നടക്കുന്നതും ഒരു കുറെ പന്നി പശു ഫാമുകളും. കൂടാതെ ഗോക്കളെ മേയ്ക്കുന്ന ഗോപാലന്മാരെയും കാണാന്‍ പറ്റി.
അടുത്ത സ്റ്റേഷന്‍ നിന്നും യൂറോപ്പിലെ ആദ്യത്തേതും മൂന്ന് കൊല്ലം മുന്നേ തുടങ്ങിയതും ആയ 360 Degree Rotationil മഞ്ഞു മലയുടെ എല്ലാ കാഴ്ചകളും കാണാന്‍ പറ്റുന്ന ഒരു ഭീമന്‍ കേബിള്‍ കാറ് ആയിരുന്നു. ഇതില്‍ അമ്പതു ആള്‍ക്കാര്‍ക്ക് കയറാം. ഇതിനെറെ വിഡിയോ കാണുക.https://www.youtube.com/watch?v=35AxnW9vlnA .
ഏകദേശം ഇരുപതു മിനിറ്റ് ആയപ്പോള്‍ ഞങള്‍ ടിട്ടില്‍സിലെ ആദ്യത്തെ ആകര്‍ഷണം ആയ ഐസ് ഫ്ലയെരില്‍ എത്തി. അവിടെ നമ്മളെ സ്വാഗതം അരുളുന്നതു പോലെ പ്രക്രതി തന്നെ ഒരുക്കിയ നമ്മളെ കൈ കൂപ്പി കൊണ്ട് ഉള്ള ഒരു ഭീമന്‍ പാറ ആയിരുന്നു. അത് കഴിഞ്ഞു ഗൈഡ് പറഞ്ഞത് അനുസരിച്ച് ഞങ്ങള്‍ക്ക് മഞ്ഞില്‍ കളിച്ചു മറിയാനും മറ്റും ഏകദേശം രണ്ടു മണിക്കൂര്‍ സമയം കിട്ടി. സ്വപ്ന തുല്യം പോലെ ആയിരുന്നു ഞങ്ങളുടെ മഞ്ഞിലെ ആദ്യത്തെ അനുഭവങ്ങള്‍.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി മഞ്ഞില്‍ ഉള്ള പല വിനോദങ്ങളും അവിടെ ഉണ്ടായിരുന്നു. അതില്‍ പ്രധാനം മഞ്ഞു മലയുടെ മുകളില്‍ നിന്നും നമ്മള്‍ ഒരു ടയറില്‍ ഇരുന്നു കൊണ്ട് നിരങ്ങി താഴോട്ടു പോകുന്നത്ആയിരുന്നു. നമ്മളുടെ നാട്ടിലെ വാട്ടര്‍ പാര്‍ക്കില്‍ ഉള്ളത് പോലെ.
അവിടെ ഇത്തിരി ബുദ്ധി മുട്ട് ആയി തോന്നിയത് നിരങ്ങി താഴെ എത്തിയതിനു ശേഷം (ഏകദേശം അഞ്ചു മിനിറ്റ്) ഈ ടയര്‍ നിരങ്ങിയ ആള് തന്നെ സ്വയം വലിച്ചു കൊണ്ട് മുകളില്‍ എത്തിക്കണം അടുത്ത ആളിന് ഉപയോഗിക്കാന്‍ വേണ്ടി അതിനു ഏകദേശം പതിനഞ്ചു മിനിറ്റ് എടുക്കും. പിന്നെ മഞ്ഞില്‍ ഒക്കെ കുത്തി മറിഞ്ഞു ഇഷ്ടം പോലെ കളിച്ചും ചിത്രങ്ങള്‍ എടുത്തും സമയം പോയി മറിഞ്ഞത് ഒട്ടും തന്നെ അറിഞ്ഞില്ല. മഞ്ഞിനെ പ്രതിരോധിക്കാന്‍ ഫുള്‍ സെറ്റ് അപ് ആയ വസ്ത്രങ്ങള്‍ ആയിരുന്നു ഇട്ടിരുന്നത് (ഗൈഡ് തലേ ദിവസമേ പറഞ്ഞിരുന്നു)
മഞ്ഞിലെ കളി ഒക്കെ കഴിഞ്ഞു അടുത്ത പരുപാടി ഈ സ്റ്റേഷന്‍ തുടങ്ങിയ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ സ്മരണക്കു വേണ്ടി ഏര്‍പ്പെടുത്തിയ Titles Cliff Walk ആയിരുന്നു. അതിനു വേണ്ടി അടുത്ത സ്റ്റേഷന്‍ വരെ പോകണം ആയിരുന്നു. അതിനു മുന്ന് നാല് പേര്‍ക്കു ഇരിക്കാവുന്ന തുറന്ന കേബിള്‍ കാര് ആയിരുന്നു. നമ്മുടെ നാട്ടിലെ giyant വീലില്‍ ഇരിക്കുന്നത് പോലെ. ആ പത്തു മിനിറ്റ് വായുവില്‍ കൂടി ഉള്ള യാത്ര ഭയാനകവും അതെ സമയം അത്യന്തം രസകരവും ആയിരുന്നു https://www.youtube.com/watch?v=aJwAX8nHD0s

നമ്മള്‍ ഭൂമിക്കും ആകാശത്തിനും ഇടയില്‍ ലയിച്ചു ലയിച്ചു പോകുന്നത് പോലെ താഴെ നോക്കിയാല്‍ ഒരു അന്തവും കുന്തവും ഇല്ലാതെ മഞ്ഞു മൂടി കിടക്കുന്ന അഗാത ഗര്‍ത്തങ്ങള്‍ മുകളില്‍ നോക്കിയാല്‍ ആകാശം കയ്യ് എത്തും ദൂരത്തു.
Cliff Sky വാല്‍ക് എന്നാല്‍ രണ്ടു പര്‍വതങ്ങള്‍ക്ക് ഇടയില്‍ ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള വളരെ ശക്തമായ ഒരു ബ്രിഡ്ജ് ആണ്. അത് വഴി പോയി നമുക്ക് ്്പര്‍വത്തത്തിലെ ഐസ് ഉരുകി പൊട്ടി പിളരുന്നത് കാഴ്ച ഒക്കെ നേരിട്ട് കാണാം.
അത്കഴിഞ്ഞു ഞങ്ങള്‍ പോയത് അവിടെ വച്ചിരിക്കുന്ന ചില എക്സിബിഷന്‍ ഐറ്റംസ് കാണാന്‍വേണ്ടി ആയിരുന്നു.അവിടെ വച്ചാണ് ഷാരൂഖ്‌ ഖാന്‍റെ പ്രസിദ്ധമായ "ദില്‍ വാല ദുല്‍ഹാനിയ" "എന്ന ചിത്രത്തിന്റെ കുറച്ചു പാട്ട് സീന്‍ ഒക്കെ ചിത്രീകരിച്ചത്. അതിന്‍റെ ഓര്‍മയ്ക്ക് ആയി ശാരുഖിന്റെയും കജോളിന്റെയും ഒരു കട്ട്‌ ഔട്ട്‌ അവിടെ വച്ചിട്ടുണ്ട്. കൂടാതെ സാഹസിക അനുബന്ധം ആയ കുറെ സാധങ്ങളും ടിട്ട്ലെസിനെ സംബന്ധിച്ച പല കാഴ്ചകളും.
പിന്നെ ഇതേ പോലെ ഒരു പര്‍വത മുകളില്‍ ഇതേ പോലെ ഒരു വിഷമം പിടിച്ച ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാക്കിയ കഷ്ട്ടപ്പാടും പ്രയാസങ്ങളും വിവരിച്ചു കൊണ്ട് ഉള്ള ചിത്രങ്ങളും ഈ ടൂറിസ്റ്റ് സ്പോട്ടിന്റെ പ്രോഗ്രസ്സ് ഒക്കെ കാണിക്കുന്ന പല ചിത്രങ്ങളും നമുക്ക് കാണാന്‍ ഉണ്ടായിരുന്നു അവിടെ.
നമ്മുടെ നാട്ടില്‍ എത്രയോ അനന്ത സാധ്യതകള്‍ ഉള്ള മല മുകളിലെ ടൂറിസത്തിന് അനുയോജ്യം ആയ എത്രയോ ഇടങ്ങള് ഉണ്ട് ഇച്ചാ ശക്തി ഉള്ള ശ്രീധരന്‍ സാറേ പോലെ ഉള്ള അനേകം കഴിവ് തെളിയിച്ച പ്രഗത്ഭരായ ആളുകളും പക്ഷെ എന്ത് ചെയ്യാം ഒന്നും നടക്കില്ല്ല.രാഷ്ട്രീയക്കാരുടെ കയ്യിട്ടു വാരലും അന്യോന്യം ഉള്ള വിഴിപ്പു ചാരലും കൊണ്ട് ഒന്നും നടക്കാതെ പോകുന്നു. ടൂറിസം എന്ത് മാത്രം പ്രയോജനപ്പെടുത്തി ഇത്ര മാത്രം ആളുകളെ ആകര്‍ഷിക്കുന്ന കാരിയതില്‍ നമ്മള് ഒക്കെ സ്വിസ് കാരെ കണ്ടു പഠിക്കാന്‍ ധാരാളം ഉണ്ട്.
അവസാനം ഗൈഡ് പറഞ്ഞ മീറ്റിംഗ് പോയന്റില്‍ എല്ലാ പേരും തിരിച്ചു എത്തി നല്ല ഒരു മഞ്ഞലയില്‍ നീരാടി കുളിച്ച അനുഭൂതിയോടെ ഞങ്ങള്‍ മടക്ക യാത്രക്ക് മല മുകളില്‍ നിന്നും താഴോട്ടു ഇറങ്ങാന്‍ തയ്യാറായി.





































5 comments:

  1. പ്രകൃതിയെ പകര്‍ത്തുന്ന ചിത്രങ്ങള്‍

    ReplyDelete
  2. ഫീലിംഗ് അസൂയ എന്നേ പറയാനുള്ളൂ.... റിയലി ഗ്രേറ്റ്‌....

    ReplyDelete
  3. ഫീലിംഗ് അസൂയ എന്നേ പറയാനുള്ളൂ.... റിയലി ഗ്രേറ്റ്‌....

    ReplyDelete
  4. ഇനിയും എഴുതൂ മൻസൂർക്കാ...

    ReplyDelete