Wednesday, June 6, 2012

സര്‍ഗ്ഗ സായാഹ്നം

.

"ഇന്ന് ഞാന്‍ കുറച്ചു മനുഷ്യരെ കണ്ടു. മരുഭൂമിയില്‍ മരുപ്പച്ച വിരിക്കാന്‍ ശ്രമിക്കുന്നവര്‍ ഉള്ളതുകൊണ്ട് ഓണം പോലെ കാര്യങ്ങള്‍ നടത്തിയവര്‍, അവരാരും വല്ല്യ സംഘാടകരോ അല്ലെങ്കില്‍ വല്ല്യ വല്ല്യ സ്ഥാപനങ്ങളില്‍ ഉന്നത പോസ്റ്റുകളില്‍ ജോലി ഒന്നും ഇല്ലാതെ ഫ്രീ ആയി ഇരികുന്നവരോ അല്ല.. അവനവന്റെ ജോലിയും, കുടുംബ കാര്യങ്ങളും കഴിഞ്ഞു മിച്ചം വരുന്ന സമയം കൊണ്ട് ഒരു പരിപാടി ഭംഗിയായി നടത്തികാണിച്ചവര്‍. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, ഒരിക്കല്‍ കൂടി എന്നെ എന്റെ പഴയ ക്ലബ്ബിന്റെ വാര്‍ഷികാഘോഷ വേളയില്‍ എത്തിച്ചതിനു നന്ദി,. ഒരു അഞ്ചാറു മണിക്കൂര്‍ പിവിസി പൈപ്പിന്റെയും, ഫിറ്റിങ്ങ്സിന്റെയും ഓര്‍മകളില്‍ നിന്നും എന്നെ മാറ്റി നിറുത്തിയതിന്) അഭിനന്ദനങള്‍ നിങ്ങളുടെ സംഘാടക മികവിന്, നിങ്ങളുടെ സ്നേഹത്തിനു, നിങ്ങളുടെ ആത്മാര്‍ഥതക്ക് ♥"

പരിപാടിയില്‍ പങ്കെടുത്ത ഒരു സുഹൃത്തിന്റെ ഹൃദയത്തില്‍ തട്ടിയ ഈ വാക്കുകളാണ് .... എന്നെ ഈ കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത് 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെയും വിനോദ യാത്രകളുടെയും ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ്  ഐ സി സി അശോക ഹാളില്‍ സംടിപ്പിച്ച "സര്‍ഗ്ഗ സായാഹ്നം" ജനപങ്കാളിത്തത്താലും പരിപാടികളുടെ വൈവിധ്യത്താലും അവിസ്മരണീയമായി. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച  കുട്ടികൾക്ക് നാസര്‍ മാസ്റ്റര്‍  ഉപഹാരങ്ങള്‍ നല്‍കി. പ്രവാസത്തിനിടയില്‍  നാട്ടിലെ പഴയ ക്ലബ്ബുകളുടെ വാര്‍ഷികവും സ്കൂള്‍ കോളേജ് കലോത്സവങ്ങളും ഒരിക്കല്‍ക്കൂടി സദസ്സിന്റെ ഓര്‍മ്മകളില്‍  പുനര്‍ജനിപ്പിക്കും വിധമായിരുന്നു പരിപാടികള്‍. പൂര്‍ണ്ണമായും കലയുടെ  വ്യത്യസ്തമായ ഒരു ആഘോഷത്തിന്‍റെ തുടക്കമായിരുന്നു ക്യു മലയാളം ഒരുക്കിയ "സര്‍ഗ്ഗ സായാഹ്നം" . അത് എല്ലാവരിലും  കലാ ആഘോഷങ്ങളില്‍ താല്‍പര്യം ഉണര്‍ത്തി. കലയെ  നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ധൈഷണിക വിപ്ലവത്തിന് നേതൃത്വം നല്‍കാനും  പ്രേരിപ്പിക്കുക എന്നതായിരുന്നു സര്‍ഗ്ഗ സായാഹ്നം നല്‍കിയ  സന്ദേശം, സാമൂഹിക സംവേദനത്തിനുള്ള ചിന്താശക്തിയെ ഉത്തേജിപ്പിക്കാനുതകുന്ന നാടകം അഭിനയ മികവു കൊണ്ടും ആശയ സമ്പുഷ്ടി കൊണ്ടും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഗാനങ്ങള്‍, നൃത്തങ്ങള്‍, കവിത ചൊല്ലല്‍, കഥപറയല്‍ മോണോ ആക്ട്‌ മാജിക് കുട്ടികളുടെ സ്കിറ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി. സതീഷ്‌ മിരാണ്ട "ക്രിസ്റ്റഫര് ‍ മാര്‍ലോയുടെ ഡോക്ടര്‍ ഫോസ്റ്റെര്‍സ്" എന്ന നാടകത്തിന്റെ അവസാനഭാഗം അവതരിപ്പിച്ചപ്പോള്‍  കലാസ്വാദകര്‍ ഹര്‍ഷാരവങ്ങളോടെ അതിനെ സ്വീകരിക്കുകയായിരുന്നു, 23 വര്‍ഷത്തെ ലൌകിക സുഖത്തിനു  വേണ്ടി തന്റെ ആത്മാവിനെ സാത്താന് മുമ്പില്‍ പണയപ്പെടുത്തുകയും ഉടമ്പടി കഴിഞ്ഞപ്പോള്‍ സാത്താന്‍ ഫോസ്റ്ററിനെ നരകത്തിലേക്ക് കൊണ്ടുപോകാന്‍ ദൂതനെ അയക്കുന്നതും അന്തിമ നിമിഷത്തില്‍ ഫോസ്റ്റെര്‍ നിലവിളിക്കുന്നതുമായ രംഗമായിരുന്നു സതീഷ്‌ അവതരിപ്പിച്ചത്, കൊച്ചുമോള്‍ പൂജയുടെ ഓര്‍മ്മ  ശക്തിയും സാന്ദ്രയുടെ വയലിന്‍ വായനയും സദസ്സിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു, നിലവാരമുള്ള ഒട്ടേറെ കവിതകളും കഥകളും, ഇമ്പമാര്‍ന്ന ഗസലുകളും ഗാനങ്ങളും കഴിവുറ്റ കലാകാരന്മാര്‍ സദസ്സിനു സമ്മാനിച്ചു. ഔപചാരികതകള്‍ ഒന്നുമില്ലാതെ ആറു  മണിക്കൂര്‍ നീണ്ടു നിന്ന പരിപാടി എന്ത് കൊണ്ടും ശ്രദ്ധേയമായിരുന്നു. മുന്നൂറിലധികം പേര്‍ ഒത്തു ചേര്‍ന്ന ഈ സര്‍ഗ്ഗസായാഹ്നത്തിന്റെ സംഘാടനം ഫേസ് ബൂക് കൂട്ടായമയിലൂടെ നല്‍കിയ ക്ഷണമല്ലാതെ മറ്റൊരു മാധ്യമങ്ങളുടേയും സഹായമില്ലാതെയായിരുന്നു. ഊര്‍ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒത്തു ചേരലില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ ഇത്രയും തഴച്ചുവളരുമെന്ന് സ്വപ്നത്തില്‍ പോലും അവര്‍ കരുതിയുട്ടുണ്ടാവില്ല. ഇതിന്റെ ശില്പികള്‍ക്ക് ഏറെ അഭിമാനിക്കാനാവുന്ന നിമിഷങ്ങളായിരുന്നു കലയുടെ മഴ വര്ഷിച്ച ആ മണിക്കൂറുകള്‍.
പ്രവാസികള്‍ക്കിടയില്‍ ഇത്തരം കൂട്ടായ്മകളിലൂടെയും സര്‍ഗ്ഗ സായാഹ്നങ്ങളിലൂടെയും സമൂഹത്തിനു എന്താണ് നല്‍കാന്‍ കഴിയുന്നത്?.ഇത് ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. 
മനസ്സ് മരവിച്ചു പോകുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നാട്ടില്‍നിന്നും വര്‍ത്തമാന  പ്രവാസികള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്, നിഷ്കന്മഷരായ കുട്ടികളും സ്ത്രീകളും വൃദ്ധരും ഊര്‍ജജ സ്വലരായ യുവാക്കളും പക്വമതിനികളായ മധ്യ വയസ്കരും സമാധാനത്തോടെ ജീവിക്കുന്നിടത്തു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു തമ്മിലടിപ്പിച്ചു കൊലവിളി നടത്തുന്ന ചെന്നായ്ക്കളുടെ എണ്ണം ദിനേന വര്‍ധിച്ചു വരികയാണ്.  അന്യതാബോധത്തിന്റെ ആത്മ സംഘര്‍ഷത്തിലേക്ക്  ഉള്‍വലിഞ്ഞു കൊണ്ട് സ്വന്തത്തിലേക്കു മടങ്ങുകയാണ് യുവാക്കളിലധികവും, ഭൌതിക സുഖ സൌകര്യങ്ങളുടെ ചാരുകസേര തേടി പരക്കം പായുന്ന തിരക്കില്‍ സ്വന്തം അസ്ഥിത്വത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയം ലഭിക്കുന്നില്ല. ഭൂത കാലത്തിന്റെ പോരാട്ടങ്ങളുടെയും നേട്ടങ്ങളുടെയും പൊങ്ങച്ചം പറഞ്ഞു വര്‍ത്തമാനത്തെ  തടവിലിടാന്‍ ശ്രമിക്കുകയാണവര്‍, സ്വാര്‍ത്ഥതയുടെ പര്യായം തേടി അലയേണ്ടതില്ലാത്ത വിധം കാലം ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. മാറുന്ന ലോകത്തിന്റെ ഇത്തരം കാഴ്ചകള്‍ കണ്ടും കേട്ടും മനസ്സ് മരവിച്ച അനേകം ചെറുപ്പക്കാര്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇവിടെ വീര്‍പു മുട്ടുകയാണ്.  ശിഥിലീകരണത്തിന്റെ പാതയില്‍ ഗമിക്കുന്ന സ്വന്തം മജ്ജയും മാംസവുമായ സമൂഹത്തെ നേര്‍ വഴിയിലേക്ക് നയിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തിരയുകയാണിവര്‍, ഇവിടെയാണ്‌ ഇത്തരം കൂട്ടായ്മയുടെയും കലയുടെയും പ്രസക്തി വിളിച്ചറിയിക്കുന്നത്.  മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരെ ശബ്ദിക്കാനും ഒരു ഇടം അന്വേഷിക്കുന്ന മനുഷ്യ സ്നേഹികള്‍ക്ക്  നല്ല കൂട്ടായ്മകള്‍ ഉണ്ടായേ തീരൂ. പ്രവാസി  ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത്‌ അടച്ചിട്ട റൂമില്‍ ഏകാന്തനായി കഴിയേണ്ടവനല്ല. സമൂഹത്തില്‍ അവനു ചില ബാധ്യതകള്‍ ഉണ്ട്, അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു വേദിയില്ലാതെ ഒറ്റപ്പെട്ടു പോകാന്‍ പാടില്ല. അനീതിക്കെതിരെ  ശബ്ദിക്കാനും സമൂഹത്തെ ബോധവത്കരിക്കാനും  ഉള്ളു തുറന്നു സംസാരിക്കാനും പരസ്പരം സ്നേഹിക്കാനും സൌഹൃദം പങ്കിടാനും പറ്റുന്ന ഒരു ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ക്യു മലയാളം. നഷ്ടപ്പെട്ടു പോകുന്ന നാടന്‍ കലകളെ ജീവിപ്പിക്കാനും സാഹിത്യ തല്‍പരര്‍ക്ക് സര്‍ഗശേഷി വളര്‍ത്താനും മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിക്കാനും കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി മനുഷ്യത്വം എന്ന മൂല്യം മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പോകുന്ന ഈ കൂട്ടായ്മ മറ്റു ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. സമൂഹത്തെ സംസ്കരിക്കുന്നതിന് കലയ്ക്ക് നല്ലൊരു പങ്കുണ്ടന്നവര്‍ മനസ്സിലാക്കുന്നു. കലയെ വര്‍ത്തമാനകാല വിശാലസമൂഹത്തിന്റെ ഇടുങ്ങിയ ചക്രവാളത്തിലേക്ക്‌ ചുരുക്കുക എന്നല്ല മറിച്ച്‌ കലാസ്വാദനത്തിന്റെ വഴിയില്‍ സമൂഹ ചക്രവാളത്തെ കഴിയുന്നടിത്തോളം വികസിപ്പിക്കലാണ്‌ അതിന്റെ ധര്‍മ്മം എന്ന ആര്‍ണോള്‍ഡ്‌ ഹൊയ്സരിന്റെ  വാക്കുകള്‍ അടിവരയിടുന്നതാണ് ക്യു മലയാളത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങള്‍. സമൂഹവുമായും മനുഷ്യനുമായും എല്ലാ കാലത്തും സംവദിക്കുന്ന സര്‍ഗ്ഗാത്മക ആവിഷ്കാരമാണ്‌ കല എന്ന്  വിശ്വസിക്കുന്നവരാണ്  ഈ  കൂട്ടായ്മയിലുള്ളവര്‍.  ഇവിടെ ഒരേ മനസ്സുമായി കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും നടത്തുന്നത്  മനുഷ്യ നന്മ മാത്രം ലക്ഷ്യം കണ്ടുകൊണ്ടാണ്.

അണിയറയില്‍ നിന്നും അല്പം
ഇതിന്റെ അണിയറ ശില്‍പികള്‍ ഒരു മാസത്തോളം ഇതിന് വേണ്ടി കഠിനപ്രയത്നം ചെയ്തിരുന്നു. ഇത് നടത്താനുള്ള സ്ഥലം കണ്ടെത്താനായിരുന്നു ഏറെ പ്രയാസപ്പെട്ടത്.  ഇതിനു വേണ്ടി നാലഞ്ചു പ്രാവശ്യം ഇരുന്നു. ഒടുവില്‍ ക്യു മലയാളം പ്രവര്‍ത്തകര്‍   ഐ സി സി യില്‍ എത്തുകയായിരുന്നു. ഉയര്‍ന്ന വാടക കൊടുത്താണങ്കിലും  അവിടെ അശോക ഹാള്‍ നല്‍കാമെന്നു അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ആശ്വാസമായി. ഒരു നാടകം അവതരിപ്പിക്കുക എന്നത് ഗ്രൂപിന്റെ ചിരകാലാഭിലാഷമായിരുന്നു. അനുയോജ്യമായ നാടകം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടി, നാടിനെയും നാടിന്റെ നിയമങ്ങളെയും  പാലിക്കുകയും  ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് കൊണ്ട് ഒരു നാടകം തിരഞ്ഞെടുക്കുക  ഏറെ പ്രയാസമായിരുന്നു. കൂട്ടായ്മയുടെ മുമ്പില്‍ വെച്ച  ഒന്ന് രണ്ടു നാടകങ്ങള്‍ വേണ്ടെന്നു  വെച്ചു  ഒടുവിലാണ് ഇപ്രകാരം ഇന്ദ്രജിത്ത് എന്ന നാടകം തിരഞ്ഞെടുത്തത്. ഇത് ബഹ്രനില്‍ അവതരിപ്പിച്ചിരുന്നു. ശംസുദ്ധീന്‍   കഥ വായിച്ചപ്പോള്‍ എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമായി. പൂകര്‍ ശംസുദ്ധീന്‍ തന്നെ അത് സംവിധാനം ചെയ്യാമെന്ന് പറഞ്ഞതോടെ എല്ലാവര്‍ക്കും വലിയ സന്തോഷമായി. പിന്നീടുള്ള പ്രയാസം അത് എവിടെ നിന്നും റിഹേഴ്സല്‍ ചെയ്യുമെന്നതായിരുന്നു. എഫ് സി സി ഹാളും വസന്തവും  അതിനു വേണ്ടി ഉപയോഗപ്പെടുത്തി. പ്രധാനം വേഷം ചെയ്യാന്‍ സിറാജ് മുമ്പോട്ട്‌വന്നപ്പോള്‍ നാടകം വിജയിക്കുമെന്ന്  ഉറപ്പായി. നാടകം അതിന്റെ മുറയ്ക്ക് നീങ്ങുമെന്ന് ഉറപ്പായപ്പോള്‍ കുട്ടികളുടെ പരിപാടികളിലായി പിന്നീടുള്ള ശ്രദ്ധ, അതിനു വേണ്ടി ഒരു ഡോക്കുണ്ടാക്കി. അതില്‍ രക്ഷിതാക്കള്‍ കുട്ടികളുടെ പരിപാടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങി. രജിസ്റ്റര്‍ ചെയ്ത കുട്ടികളെയല്ലാം അവരുടെ പരിപാടികള്‍ നല്ല രൂപത്തില്‍ അസൂത്രണം ചെയ്തു സിന്ധു രാമചന്ദ്രനും സുനിലും ചേര്‍ന്ന് വേദി വരെ എത്തിച്ചു. കഥയും കവിതകളും രജിസ്റ്റര്‍ ചെയ്യാന്‍ മറ്റൊരു  ഡോക്കുണ്ടാക്കുകയും കഥാവതാരകരും  കവിതയാലപിക്കുന്നവരും അതില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു, അവരെ നവാസ് കോഡിനെറ്റ് ചെയ്തു. ഇതിനാവശ്യമായ പബ്ലിസിറ്റി  ഫേസ് ബുക്കിലൂടെ ചെയ്യാനുള്ള ചുമതല എന്നെയായിരുന്നു  ഏല്പിച്ചത്  അത് പ്രകാരം പരിപാടിയുടെ ലോഗോ തയ്യാറാക്കുകയും ചില ഡിജിറ്റല്‍ പോസ്ടരുകള്‍ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. മ്യുസികല്‍ കൊക്ടയില്‍ ഒന്ന് രണ്ടു പേര്‍ ഏറ്റെടുക്കുകയും അവര്‍ വളരെ ഭംഗിയായി ആ കാര്യം നിര്‍വഹിക്കുകയും ചെയ്തു.  പരിപാടികള്‍ തത്സമയം നെറ്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കാണിച്ച ഷബീറിന്റെ മിടുക്ക് എടുത്തു പറയേണ്ടിയിരിക്കുന്നു.  ശരിക്കും ഇതൊരു കൂട്ടായ്മയുടെ വിജയമായിരുന്നു ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.


എഴുതിയത്  artofwave
www.artofwave.com

Friday, June 1, 2012

Q മലയാളം സര്‍ഗ്ഗ സായാഹ്നം 2012


Live streaming by Ustream 

live stream will start at 3.00 pm onwards

Qമലയാളത്തിലെ പ്രതിഭകൾ കഥ/കവിത/മോണോആക്ട്, കുട്ടികളുടെ പരിപാടികൾ, ഡാൻസ്, സ്കിറ്റ്, മ്യൂസിക് കോക്ടെയിൽ എന്നിങ്ങനെ വിവിധ പരിപാടികളുമായി 6 മണിക്കൂർ ഐ സി സി അശോക ഹാളിൽ നമുക്കായ് സർഗ്ഗ സായാഹ്നമൊരുക്കുന്നു.


Sunday, March 18, 2012

സിക്രീത്തിലേക്കുള്ള യാത്ര


2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു... യാത്ര എല്ലാവര്‍ക്കും  ഒരു നവ്യാനുഭവമായി. പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി നേരെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രക്കൊരുങ്ങി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു.

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലം പഴക്കം തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 

ഇപ്പോള്‍ അതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. അതിനു കാവലായി ആണ് ഈ സുഡാനി സുഹൃത്ത് അവിടെ താമസിക്കുന്നത് എന്നു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു, തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു നമ്മുടെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  സുഡാനിക്ക് ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടു ആസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും ഞങ്ങള്‍ നോക്കിക്കണ്ടു.   ആ കാഴ്ച്ച ഞങ്ങള്ക്ക് കണ്ണിന് കുളിര്‍മയെകി. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങി പോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്. കാഴ്ച്ച്കല്‍ കണ്ടതിന് ശേഷം താഴേക്ക് ഇറങ്ങാന്‍ പലരും പ്രയാസപ്പെടുന്നുണ്ടായിരുന്നു .


ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി 10 മിനിറ്റ് വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും ഫോടോസ് എടുക്കാന്‍ ആരും മറന്നില്ല. അര മണിക്കൂര്‍ ചുറ്റിക്കറങ്ങുംമ്പോഴേക്കും പലരും ക്ഷീണിച്ചു. അതിനിടയില്‍ നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ കാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവര്‍.

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.

ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30


പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ സലാഹ്, സകീര്‍, ശമീല്‍, റാസി, സന്‍സീത, സാന്ദ്ര എന്നിവര്‍ കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ് ഈ അസ്തമയവും മറ്റൊരു പുതിയ പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്ന് മൂന്നു പ്രാവശ്യ ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.
ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു.

എഴുതിയത്  artofwave 

വജ്ബ പെട്രോള്‍ സ്റ്റേഷന്‍

ഭക്ഷണവും അല്പം കലാപരിപാടിയും ഇവിടെ നിന്നു

സലാഹ് പാടുന്നു
സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍

കുറച്ചു ദൂരത്ത് നിന്നും

ഉച്ച ഭാഷിണിയുമായി തന്‍സീമ്

കുന്നു ഒരു കാഴ്ച്ച 

രാമചന്ദ്രന്‍ വിളിക്കുന്നു  ചായ റെഡി

മരുഭൂമിയിലൂടെ വാഹനങ്ങള്‍

മുള്ളും മുള്‍ ചെടിയും ഒരു പ്രശ്നമേ അല്ല ഞങ്ങള്‍ മുമ്പോട്ടു തന്നെ

ഇറങ്ങാന്‍ എനിക്കൊരു പ്രയാസവുമില്ല
ഞങ്ങളും കാണട്ടെ ഇതിന്റെ മുകള്‍ ഭാഗം

ഇതാണ് ഫിലിം സിറ്റി

ഇവിടെ കളിക്കാന്‍ എന്തു രസം
മത്സരം തുടങ്ങി

സലാഹ് തന്നെ മുന്നില്‍

കോട്ട ഒരു കാഴ്ച

വീണാലും ആ ഷോട്ടും ഞാന്‍ എടുക്കും പേടിക്കണ്ട

സുനിലും മജീദ് നാദാപുരവും

കാഴ്ചകള്‍ പകര്‍ത്താന്‍
ഞങ്ങള്‍ കീഴടക്കി

ഇനി അല്പനേരം ഈ കടലില്‍

ഫിലിം സിറ്റി ഒരു കാഴ്ച്ച

കാവല്‍ക്കാരന്‍ - സുഡാനി

ഒരു കളി പരിചയപ്പെടുത്തുന്നു - സമയമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെച്ചു
Add caption

അസ്തമയ സൂര്യനെ നോക്കി കടല്‍തീരത്തേക്ക്

നമുക്ക് വീണ്ടും കാണാംSaturday, March 17, 2012

Qമലയാളം യാത്ര


ഈ യാത്ര അവിസ്മരണീയമാക്കിയ കൂട്ടുകാർക്ക് നന്ദി.. ദൂഖാനിലെ സൗകര്യമൊരുക്കിയ BorN നോട് നന്ദി പറഞ്ഞവസാനിപ്പിക്കേണ്ടതല്ല ആ ആതിഥ്യവും സ്നേഹവും എന്നതിനാൽ ഞങ്ങളുടേ സ്നേഹം മാത്രം പങ്ക് വെക്കുന്നു.

Monday, March 12, 2012

വിശുദ്ധ വെടിയും വിശുദ്ധ പ്രതികളുംഇറ്റാലിയന്‍ വിശുദ്ധ പ്രതികള്‍ക്ക് ജയിലിനു പകരം ഊട്ടിയിലോ കൊടൈക്കനാലിലോ ചുരുങ്ങിയത് മൂന്നാറിലെങ്കിലും സുഖവാസത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ കത്തിനെക്കുറിച്ചുള്ള പത്ര വാര്‍ത്ത സഹനത്തിന്‍റെ നെല്ലിപ്പലക തകര്‍ത്തത് കൊണ്ടും ഇജ്ജ് ആപ്പീസിലിന്ന് കാര്യമായ പണിയൊന്നും എടുക്കണ്ട മോനേന്ന് മൊയ്‌ലാളി മൊഴിഞ്ഞത് കൊണ്ടും ഇരുന്നതാണ്.ഔട്ട് ഓഫ് ഫാഷനായെന്ന് തോന്നുന്നവര്‍ ചുമ്മാ ഒന്ന് കണ്ണടച്ചേക്കുക.

ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്‍ അറസ്റ്റിലായി കോടതി വ്യവഹാരങ്ങളുടെ ഭാഗമായി റിമാന്‍ഡിലായാല്‍ ഡോ:മന്മോഹനായാലും ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ മോഹന്‍ ലാലായാലും ദപ്പര്‍ത്തെ മൊമ്മദോ കമ്മദോ ജോസപോ ആയാലും അതിനി നമ്മുടെ രായപ്പന്‍ തന്നെയായാലും ജയിലിലേക്ക് സെന്‍ഡലാണ് നാട്ടുനടപ്പ്.ഭാരതത്തിന്‍റെ ടെലികോം മന്ത്രി പുങ്കവനാണെന്നു വെച്ച് ഘഠാഘഠിയനായ രാജയെ സ്വന്തം കുടുമത്തേക്ക് 'റിമാന്‍ഡ്' ചെയ്ത പതിവും നമുക്കില്ല.

പിന്നെ ഈ ഈ പു..ന്നാര മക്കള്‍ക്കെന്നതാ ഇത്ര പ്രത്യേകത? ഇവന്മാര്‍ക്കെന്നാ കണ്ണോ മൂക്കോ ചെവിയോ ഇനി സുനയോ നുമ്മ ഭാരതീയരേക്കാളും ഒന്ന് കൂടുതലുണ്ടോ?

നിരായുധരും സാധുക്കളുമായ രണ്ട് പച്ച മനുഷ്യരെ ഒരു പ്രകോപനവും കൂടാതെ കൊന്ന് തള്ളിയ കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ ജയിലിനു പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ! ഈ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള കത്ത് ജയില്‍ ഡി.ജി.പി തീരുമാനമെടുക്കാനായി ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ടത്രെ.(ഇന്നത്തെ പത്ര വാര്‍ത്ത)

ഈ വെള്ളരിക്കാ പട്ടണം, വെള്ളരിക്കാ പട്ടണം എന്നൊക്കെ പറയുന്നത് അങ്ങു ഉഗാണ്ടയിലൊന്നുമല്ലെന്ന് അടിവരയിടുന്നു പത്ര വാര്‍ത്തകള്‍.. . തൊണ്ടി പിടിച്ചെടുക്കല്‍ ഓപ്പറേഷനും അന്വേഷണ മാമാങ്കവും കണ്ട് 'പുളകിതരാ'യിരിക്കുന്ന ജനങ്ങളെ നോക്കി ഗോക്രി കാണിക്കുന്ന മറ്റൊരേര്‍പ്പാട്.

വെടിവെപ്പ് കേസിലെ തൊണ്ടിയായ തോക്ക് ദോണ്ടെ നമ്മുടെ യീ കൊച്ചി കടാപ്പൊറത്തെ തെങ്ങിന്‍മേല്‍ പിടിച്ച് കെട്ടിയിരിക്കുന്ന ലോ ലാ കപ്പലില്‍ പോയൊന്ന് എടുത്തേച്ചും വരാന്‍ നുമ്മടെ ഏമാന്മാര്‍ എടുത്തത് പത്ത് ദിവസം.വെടി വെച്ച തോക്ക് വെടി മരുന്നുമായി അതേ കോലത്തില്‍ ഏമാന്മാര്‍ വരുന്നത് വരെ പട്ടില്‍ പൊതിഞ്ഞ് കാത്ത് സൂക്ഷിക്കാന്‍ മാത്രം വകുന്തന്മാരാണ് ഇറ്റലിക്കാര്‍ എന്നാണ് പുന്നൂസച്ചായന്‍റെ പൊല്ലീസിന്‍റെ പക്ഷം.ഇരിക്കട്ടെ.ബാക്കി വിധി വരുമ്പോള്‍ പറയാം.

അവസാനം ഇറ്റാലിയന്‍ വിശുദ്ധപ്രതികളെ കസ്റ്റഡിയിലെടുത്ത് സുഖവാസ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത് 'പീഢിപ്പിക്കുന്ന' കോലവും ചാനലുകളില്‍ കണ്ടു നാം കോള്‍മയിര്‍ കൊണ്ടു.പൊതുനിരത്തില്‍ വെച്ച് ആരെങ്കിലുമൊരു ബീഡിക്കുറ്റി പുകച്ചാല്‍ പുകച്ചവന്‍റെ കരണം പുകയ്പ്പിക്കുന്ന നമ്മുടെ പോലീസ്, ഹെല്‍മെറ്റ് ധരിക്കാതെ ടുവീലറില്‍ കറങ്ങുന്ന പൗരന്മാരുടെ ജീവനില്‍ ആശങ്ക പൂണ്ട് വണ്ടിക്ക് പിറകെ പാഞ്ഞ് ലാത്തി കൊണ്ടവരെ അടിച്ച് വീഴ്ത്തി ബോധവത്ക്കരിക്കുന്ന മ്മ്ടെ പോലീസ്.ഇവരില്‍ മൂത്ത ചേട്ടന്മാരുടെ മൂക്കിലേക്കാണ് മാസ്സിമിലാനോയും സാല്‍വദോര്‍ ഗിരോനും പുകയൂതി വിട്ടിരുന്നത്.

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന ചൊല്ല് ചുമ്മാ എഴുതാനും പറയാനും മാത്രം ഉണ്ടാക്കിയതല്ലെന്ന് സാരം.തള്ളക്കും തന്തക്കും വിളിച്ചിരുന്നത് പിന്നെ ഇറ്റാലിയന്‍ ഭാഷയിലായിരുന്നതിനാല്‍ ഏമാന്മാര്‍ക്ക് മനസ്സിലായിക്കാണത്തില്ലെന്ന് വെക്കാം.ഇവര്‍ വായ തുറന്ന് നാല് വാക്ക് ഉരിയാടിയാല്‍ അതിലൊന്ന് 'പുത്താന' എന്നായിരിക്കുമെന്നത് കുറഞ്ഞ കാലത്തെ അനുഭവം.motherfucker, son-of-a-bitch എന്നോ മറ്റോ ആണ് ആംഗലേയം :)

നൂറ് കോടി ഭാരതീയന്‍റെ (ആലഞ്ചേരി തമ്പ്രാക്കളെ ഈ കൂട്ടത്തില്‍ എണ്ണിയിട്ടില്ല) ക്ഷമ ഇനിയും പരീക്ഷിക്കല്ലെ സാറന്മാരെ.ശിക്കാരി ശംഭുവിനെ വെച്ച് അന്വേഷിപ്പിച്ച് വിശാരണ ചെയ്ത് ലെവന്മാരുടെ സുനയില്‍ കാന്താരി മൊളക് തേച്ച് കരയിപ്പിക്കുമെന്ന പ്രതീക്ഷയൊന്നും പാവമീ ജനതക്കില്ല.അറ്റ്ലീസ്റ്റ് ആ ഗോതമ്പുണ്ടെയെങ്കിലും അതിനി ഇറ്റാലിയന്‍ വിശുദ്ധ മാവ് കൂട്ടിക്കുഴച്ച് പണ്ടാരടങ്ങിയതാണേലും വേണ്ടില്ല, ഇച്ചിരി ദിവസമെങ്കിലും തീറ്റിക്കടെയ്.

Monday, February 27, 2012

'ക്യു' മലയാളം യാത്ര

കൂട്ടരേ,

അപ്പോൾ പറഞ്ഞ് വരുന്നതെന്താണെന്ന് വെച്ചാൽ, നമ്മുടെ വിജയകരമായ ബ്ലോഗ് മീറ്റിനു ശേഷം ധാരാളം സുഹൃത്തുക്കൾ വളരെ സജീവമായി മുന്നോട്ട് വരികയും 'ക്യു' മലയാളത്തിൽ നല്ല ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നത് വളരെ സന്തോഷകരമായ സംഗതിയാണ്. ആശയപരവും ചിന്താപരവുമായ വിയോജിപ്പുകൾക്കിടയിലും യോജിപ്പിന്റെ ഇടം കണ്ടെത്തുകയും ഊഷ്മളമായ സ്നേഹ സൗഹാർദ്ദങ്ങളാൽ ചേർന്നു നിൽക്കുകയും ചെയ്യുന്നതിന് നമ്മുടെ മീറ്റുകളും നമ്മൾ നടത്തിയ രണ്ട് യാത്രകളും ഉപകരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെയാവണം മീറ്റ് കഴിഞ്ഞയുടൻ ഒരു യാത്ര എന്ന നിർദ്ദേശം ഇസ്മായിൽ വെക്കുകയും മറ്റുള്ളവർ പിന്താങ്ങുകയും ചെയ്തത്. അന്നത്തെ ചർച്ചയിൽ മാർച്ചിൽ സ്കൂളവധിക്ക് ആകാം യാത്ര എന്ന നിർദ്ദേശം പരിഗണിച്ച് ഒരു തീരുമാനം എന്ന നിലയിൽ മാർച്ച് 16 വെള്ളിയാഴ്ച നമുക്ക് ദൂഖാനിലേക്ക് ഒരു യാത്രയാകാം കരുതുന്നു.

രാവിലെ 9 ന് പുറപ്പെടുകയും ജുമ നമസ്കാരം ദൂഖാനിലാകാം എന്നും കരുതുന്നു. ഉച്ച ഭക്ഷണവും സ്ഥല സന്ദർശനവും മറ്റ് വിനോദപരിപാടികളും എന്തൊക്കെ എന്ന് കൂട്ടായ തീരുമാനത്തിലൂടെ ഉരുത്തിരിഞ്ഞ് വരട്ടെ. നേരത്തെ തന്നെ ദിവസ്സവും സമയവും അറിയിക്കുന്നത് യാത്രയിൽ കൂടാനാഗ്രഹിക്കുന്ന എല്ലാ കൂട്ടുകാർക്കും അതനുസരിച്ച് അവരുടെ പരിപാടികൾ തീരുമാനിക്കാനാണ്.

ഇതിന് മുമ്പ് രണ്ട് യാത്രകളിൽ പങ്കെടുത്തവർക്ക് അതിന്റെ ഹൃദ്യമായ അനുഭവങ്ങൾ കൊണ്ട് തന്നെ ഈ യാത്രയിൽ കൂടാൻ താല്പര്യമുണ്ടാകുമെന്ന് കരുതുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇവിടെ പറയണം, ബ്ലോഗ് മീറ്റിന് നിരന്തരം ഫോൺ ചെയ്ത് അഭ്യർത്ഥിച്ചിരുന്ന പോലെ ഫോൺ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതല്ലാതെ തന്നെ കാര്യങ്ങൾ അറിയാനും അറിയിക്കാനും നമുക്ക് മാർഗ്ഗങ്ങളുണ്ട്. 'ക്യു' മലയാളം ഫേസ്ബുക്ക് ഗ്രൂപിലൂടെയും ഖത്തർ ബ്ലോഗേഴ്സ് ബ്ലോഗിലൂടെയും ഇ മെയിൽ വഴിയും എല്ലാവരേയും അറിയിക്കുന്നു. ആളുകളുടെ എണ്ണത്തിനനുസ്സരിച്ച് യാത്രക്ക് ബസ്സ് സൗകര്യം വേണോ എന്ന് തീരുമാനിക്കണം, ഭക്ഷണം ഒരുക്കണം. ചിലവുകൾ വീതിച്ചെടുക്കാമെന്ന് കരുതുന്നു.

ഈ കൂട്ടായ്മയുടെ സ്നേഹ സൗഹൃദം നിലനിർത്താൻ നമ്മളോരോരുത്തരുടേയും പങ്കാളിത്തം തന്നെയാണ് വേണ്ടത്, ആരും ക്ഷണിതാവോ, ക്ഷണിക്കപ്പെടുന്നവനോ ഇല്ല. ചർച്ചയിലൂടെയും കമന്റുകളിലൂടെയും നമുക്കെരു തീരുമാനത്തിലെത്താം. എല്ലാവരും ഇത് നമ്മുടെ കൂട്ടായ്മ എന്ന ബോധത്തിൽ മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
നമുക്കെല്ലാവർക്കും വേണ്ടി,

Wednesday, February 22, 2012

കനിവ് തേടി.

പണം ഏറ്റവും പ്രധാനമാകുന്ന സമയത്ത് നമ്മള്‍ നമ്മുടെ കൈകള്‍ തുറന്നുവെക്കണം.
ആവശ്യക്കാരന് യഥേഷ്ടം എടുത്തുപയോഗിക്കാന്‍ പാകത്തില്‍..!

ശശിയുടെ സുഹൃത്തും അയല്‍വാസിയുമായ അശോകന്റെ ബാങ്ക് അക്കൗണ്ട്‌ താഴെ കൊടുക്കുന്നു.

bank account # 880520001510410060016,
Noor Islamic Bank, Dubai.
Name: Ashokan Kulamulla Parambath -
ശശിയുടെ ഫോണ്‍ നമ്പര്‍: 00971551285012.

ബഹുമാന്യ സുഹൃത്തുക്കളുടെ പ്രത്യേകമായ ശ്രദ്ധയെ ക്ഷണിക്കുന്നു.
സാധ്യമായതെന്തോ.. അതെത്രയും വേഗത്തില്‍,
സ്നേഹപൂര്‍വ്വം, പ്രതീക്ഷയോടെ.,.

Friday, February 10, 2012

ഖത്തർ മലയാളം ബ്ലോഗ് മീറ്റ് - വിന്റർ2012


എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് നടന്നത്. 65ലധികം ബ്ലോഗർമ്മാർ ഈ കൊച്ചു രാജ്യത്ത് ഒത്ത് ചേർന്നു എന്നത് തന്നെ ഈ മീറ്റിന്റെ മാറ്റ് തെളിയിക്കുന്നു. രാവിലെ നടന്ന് ഫോട്ടോ/ചിത്ര പ്രദർശനം സന്ദർശിക്കാൻ ധാരാളം ആളുകൾ വന്നിരുന്നു. ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിൽ 50നടുത്ത് ആളുകൾ പങ്കെടുത്തു. അതിനു ശേഷം രിചികരമായ നാടൻ ഭക്ഷണവും പിന്നീട് ബ്ലോഗർമാർ സ്വയം പരിചയ്പ്പെടുത്തി. ബ്ലോഗിന്റെ സാധ്യതകെളെക്കുറിച്ച് ഹബീബ് റഹ്മാൻ കീഴിശേരിയും, ബ്ലോഗ് നേരിടുന്ന വെല്ലുവിളികളെ പറ്റി നാമൂസും, 'ക്യു' മലയാളം ഗ്രൂപ്പിന്റെ പ്രവർത്തനത്തെ പറ്റി ഷഫീക്കും സംസാരിച്ചു.

മീറ്റിൽ ഷ്മ്നാദിന് ( http://kaakkaponn.blogspot.in/2012/01/blog-post.html ) ലാപ്‌ടോപ് വാങ്ങാനുള്ള തുക കൈമാറി.

മീറ്റിന്റെ കൂടുതൽ വിശേഷങ്ങളും പടങ്ങളും വഴിയേ വരുന്നതായിരിക്കും. മീറ്റ് വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ബ്ലോഗേഴ്സിന്റെ പേരിൽ നന്ദി...