Saturday, January 29, 2011

ഒത്ത് കൂടൽ

പ്രിയരെ,

നമ്മൾ ഒരു ബ്ലോഗെഴുത്തുകാരുടെ ഒത്ത് കൂടലിനെപ്പറ്റി ആലോചിച്ചിരുന്നല്ലൊ? നേരത്തെ ഉദ്ദേശിച്ചത്
പോലെ നമുക്ക് ഫെബ്രുവരി 11 ന്‌ ക്വാളിറ്റി ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചതിരിഞ്ഞ് 2 മണി മുതൽ അഞ്ച് മണി വരെ പരസ്പരം കാണുകയും പരിചയപ്പെടുകയും ചെയ്യാം. എല്ലാവരും പങ്കെടുക്കണമെന്നും പരിചയമുള്ള ബ്ലോഗ് സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൂടി പങ്കെടുപ്പിക്കാൻ
ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പങ്കെടുക്കുന്നവർ ഇവിടെ കമന്റ്‌ ഇട്ടാൽ നല്ലതായിരുന്നു. ഒപ്പം എന്തെങ്കിലും നിർദ്ദേശങ്ങൾ
ഉണ്ടെങ്കിൽ ഇവിടെ പറയുക.

പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം ഏർപ്പാടുകൾ അവർ ചെയ്ത് തരുന്നതായിരിക്കും. വാഹനങ്ങൾ കൂടുതലായി ഹൈപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഉപയോഗിച്ചാൽ അവരുടെ കസ്റ്റമർമാർക്ക് അസൌകര്യമാകും എന്നത് കൊണ്ടാണ്‌.


സ്നേഹത്തോടെ,

എല്ലാവർക്കും വേണ്ടി,

രാമചന്ദ്രൻ.

54 comments:

 1. എല്ലാവരുടേയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. ഹാജര്‍...


  ആവാമെന്ന് വിചാരിക്കുന്നു...

  ReplyDelete
 3. ഇന്ഷാഅല്ലാഹ് ..
  ഹാജരുണ്ടാകും.പുതിയ പല ബ്ലോഗര്മാരെയും പരമാവധി പങ്കെടുപ്പിക്കാനും ശ്രമിക്കാം. ഇതൊരു അവിസ്മരണീയമായ കൂട്ടായ്മയായി,പരിചയപ്പെടലായി മാറട്ടെ.

  ReplyDelete
 4. ഞാനും, എന്തിനാ വരാതിരിക്കുന്നത് , അല്ലെ ......

  ReplyDelete
 5. Shahul Panikkaveettil
  എല്ലാ ഭാവുകങ്ങളും നേരുന്നു. മുന്‍കൂട്ടി തീരുമാനിച്ച ഒരു പരിപാടി അന്ന് ഉണ്ട്. എന്നാലും പരമാവധി വരാന്‍ ശ്രമിക്കാം.

  ReplyDelete
 6. ഈ വഴിയിലും ഇത്തിരി നേരം

  ReplyDelete
 7. ഞാനുണ്ടാവും.

  ReplyDelete
 8. ബ്ലോഗ്‌ മീറ്റ്.. നല്ല കാര്യം.. വരാന്‍ പറ്റുമോന്ന് ഞാന്‍ അറിയിക്കാം ട്ടോ..

  ReplyDelete
 9. ഞാനും ഉണ്ടാവും..ഇന്ഷ അല്ലഹ്!

  ReplyDelete
 10. എല്ലാ ഭാവുകങ്ങളും നേരുന്നു. മുന്‍കൂട്ടി തീരുമാനിച്ച ഒരു പരിപാടി അന്ന് ഉണ്ട്. എന്നാലും വരാന്‍ ശ്രമിക്കാം

  ReplyDelete
 11. @സഗീര്‍ പണ്ടാരത്തില്‍ -
  കഴിഞ്ഞ ഖത്തര്‍ മീറ്റിനു താന്കള്‍ ഉണ്ടായിരുന്നില്ല. താങ്കളുടെ പങ്ക് ചായയും പലഹാരവും ഞാനാ കഴിച്ചത്.

  ReplyDelete
 12. തണല്ലേ...ആ വെള്ള അങ്ങ് വാങ്ങിവെച്ചേക്ക്!ഇപ്രാവശ്യം അതു കിട്ടില്ല എന്റെ പങ്കിനായി ഞാൻ അവിടെ കാണും! ഫാമിലി കൂടെയുള്ളവരെല്ലാം ഫാമിലിയേയും കൂട്ടിവരുമെന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 13. ഒരു പഴയ ബ്ലോഗ് മീറ്റ് വായിക്കാൻ ഇവിടെ അമർത്തുക

  ReplyDelete
 14. ദോഹയിലെ ഒരു പഴയ ‘ഈറ്റില്ലാമീറ്റി‘നെ കുറിച്ച് വായിക്കാൻ ഇവിടെ അമർത്തുക

  ReplyDelete
 15. വരണം എന്നുണ്ട് ..
  ഒരു പുതുമുഖക്കാരന്റെ ചെറിയ സഭാ കമ്പം

  ReplyDelete
 16. വാചാലാ ഒരു സഭാകമ്പവും വേണ്ട!.എല്ലാവരും സഭാകമ്പക്കാരാ.....

  ReplyDelete
 17. പുതുമുഖമാണ്.. എന്നാലും വരും :)

  ReplyDelete
 18. പുതുമുഖങ്ങളാണ് വരേണ്ടത്!.......തീർച്ചയായും വരിക സുസ്വാഗതം.

  ReplyDelete
 19. ഒരു ക്രിക്കറ്റ് കളിയുള്ളത് കൊണ്ട് കുറച്ചു വൈകുമെങ്കിലും, ഞാനും ഹാജര്‍....മറ്റേ ടീമിനെ പെട്ടെന്ന് ജയിപ്പിച്ചിട്ടു ഒരു മൂന്നു മണിയോടെ ഞാന്‍ എത്തിക്കോളാം....

  ReplyDelete
 20. ചാണ്ടിച്ചാ..
  രണ്ടു ടീമിനേം പെട്ടെന്ന് തോല്പിച്ചു, വേഗം നമ്മുടേ ബ്ലോഗ്‌ മീറ്റ് വിജയിപ്പിക്കൂ...

  ReplyDelete
 21. സന്തോഷം. പങ്കെടുക്കാന്‍ ശ്രമിയ്‌ക്കും

  ReplyDelete
 22. ചാണ്ടിച്ചാ... അഥവാ.. മറ്റേ ടീം തോറ്റുപോയാൽ ഇങ്ങളെ അവിടെ ഫേസ് ചെയ്യണമല്ലോന്നോർക്കുമ്പോൾ തന്നെ മനസ്സിന് എന്തോ ഒരിത്..:)

  ReplyDelete
 23. അയ്യോ പണി കിട്ടി ഞാന്‍ 13-നെ ഇവിടെ നിന്ന് തിരിക്കുകയോള്ളൂ.കുഴപ്പമില്ല അടുത്ത പ്രാവശ്യം കാണാം

  ReplyDelete
 24. ആശംസകൾ!
  ജിദ്ദ ബ്ളോഗേർസ് മിറ്റ് ഉടൻ പ്രഖ്യാപിക്കും

  ReplyDelete
 25. ബ്ലോഗേർസ് മീറ്റ് അടിപൊളിയാകട്ടെ...( എനിക്കും വരണമെന്നുണ്ട് എനിക്കു ഫുഡിനു പകരം ടിക്കറ്റ് തന്നിരുന്നെങ്കിൽ അവിടെ എപ്പോ എത്തി എന്നു ചോദിച്ചാൽ മതി)..എന്റെ എല്ലാവിധ ആശംസകളും...

  ReplyDelete
 26. ഉമ്മു അമ്മാർ,അതിനാരാ പറഞ്ഞത് ഫുഡുണ്ടെന്ന്!

  ReplyDelete
 27. മുഹമ്മദ് സഗീർ താങ്കൾ തണലിനു കൊടുത്ത മറുപടി കണ്ടപ്പോൾ മനസ്സിലായതാ ഓഹോ അവിടെ വെള്ളമെ ഉള്ളൂ അല്ലെ... വീണ്ടും വായിച്ചപ്പോളാ അതു മനസ്സിലായത് .( ആവെള്ളമങ്ങു വാങ്ങി വെച്ചേക്ക് ) ... നന്നായി നടക്കട്ടെ...

  ReplyDelete
 28. അപ്പോൾ നാളെ 2 മണിക്ക് എല്ലാവരും ഒത്ത് കൂടുന്നു.. എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞു. പ്രിയ സ്നേഹിതരെ എല്ലാം നാളെ കാണാം എന്ന് കരുതുന്നു.

  ReplyDelete
 29. അവിടെ എത്താന്‍ ആഗ്രഹിക്കുന്നു.

  ReplyDelete
 30. ഞാനും രാജേഷ്.കെ.വി.യും എത്തും..

  ReplyDelete
 31. News about qatar bloggers' meet: http://morningbellnews.com/2011/02/16/malayalam-bloggers-meet-in-qatar/

  ReplyDelete
 32. ബ്ലോഗ്‌ മീറ്റിംഗ് ഒരു സംഭവം ആയിരുന്നു എന്ന് ശാരദനിലാവ് പറഞ്ഞറിഞ്ഞു..
  പങ്കെടുക്കാന്‍ കൂടെ കയറിയ ഫ്ലു വിനെ പേടിച്ചു വരാതിരുന്നതാണ്..
  എല്ലാവര്ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 33. അയ്യോ..ഞാനിങ്ങു UAE യിലായിപ്പോയല്ലോ....

  ReplyDelete