Monday, February 27, 2012

'ക്യു' മലയാളം യാത്ര

കൂട്ടരേ,

അപ്പോൾ പറഞ്ഞ് വരുന്നതെന്താണെന്ന് വെച്ചാൽ, നമ്മുടെ വിജയകരമായ ബ്ലോഗ് മീറ്റിനു ശേഷം ധാരാളം സുഹൃത്തുക്കൾ വളരെ സജീവമായി മുന്നോട്ട് വരികയും 'ക്യു' മലയാളത്തിൽ നല്ല ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നത് വളരെ സന്തോഷകരമായ സംഗതിയാണ്. ആശയപരവും ചിന്താപരവുമായ വിയോജിപ്പുകൾക്കിടയിലും യോജിപ്പിന്റെ ഇടം കണ്ടെത്തുകയും ഊഷ്മളമായ സ്നേഹ സൗഹാർദ്ദങ്ങളാൽ ചേർന്നു നിൽക്കുകയും ചെയ്യുന്നതിന് നമ്മുടെ മീറ്റുകളും നമ്മൾ നടത്തിയ രണ്ട് യാത്രകളും ഉപകരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെയാവണം മീറ്റ് കഴിഞ്ഞയുടൻ ഒരു യാത്ര എന്ന നിർദ്ദേശം ഇസ്മായിൽ വെക്കുകയും മറ്റുള്ളവർ പിന്താങ്ങുകയും ചെയ്തത്. അന്നത്തെ ചർച്ചയിൽ മാർച്ചിൽ സ്കൂളവധിക്ക് ആകാം യാത്ര എന്ന നിർദ്ദേശം പരിഗണിച്ച് ഒരു തീരുമാനം എന്ന നിലയിൽ മാർച്ച് 16 വെള്ളിയാഴ്ച നമുക്ക് ദൂഖാനിലേക്ക് ഒരു യാത്രയാകാം കരുതുന്നു.

രാവിലെ 9 ന് പുറപ്പെടുകയും ജുമ നമസ്കാരം ദൂഖാനിലാകാം എന്നും കരുതുന്നു. ഉച്ച ഭക്ഷണവും സ്ഥല സന്ദർശനവും മറ്റ് വിനോദപരിപാടികളും എന്തൊക്കെ എന്ന് കൂട്ടായ തീരുമാനത്തിലൂടെ ഉരുത്തിരിഞ്ഞ് വരട്ടെ. നേരത്തെ തന്നെ ദിവസ്സവും സമയവും അറിയിക്കുന്നത് യാത്രയിൽ കൂടാനാഗ്രഹിക്കുന്ന എല്ലാ കൂട്ടുകാർക്കും അതനുസരിച്ച് അവരുടെ പരിപാടികൾ തീരുമാനിക്കാനാണ്.

ഇതിന് മുമ്പ് രണ്ട് യാത്രകളിൽ പങ്കെടുത്തവർക്ക് അതിന്റെ ഹൃദ്യമായ അനുഭവങ്ങൾ കൊണ്ട് തന്നെ ഈ യാത്രയിൽ കൂടാൻ താല്പര്യമുണ്ടാകുമെന്ന് കരുതുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇവിടെ പറയണം, ബ്ലോഗ് മീറ്റിന് നിരന്തരം ഫോൺ ചെയ്ത് അഭ്യർത്ഥിച്ചിരുന്ന പോലെ ഫോൺ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതല്ലാതെ തന്നെ കാര്യങ്ങൾ അറിയാനും അറിയിക്കാനും നമുക്ക് മാർഗ്ഗങ്ങളുണ്ട്. 'ക്യു' മലയാളം ഫേസ്ബുക്ക് ഗ്രൂപിലൂടെയും ഖത്തർ ബ്ലോഗേഴ്സ് ബ്ലോഗിലൂടെയും ഇ മെയിൽ വഴിയും എല്ലാവരേയും അറിയിക്കുന്നു. ആളുകളുടെ എണ്ണത്തിനനുസ്സരിച്ച് യാത്രക്ക് ബസ്സ് സൗകര്യം വേണോ എന്ന് തീരുമാനിക്കണം, ഭക്ഷണം ഒരുക്കണം. ചിലവുകൾ വീതിച്ചെടുക്കാമെന്ന് കരുതുന്നു.

ഈ കൂട്ടായ്മയുടെ സ്നേഹ സൗഹൃദം നിലനിർത്താൻ നമ്മളോരോരുത്തരുടേയും പങ്കാളിത്തം തന്നെയാണ് വേണ്ടത്, ആരും ക്ഷണിതാവോ, ക്ഷണിക്കപ്പെടുന്നവനോ ഇല്ല. ചർച്ചയിലൂടെയും കമന്റുകളിലൂടെയും നമുക്കെരു തീരുമാനത്തിലെത്താം. എല്ലാവരും ഇത് നമ്മുടെ കൂട്ടായ്മ എന്ന ബോധത്തിൽ മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
നമുക്കെല്ലാവർക്കും വേണ്ടി,

Wednesday, February 22, 2012

കനിവ് തേടി.

പണം ഏറ്റവും പ്രധാനമാകുന്ന സമയത്ത് നമ്മള്‍ നമ്മുടെ കൈകള്‍ തുറന്നുവെക്കണം.
ആവശ്യക്കാരന് യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പാകത്തില്‍..!

ശശിയുടെ സുഹൃത്തും അയല്‍വാസിയുമായ അശോകന്റെ ബാങ്ക് അക്കൗണ്ട്‌ താഴെ കൊടുക്കുന്നു.

bank account # 880520001510410060016,
Noor Islamic Bank, Dubai.
Name: Ashokan Kulamulla Parambath -
ശശിയുടെ ഫോണ്‍ നമ്പര്‍: 00971551285012.

ബഹുമാന്യ സുഹൃത്തുക്കളുടെ പ്രത്യേകമായ ശ്രദ്ധയെ ക്ഷണിക്കുന്നു.
സാധ്യമായതെന്തോ.. അതെത്രയും വേഗത്തില്‍,
സ്നേഹപൂര്‍വ്വം, പ്രതീക്ഷയോടെ.,.

Friday, February 10, 2012

ഖത്തർ മലയാളം ബ്ലോഗ് മീറ്റ് - വിന്റർ2012


എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് നടന്നത്. 65ലധികം ബ്ലോഗർമ്മാർ ഈ കൊച്ചു രാജ്യത്ത് ഒത്ത് ചേർന്നു എന്നത് തന്നെ ഈ മീറ്റിന്റെ മാറ്റ് തെളിയിക്കുന്നു. രാവിലെ നടന്ന് ഫോട്ടോ/ചിത്ര പ്രദർശനം സന്ദർശിക്കാൻ ധാരാളം ആളുകൾ വന്നിരുന്നു. ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിൽ 50നടുത്ത് ആളുകൾ പങ്കെടുത്തു. അതിനു ശേഷം രിചികരമായ നാടൻ ഭക്ഷണവും പിന്നീട് ബ്ലോഗർമാർ സ്വയം പരിചയ്പ്പെടുത്തി. ബ്ലോഗിന്റെ സാധ്യതകെളെക്കുറിച്ച് ഹബീബ് റഹ്മാൻ കീഴിശേരിയും, ബ്ലോഗ് നേരിടുന്ന വെല്ലുവിളികളെ പറ്റി നാമൂസും, 'ക്യു' മലയാളം ഗ്രൂപ്പിന്റെ പ്രവർത്തനത്തെ പറ്റി ഷഫീക്കും സംസാരിച്ചു.

മീറ്റിൽ ഷ്മ്നാദിന് ( http://kaakkaponn.blogspot.in/2012/01/blog-post.html ) ലാപ്‌ടോപ് വാങ്ങാനുള്ള തുക കൈമാറി.

മീറ്റിന്റെ കൂടുതൽ വിശേഷങ്ങളും പടങ്ങളും വഴിയേ വരുന്നതായിരിക്കും. മീറ്റ് വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ബ്ലോഗേഴ്സിന്റെ പേരിൽ നന്ദി...