Monday, January 14, 2013

ബ്ലോഗ്‌ മീറ്റ് -2013തിയതി : 1434 റ:അവ്വല്‍ 2,    1188 മകരം 1,    2013 ജനുവരി 14- തിങ്കളാഴ്ച്ച 

ഖത്തറിലെ,ഉള്ളുറഞ്ഞുപോകുന്ന  മകരമാസകുളിരില്‍ അവരവരുടെ മാറില്‍ കൈകള്‍ കൊണ്ട് ഗുണനചിഹ്നമിട്ട് , ഉള്ളുവിറച്ച് , മുട്ടുകാലിടിച്ച്, തലയടക്കം മൂടിപ്പുതച്ചു, രൂപയുടെ മൂല്യത്തകര്‍ച്ചയും ഫെസ്ബുക്കിലെ കമന്റുകളും  സ്വപ്നം കണ്ടുകിടക്കുന്ന    മാന്യബ്ലോഗര്‍മാരുടെ അടിയന്തിരശ്രദ്ധയിലേക്കായി ചൂടുസുലൈമാനിയുടെ രൂപത്തില്‍ വിളമ്പുന്ന അറിയിപ്പ്...

ആണ്ടുതോറും അവിസ്മരണീയമായ, വിപുലമായ,  നിറമാര്‍ന്ന, ശ്രദ്ധേയമായ, മാതൃകാപരമായ  രീതിയില്‍ നാം നടത്തിവരാറുള്ള ഖത്തര്‍ ബ്ലോഗര്‍മാരുടെ സൌഹൃദകൂട്ടായ്മയായ Q-Malayalam Bloggers Meet ഈ പ്രാവശ്യവും (2013) വിപുലമായ രീതിയില്‍ പൂര്‍വാധികം ഭംഗിയായി നടത്താനുദ്ദേശിക്കുന്നു. മേപ്പടി മീറ്റില്‍ അനുഭാവപൂര്‍വ്വം ഭാഗഭാക്കാകുവാന്‍ ഓരോരുത്തരെയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു .

അടുത്ത മാസം (ഫെബ്രുവരി) നടത്താന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ ഓരോ ബ്ലോഗറും തികഞ്ഞ താല്പര്യത്തോടെ പ്രവര്‍ത്തിക്കുമെന്നും സജീവമാകുമെന്നും പ്രത്യാശിക്കുന്നു. മുന്‍പ് നടത്തപ്പെട്ട ബ്ലോഗ്‌ മീറ്റുകള്‍ പോലെതന്നെ, അവിസ്മരണീയമായ, മധുരകരമായ ഒരനുഭവമായി ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നതായിരിക്കും ഇത്തവണയും എന്ന് ഉറപ്പിക്കേണ്ടതുണ്ട് . അതിനു മുന്നോടിയായി വലിപ്പച്ചെറുപ്പമില്ലാതെ, എല്ലാവരും സ്വയം ഭാരവാഹികളും പ്രവര്‍ത്തകരും  ആയി ഈ ഉദ്യമം വിജയിപ്പിക്കാന്‍ ശ്രമിക്കുക. 

ആദ്യപടിയായി, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും എത്രയും വേഗം താഴെ കമന്റ് കോളത്തില്‍ പേരുവിവരങ്ങള്‍  നല്കി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ . വിശദ വിവരങ്ങള്‍ യഥാസമയം ഇവിടെ അപ്ടേറ്റ്‌ ചെയ്യപ്പെടുന്നതാണ്.

43 comments:

 1. ഞാന്‍ കമെന്റ്റ്‌ ഇട്ടു കേട്ടോ? എന്നെ ഒരു ബ്ലോഗിണി ആകിയതല്ലേ ..

  ReplyDelete
 2. ഈ കണ്ണി അറിയിപ്പിന് താഴെയായി ഈ പൊന്നുവും കമന്റുന്നു. ഉണ്ടാകും മീറ്റി തീരുവോളം കൂടെയുണ്ടാകും. അതിനെ ശേഷമുള്ള കണക്കെടെപ്പിലും ഈ പൊന്ന് [അങ്ങനെത്തന്നെയല്ലേ..} കൂട്ടുണ്ടാകും.

  ReplyDelete
 3. മീറ്റ്‌ ആശംസകള്‍

  ReplyDelete
 4. Haaaaaaaaaaaaaaaaaaaaaaaaaajarrrrrrrrrrrrrrrrrrrrrrrrrrrr saaaaaaaaaaaaar

  ReplyDelete
 5. ഹോ എത്ര കാലമായി ഈ ക്യൂ മലയാളം ബ്ലോഗ്‌ തറവാട്ടിലേക്ക് വന്നിട്ട് ..അടക്കാനാവാത്ത ആഹ്ലാദം ..അതിരുകവിയുന്ന ആമോദം ..വരാന്‍ വൈകിയതില്‍ ബ്ലോഗ്ഗു കുലദൈവങ്ങളേ മാപ്പ് ..ആ ഫേസ് ബുക്ക്‌ സുന്ദരി ഈ പിഞ്ചു പൈതലിനെ വശീകരിച്ചു വെച്ചിരിക്കയായിരുന്നു ഇക്കാലമത്രയും ...

  ReplyDelete
  Replies
  1. ഇടയ്ക്ക് ഒരു സന്ദര്‍ശനം അതാവായിരുന്നു സുനിയേ......

   Delete
 6. കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗ്‌ മീറ്റിന്റെ ആവേശം ഇത് വരെ കെട്ടടങ്ങിയിട്ടില്ല .... ഈ വര്‍ഷവും അതിനേക്കാള്‍ നല്ല രൂപത്തില്‍ ബ്ലോഗ്‌ മീറ്റ്‌ നടത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
  ബ്ലോഗ്‌ മീറ്റ്‌ കഴിയുന്നത് വരെ ഒപ്പമുണ്ടാവും എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കാം ...

  ReplyDelete
 7. ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും.....ഞാന്‍ ഹാജര്‍ ആകും

  ReplyDelete
 8. കുറെയായി, നാട്ടിലെ പോസ്റ്റ്‌ബോക്സ്‌ പോലെ ആയിരുന്ന ഈ ബ്ലോഗ്‌ ഇപ്പൊ ബിവറേജിന്റെ മുന്നിലെ ക്യൂ പോലെ ഉണ്ടല്ലോ ..!
  HMV യുടെ എംബ്ലം പോലെ, ഫെസ്ബുക്കിന്റെ മുന്നില്‍ ഇരിക്കുന്ന Qണ്ടന്മാര്‍ എല്ലാവരും ഒന്ന് ഉഷാറായേ ....

  ReplyDelete
 9. വിസയും ടിക്കറ്റും അയച്ചുതരൂ

  ഞാനൂണ്ട്

  ReplyDelete
 10. എന്‍റെ പേര് ഇന്നലേ... ചേര്‍ത്തോളു ട്ടോ..

  ReplyDelete
 11. ഞാനുംണ്ട് ട്ടാ.....

  ReplyDelete
 12. മാര്‍ച്ചില്‍ ഞാന്‍ ഖത്തറില്‍ വരും. എന്നെ നിങ്ങളെ കൂട്ടത്തില്‍ ചേര്‍ക്കണേ

  ReplyDelete
 13. ഞാനില്ലാതെ നിങ്ങൾക്കെന്താഘോഷം...??

  എന്നാപ്പിന്നെ ഞാൻ ഹാജർ..!!

  എന്ന് സ്വന്തം ...ഉപ്പ്

  ReplyDelete
 14. ഇന്‍ഷാ അള്ളാ.. കാറ്റും മഴയും ചതിച്ചില്ലെങ്കില്‍ ഈയുള്ളവനേയും പ്രതീക്ഷിക്കാം.

  ReplyDelete
  Replies
  1. ഇപ്പൊ പഴയ ജോലി വിട്ടു കപ്പിത്താന്‍ ആയോ ?

   Delete
  2. ഇസ്മൂ, പഴയ ജോലിയും കപ്പിത്താന്റെ പണിയും ഒരുമിച്ചു കൊണ്ടു പോകുന്നു. Crew members-എല്ലാം നാട്ടിലാണന്നു മാത്രം.

   Delete
 15. ഞാൻ പിന്നെ എന്നും ഇവിടെണ്ടല്ലോ...അപ്പോ ഞാനും.

  ReplyDelete
 16. ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും....

  ReplyDelete
 17. ഞാനൂണ്ട്! ബ്ലോഗൊക്കെ ഒന്ന് അടിച്ച് വൃത്ത്യാക്കട്ടെ! :)

  ReplyDelete
 18. ആ ചൂടുസുലൈമാനിയുടെ മൊഹബ്ബത്ത് നുകരാനും പകരാനും അനുഭാവപൂര്‍വ്വം ഞാനും... ( എഴുത്തില്‍ ഒരു കുറുമ്പടിയന്‍ ഊഷ്മളത .. Nice info Ismoo)

  ReplyDelete
 19. ഞാനവിടെ ഉണ്ടായിരുന്നപ്പോ മീറ്റും ഈറ്റും ഒരു കുന്തവും ഇല്ല . നിങ്ങള് നടത്തു . ഏതായാലും എന്‍റെ സ്നേഹാശംസകള്‍ അറിയിക്കുന്നു

  ReplyDelete
 20. അപ്പോ , നാമൂസ് പെരുവള്ളൂർ എവിടെ, മുങ്ങിയോ?

  ReplyDelete
 21. ഒരു പുതിയ ആളാണ്‌ .....

  ReplyDelete
  Replies
  1. പുതിയ ആള്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം

   Delete
 22. ഞാനും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 23. ഇപ്പൊ ബ്ലോഗ്‌ ഒന്നും എഴുതാറില്ല. എന്നാലും വരും... എല്ലാരേം ഒന്ന്‍ കാണാലോ :)

  ReplyDelete
 24. വിന്റെര്‍ 2013

  'ക്യൂ മലയാളം ബ്ലോഗേര്‍സ് മീറ്റ്'
  ഫെബ്രുവരി 15 നു വെള്ളി ഉച്ച തിരിഞ്ഞു മൂന്നു മുതല്,
  'എഫ് സി സി ദോഹ'‍ ഓഡിറ്റോറിയത്തില്.
  പങ്കെടുക്കുക, വിജയിപ്പിക്കുക.‍

  ഇതുവരെയും മീറ്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളവര്‍,
  : നാമൂസ്...

  01, ഇസ്മായീല്‍ കുറുവമ്പടി
  02, നവാസ് മുക്രിയകത്ത്
  03, നികു കേച്ചേരി
  04, രാമചന്ദ്രന്‍ വെട്ടിക്കാട്ട്
  05, ഷാനവാസ് എളച്ചോല
  06, സ്മിത ആദര്‍ശ്
  07, ഹര്‍ഷ സജിന്‍
  08, ഷാഹിദ ജലീല്‍
  09, അജിത ഉസ്മാന്‍
  10, നസീഹ മജീദ്‌
  11, ആയിഷ
  12, സിന്ധു രാമചന്ദ്രന്‍
  13, ഷീല ടോമി
  14, സീനത്ത് അഹമെദ്
  15, നജീം റഹ്മാന്‍
  16, രാജേഷ് കൃഷ്ണന്
  17, തന്സീം കുറ്റ്യാടി
  18, ഷബീര്‍ കോ
  19, ജിതിന്‍ ചേമ്പില്
  20, ഫയാസ് അബ്ദുല്‍ റഹ്മാന്‍
  21, ലെനിന്‍ കുമാര്‍
  22, ബഷീര്‍ കുമ്മിണി
  23, ഷാന്‍ റിയാസ്
  24, അബ്ദുല്‍ കലാം
  25, നിസാര്‍ എം സി പാളയം
  26, ഉസ്മാന്‍ പപ്പരത്ത്
  27, ഷാഹുല്‍ ഹമീദ് ‍
  28, വിഷ്ണു നിഖില്‍
  29, ആദിത്യന്‍ അത്തിക്കോട്
  30, ഇസ്മായീല്‍‍ മെലഡി
  31, ജലീല്‍ കുറ്റ്യാടി
  32, ഷാനു ബിന്‍ മുഹമ്മദ്‌ ഖലീഫ
  33, ഫയാസ് അബ്ദുല്‍ റഹ്മാന്‍
  34, വിഷ്ണു നിഖില്‍
  35, ബദറുദ്ധീന്‍ മുഹമ്മദ്‌
  36, നവാസ് അത്തോളി
  37, സിറാജ് ബിന്‍ കുഞ്ഞി ബാവ
  38, സുബൈര്‍
  39, സി എം ഷക്കീര്‍
  40 രാജേഷ് വി ആര്‍
  41, മജീദ്‌ നാദാപുരം
  42, സുനില്‍ പെരുമ്പാവൂര്‍
  43,നാമൂസ് പെരുവള്ളൂര്‍


  സാധ്യത ലിസ്റ്റ്
  ************
  01,ഷമീര്‍ ടി കെ ഹസ്സന്‍
  02, ഉബൈദ് കക്കട്ട്
  03, അബ്ദുല്‍ കാദര്‌ ‍അറക്കല്‍ അയിരൂര്‍,

  ReplyDelete
 25. ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും....

  ReplyDelete
 26. കൂട്ടിച്ചേര്‍ക്കുന്നത്, { 28/02/2012}

  43, സതീഷ്‌ പാട്ടിലച്ചന്‍
  44, എല്‍ദോ മാമ്മലശ്ശേരി
  45, ശംസ് കിടക്കഴിയില്‍
  46, കനകാംബാരന്‍
  47, ഫിറോസ്‌ എസ എ
  48, ജിപ്പൂസ്
  49, ബോബി ബിജുരാജ്
  50, സീത മേനോന്‍ എം കെ
  51, സമീഹ് ഖാന്
  52, ഫാസില തന്സീം
  53, ഹിദായത്ത് കൊളത്തിങ്ങല് ‍

  ReplyDelete
 27. എന്നെയും (സമീര്‍ തിരുത്തിക്കാട്) ലിസ്റ്റില്‍ ചേര്‍ത്തൂ..

  ReplyDelete
 28. ഞാനും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 29. ഞാനും ഉണ്ടേയ്......ഞാനില്ലാണ്ടേ...?

  ReplyDelete
 30. ഇന്ഷാ ആള്ളാ..പങ്കെടുക്കാന്‍ ആശയുണ്ട് . ശരീര സുഖം കുറവാണ്

  ReplyDelete