വാര്‍ത്തകള്‍ആണ്ടുതോറും അവിസ്മരണീയമായ, വിപുലമായ,  നിറമാര്‍ന്ന, ശ്രദ്ധേയമായ, മാതൃകാപരമായ  രീതിയില്‍ നാം നടത്തിവരാറുള്ള ഖത്തര്‍ ബ്ലോഗര്‍മാരുടെ സൌഹൃദകൂട്ടായ്മയായ Q-Malayalam Bloggers Meet ഈ പ്രാവശ്യവും (2013) വിപുലമായ രീതിയില്‍ പൂര്‍വാധികം ഭംഗിയായി നടത്താനുദ്ദേശിക്കുന്നു. മേപ്പടി മീറ്റില്‍ അനുഭാവപൂര്‍വ്വം ഭാഗഭാക്കാകുവാന്‍ ഓരോരുത്തരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു .

അടുത്ത മാസം (ഫെബ്രുവരി) നടത്താന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ ഓരോ ബ്ലോഗറും തികഞ്ഞ താല്പര്യത്തോടെ പ്രവര്‍ത്തിക്കുമെന്നും സജീവമാകുമെന്നും പ്രത്യാശിക്കുന്നു. മുന്‍പ് നടത്തപ്പെട്ട ബ്ലോഗ്‌ മീറ്റുകള്‍ പോലെതന്നെ, അവിസ്മരണീയമായ, മധുരകരമായ ഒരനുഭവമായി ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നതായിരിക്കും ഇത്തവണയും എന്ന് ഉറപ്പിക്കേണ്ടതുണ്ട് . അതിനു മുന്നോടിയായി വലിപ്പച്ചെറുപ്പമില്ലാതെ, എല്ലാവരും സ്വയം ഭാരവാഹികളും പ്രവര്‍ത്തകരും  ആയി ഈ ഉദ്യമം വിജയിപ്പിക്കാന്‍ ശ്രമിക്കുക. 


No comments:

Post a Comment