Friday, February 10, 2012

ഖത്തർ മലയാളം ബ്ലോഗ് മീറ്റ് - വിന്റർ2012






എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് നടന്നത്. 65ലധികം ബ്ലോഗർമ്മാർ ഈ കൊച്ചു രാജ്യത്ത് ഒത്ത് ചേർന്നു എന്നത് തന്നെ ഈ മീറ്റിന്റെ മാറ്റ് തെളിയിക്കുന്നു. രാവിലെ നടന്ന് ഫോട്ടോ/ചിത്ര പ്രദർശനം സന്ദർശിക്കാൻ ധാരാളം ആളുകൾ വന്നിരുന്നു. ഫോട്ടോഗ്രാഫി വർക്ക്ഷോപ്പിൽ 50നടുത്ത് ആളുകൾ പങ്കെടുത്തു. അതിനു ശേഷം രിചികരമായ നാടൻ ഭക്ഷണവും പിന്നീട് ബ്ലോഗർമാർ സ്വയം പരിചയ്പ്പെടുത്തി. ബ്ലോഗിന്റെ സാധ്യതകെളെക്കുറിച്ച് ഹബീബ് റഹ്മാൻ കീഴിശേരിയും, ബ്ലോഗ് നേരിടുന്ന വെല്ലുവിളികളെ പറ്റി നാമൂസും, 'ക്യു' മലയാളം ഗ്രൂപ്പിന്റെ പ്രവർത്തനത്തെ പറ്റി ഷഫീക്കും സംസാരിച്ചു.

മീറ്റിൽ ഷ്മ്നാദിന് ( http://kaakkaponn.blogspot.in/2012/01/blog-post.html ) ലാപ്‌ടോപ് വാങ്ങാനുള്ള തുക കൈമാറി.

മീറ്റിന്റെ കൂടുതൽ വിശേഷങ്ങളും പടങ്ങളും വഴിയേ വരുന്നതായിരിക്കും. മീറ്റ് വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ബ്ലോഗേഴ്സിന്റെ പേരിൽ നന്ദി...

61 comments:

  1. പ്രിയകൂട്ടുകാരെ,
    ഈ ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഒരു പാട് സുമനസ്സുകളായ കൂട്ടുകാരെ കിട്ടിയതിലും ഏറെ സന്തോഷിക്കുന്നു.
    നന്മ നേരുന്നു

    ReplyDelete
    Replies
    1. ഇതെല്ലാവരുടെയും സന്തോഷവും പ്രതീക്ഷയുമാകുന്നു. നന്മകള്‍ തിരിച്ചും ആശംസിക്കുന്നു.

      Delete
  2. ഗംഭീരം....
    തുടര്‍ചലനങ്ങള്‍ ഉണ്ടാവട്ടെ...ആശംസകള്‍

    ReplyDelete
  3. ഇഷ്ടബന്ധുക്കളുടെ എണ്ണം പെരുക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെനിക്ക്. മീറ്റില്‍ പങ്കുകൊണ്ട എല്ലാ മനുഷ്യ ഹൃദയങ്ങള്‍ക്കും എന്നുമെക്കാലവും പകരം ഹൃദയസ്മിതം കൂട്ടെന്നു വാഗ്ദത്തം. ഇങ്ങനെയൊരു 'സ്നേഹ സംഗമം' സംഘടിപ്പിച്ച 'ക്യു മലയാളം' സുഹൃത്തുക്കള്‍ക്കും അതിനോട് സഹകരിച്ച മറ്റു സ്ഥാപനങ്ങള്‍ക്കും ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു. ഫോട്ടോ പ്രദര്‍ശനത്തിലും തുടര്‍ന്ന് നടന്ന ക്ലാസ്സുകളിലും പങ്കെടുക്കയും സഹകരിക്കുകയും ചെയ്തവര്‍ക്കും നന്ദി..

    ReplyDelete
  4. എല്ലാ വിധ ഭാവുകങ്ങളും, മീറ്റ് സംഘടിപ്പിച്ചവര്‍ക്കും, മീറ്റിയവര്‍ക്കും

    ReplyDelete
  5. ജീവിത സാഹചര്യം പ്രിയപ്പെട്ടവരെ പിരിഞ്ഞ്‌ പ്രവാസജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട എനിക്ക് പ്രാവാസ ജീവിതത്തിന്‍റെ അരാചകത്വം മനസ്സിന്‍റെ പിരിമുറുക്കം അതികരിച്ച് അത് മനസ്സില്‍ ഒരു നോവായി ആ നോവിന് ഒരു ആശ്യസമായി എന്ത് കൊണ്ടും ആവേശം നിറഞ്ഞ ഒരു മീറ്റായിരുന്നു ഇന്ന് ലഭ്യമായത് .ഒരു ബ്ലോഗര്‍ ആവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി അഭിമാനിക്കുന്ന.കാരണം ഞാന്‍ ഒരു ബ്ലോഗര്‍ ആയത് കൊണ്ടാണല്ലോ ഇന്നു നടന്ന മീറ്റിലേക്ക് എനിക്ക് ക്ഷണം ലെഭിച്ചതും സദസിനു മുന്നില്‍ സംസാരിക്കാന്‍ അവസരം ലഭ്യമായതും ഇങ്ങനെയൊരു മീറ്റ് സങ്കടിപ്പിച്ച സങ്കാടകരോട് എന്‍റെ നന്ദിയും കടപ്പാടും ഞാന്‍ ഇ അവസരത്തില്‍ അറിയിക്കുന്നു

    ReplyDelete
    Replies
    1. ബ്ലോഗില്‍ സജീവമായി ഇടപെടാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

      Delete
  6. മീറ്റ്‌ ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം, പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടവും, ഇത്രയും ദൂരെ ആയിപ്പോയില്ലേ...
    മീറ്റിലൂടെ സ്നേഹവും നന്മയും കാരുണ്യവും ഒക്കെ വഴിഞ്ഞൊഴുകുന്നുവെന്നത്‌ മനസ്സ് നിറയ്ക്കുന്നു .

    ReplyDelete
    Replies
    1. കുഞ്ഞമ്മക്ക് സൗഖ്യം ആശംസിക്കുന്നു.
      അടുത്ത തവണ കാനഡയില്‍ നിന്നും ഒരു വിസ തരപ്പെടുത്തുന്നുണ്ട്.

      Delete
  7. കുഞ്ഞൂസിന് ഒരു വലിയ നെഷ്ട്ടം തന്നെയാണ് ഇന്നത്തെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്

    ReplyDelete
  8. എല്ലാവരെയും ഒന്നിച്ചു കണ്ടതില്‍ സന്തോഷം. അപരിചിത മുഖങ്ങള്‍ ആണ് അധികവും. ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റിന് ആശംസകള്‍...

    ReplyDelete
  9. വിജയകരമായി ഈ മീറ്റ് നടത്തിയതില്‍ എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.
    ഗള്‍ഫ് നാട്ടില്‍ ഇങ്ങനെ വലിയ ഒരു കൂട്ടായ്മയെ സ്വരുക്കൂട്ടിയെടുത്തു
    എന്നത് തന്നെ വലിയ ഒരു കാര്യമാണ്
    എല്ലാ ആശംസകളും അറിയിക്കുന്നു.

    ReplyDelete
  10. കൊട്ടക്കണക്കിനു അസൂയ തട്ടിയിടുന്നു. സഹിക്കാൻ പറ്റുന്നില്ല. ആയിരം ആശംസകൾ!

    ReplyDelete
    Replies
    1. നമുക്ക് നാട്ടില്‍ കൂടാം...

      Delete
  11. ഈ കൂട്ടായ്മ സക്രിയമായി മുന്നോട്ടു പോകട്ടെ ...ആശംസകള്‍

    ReplyDelete
  12. നല്ല രീതിയില്‍ മീറ്റ് നടന്നുവെന്നറിഞ്ഞതില്‍ സന്തോഷം.എല്ലാപേര്‍ക്കും അഭിനന്ദനങ്ങള്‍...

    ReplyDelete
  13. ക്ഷേമം നേരുന്നു.
    വിജയകരമായി സംഘടിപ്പിക്കപ്പെട്ട ബ്ളോഗേര്‍സ്‌ സംഗമത്തില്‍ ഹാജറാകാന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്‌..
    സൌഹൃദസംഗമം പിരിയും മുമ്പെങ്കിലും പങ്കെടുക്കാന്‍ കഴിയുമെന്ന്‌ കരുതി.കഴിഞ്ഞില്ല.ആരോഗ്യ സ്ഥിതി അനുവദിച്ചില്ല.

    ഉത്തരവാദബോധത്തോടെ ക്രമീകരിക്കാനും സംഘടിപ്പിക്കാനും ആത്മാര്‍ഥ ശ്രമം നടത്തിയവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

    എല്ലാവരും ദൌത്യനിര്‍വഹണത്തില്‍
    ജാഗ്രതയുള്ളവരായിരിക്കണം.വിടര്‍ന്നു നില്‍ക്കുന്ന ഒരു പുഷ്‌പത്തെ ചൂണ്ടിക്കൊണ്ട്‌ ഇത്‌ യഥാര്‍ഥമാണ്‌ എന്ന്‌ പറഞ്ഞു കൊടുക്കേണ്ടി വരാറില്ല.
    കാരണം പൂവ്‌ അതിന്റെ ദൌത്യ നിര്‍വഹണത്തിലായിരിയ്ക്കും .വിടരുക എന്ന ധര്‍മ്മം നിര്‍വഹിച്ചതിന്റെ ശേഷം മധുരവും സുഗന്ധവും തന്റെ പരിസരത്തുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുക എന്ന കര്‍മ്മവും ആത്മ നിര്‍വൃതിയോടെ അതു നിര്‍വഹിച്ചു കൊണ്ടിരിക്കും .

    യഥാര്‍ഥ ദൌത്യം നിര്‍വഹിക്കുന്ന സാംസ്‌കാരിക
    പ്രവര്‍ത്തകയെ(നെ) ചൂണ്ടി ഇതാ ഒരു പ്രവര്‍ത്തക(കന്‍) എന്ന്‌ പ്രസ്‌താവിക്കേണ്ടതില്ല.

    കാരണം .......

    ഭാവുകങ്ങള്‍ .....

    ReplyDelete
    Replies
    1. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ..

      Delete
  14. മീറ്റിനു രണ്ടു ദിവസം മുമ്പ് ചാറ്റ് റൂമില്‍ ഇസ്മായില്‍ക്കയോട് ഞാന്‍ പറഞ്ഞിരുന്നു, മനസ്സില്‍ ഒരു കല്യാണം നിശ്ചയിച്ച വീട്ടുകാരുടെ ബേജാറുണ്ടെന്ന്. ഇപ്പൊ ആ കല്യാണം ഭംഗിയാക്കി തീര്‍ത്തവരുടെ ആശ്വാസമാണ്! എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ദൈവത്തിനു നന്ദി.

    ReplyDelete
    Replies
    1. തലേ ദിവസം ഫോട്ടോ പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടി ഉറക്കമൊഴിക്കുമ്പോള്‍, പലരും പറഞ്ഞു, ശരിക്കും കല്യാണവീട്ടില്‍ തലേന്നുള്ള അന്തരീക്ഷം പോലെ തോന്നുന്നു എന്ന്!
      തീര്‍ന്നു പോയല്ലോ എന്നുള്ള സങ്കടമാണ് ഇപ്പോള്‍ ബാക്കി.

      Delete
    2. എനിക്കറിയാമായിരുന്നു ഇന്റെ കുട്ട്യോള് അത് ഭംഗിയാക്കുമെന്നു. ആ ഒരു ധൈര്യത്തിലല്ലേ ഞാന്‍ പോയി കിടന്നുറങ്ങിയത് തന്നെ..!

      Delete
  15. ഞാൻ നാട്ടിലായിപ്പോയി.ആദ്യ ബ്ലോഗ് മീറ്റിനുള്ള ആളെന്ന നിലക്കും അധിക പേരെയും അറിയാവുന്ന ആളെന്ന നിലക്കും നഷ്ടബോധം.അറിയാത്തവരും കാണാത്തവരുമായ ഒരു പാടുപേരുണ്ടല്ലോ എന്നു ഫോട്ടോ കണ്ടപ്പോ മനസ്സിലായി.പിന്നെ തകർപ്പൻ ഫുഡ്,നാമൂസിന്റെ യും ഷഫീഖിന്റേയും പ്രഭാഷണം കല്ല്യാണ രാമനെ പ്പോലെ ഓടി നടക്കുന്ന സുനിലിന്റെ ഓൾ റൌണ്ട് പെർഫോർമൻസ്,കുടുംബനാഥനായി ആളുകളെ സ്വീകരിക്കുന്ന ഇസ്മായിലിക്ക,ഒക്കെ ഞാനറിയാതെ നടക്കുന്നില്ല എന്നുറപ്പു വരുത്തുന്ന ഷക്കീർക്ക, ചെത്തുപയ്യനായ രാമചന്ദ്രൻ അടുക്കളയിൽ ശ്രദ്ധയൂന്നി മാധവിക്കുട്ടി,വർത്താനം പറഞ്ഞു നേരൽ കളയല്ലെന്റെ കുട്ട്യേ ന്നു പറയുന്ന സ്മിത,എന്നാലും സഗീറേ നീ തന്യാ പഹയൻ എന്നു എല്ലാരേം കൊണ്ടു പറയിപ്പിക്കുന്ന പണ്ടാരത്തിൽ,ഒന്നും മിണ്ടീല്ലേലും കറിക്കുപ്പെന്ന പോലെ മനോഹരേട്ടനും..ഒക്കെ നഷ്ടായി.എന്തായാലും ആശംസകൾ

    ReplyDelete
    Replies
    1. ഹാരി.. നീ എല്ലാം ഓര്‍ക്കുന്നു.

      Delete
  16. സ്കൂള്‍, കോളേജ്‌ ജീവിതത്തിലെ വിനോദയാത്ര പോലെ അനുഭവപ്പെട്ടു. പിരിയുമ്പോള്‍ കുഞ്ഞ്യേ വേദനയും! ഇനിയും എല്ലാരും ഇങ്ങനെ ഒത്തോരുമിക്കാന്‍ ദൈവം തുണയെകട്ടെ!

    ReplyDelete
    Replies
    1. ഞമ്മക്ക് ഇടക്കിടക്ക് ഈ ജാതി ഓരോന്ന് സംഘടിപ്പിക്കാം. പക്ഷേങ്കില് ഇന്നലത്തെ മാരി ചോറും കൂട്ടാനും പിന്നെ പായസോം ഉണ്ണിയപ്പോം മാണംന്നു നിര്‍ബന്ധം പുടിച്ചരുത്. ന്ത്യേ.... തമ്മയ്ചോ..?

      Delete
  17. വളരെ മനോഹരമായി ഒരു പ്രത്യുപകാരവും
    ലക്‌ഷ്യം വെക്കാതെ കുറെ നല്ല മനുഷ്യര്‍
    സംഘടിപ്പിച്ച ഈ മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചു
    എന്നത് വളരെ അഭിമാനത്തോടെ സ്മരിക്കുന്നു
    എത്രയെത്ര ബ്ലോഗര്‍മാര്‍ അവരില്‍ ചിലരെ
    പരിചയപ്പെടാനും മറ്റുചിലരെ അടുത്തറിയാനും
    സാധിച്ചു മഹാഭാഗ്യം ഇനിയും ഇത്തരം സംരംഭങ്ങള്‍
    ഉണ്ടാകാന്‍ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം
    ഏതോ ഇരുളില്‍ പതുങ്ങിയിരുന്നു അക്ഷരങ്ങളോട് മാത്രം
    സൊറ പറയുന്ന എഴുത്തുകാര്‍ക്ക് വെളിച്ചത്തിലേക്ക്
    ഒരു കൈതാങ്ങുമായി വന്ന അണിയറ പ്രവര്‍ത്തകര്‍ക്ക്
    നന്ദി.....നന്ദി ......ഒരായിരം നന്ദി

    ReplyDelete
    Replies
    1. ബ്ലോഗില്‍ സജീവമായി ഇടപെടാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

      Delete
    2. oത്തുപിടിച്ചാല്‍ മലയും പോരുമെന്നല്ലേ ,നമുക്കൊന്ന് പിടിച്ചു നോക്കാം

      Delete
  18. അങ്ങനെ കാത്തുകാത്തിരുന്ന അതും കഴിഞ്ഞു , ഇനി പെരുന്നാലോ ഓണമോ വരട്ടെ നമ്മക്ക് ഒരു ചിന്ന മീറ്റ് നടത്തണം.

    ReplyDelete
  19. റമദാന്‍ വ്രതം പോലെയായിരുന്നു, കഴിഞ്ഞ ഒരു മാസം ഖത്തറിലെ ബ്ലോഗര്‍മാര്‍ക്ക്. അത് കഴിഞ്ഞു. സംതൃപ്തിയോടെ എല്ലാവരും വീണ്ടും കണ്ടുമുട്ടാം എന്ന വാഗ്ദാനവുമായി പിരിഞ്ഞു.

    ReplyDelete
  20. ഞാൻ കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകാനിരുന്നത് മീറ്റിൽ പങ്കെടുക്കാൻ വേണ്ടി മാത്രം മാറ്റിവെച്ചതാണ്. പോയില്ലെങ്കിൽ ഇനി അടുത്തൊന്നും പോകാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ!!. ഈ മീറ്റിന്റെ ശേഷിപ്പ് വളരെവലിയ സന്തോഷമാണ് പകരുന്നത്.നന്മയുടെ, സ്നേഹത്തിന്റെ, സൌഹ്ര്ദത്തിന്റെ, സാഹോദര്യത്തിന്റെ, ........

    ReplyDelete
  21. ആദ്യ ബ്ലോഗ് സംഗമത്തിലെ പതിനൊന്നിൽ നിന്ന് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റിപത്തിലെത്തിയ നിൽക്കുന്ന ഈ ബ്ലോഗ് കൂട്ടായ്മ കണ്ടപ്പോൾ അഭിമനംകൊണ്ട് എന്റെ വാക്കുകളെ കടിഞ്ഞാണിട്ട സ്റ്റേജിലെ നിമിഷങ്ങളുടെ ചാരിതാര്‍ത്ഥ്യത്തിന്റെ ഓർമയിൽ നിന്ന് കൊണ്ട് ,ഒരിക്കൽ കൂടി ഇതിന്റെ എല്ലാ അണീയ ശിപ്ലികൾക്കും എന്റെ നന്ദി അറിയിക്കട്ടെ!.

    ReplyDelete
  22. പ്രൊഫെഷണല്‍ രീതിയില്‍ സാധിക്കുന്നിടത്തോളം മികവുറ്റതാക്കണം ഈ ബ്ലോഗ്‌ മീറ്റ്‌ എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

    അതിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത ആസൂത്രണ യോഗത്തില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും അനുസരിച്ച് ഓരോ കര്‍ത്തവ്യങ്ങളും
    തരം തിരിച്ചു ഓരോ ടീമുകളെ ഏല്‍പ്പിക്കുകയായിരുന്നു.

    പിന്നീട് നാല് തവണകളായി സംഘടിപ്പിച്ച "അസായ്ന്‍മെന്റ് റിവ്യൂ" മീറ്റിങ്ങുകളിലൂടെ ഓരോ ടീമിന്റെയും പ്രവര്‍ത്തന പുരോഗതികള്‍ വിലയിരുത്തി , ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ നല്‍കി കൂടുതല്‍ കാര്യക്ഷമത ഉറപ്പു വരുത്തി.

    എല്ലാ കാര്യങ്ങളും എഴുതി സൂക്ഷിക്കുകയും ,അത് എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും ഇ മെയില്‍ ആയി അയക്കുകയും ചെയ്തു.

    എല്ലാ മേഖലയിലും ഒരു പ്രോഫെഷനിലിസം വേണമെന്നും എന്നാല്‍ ഔപചാരീകതകള്‍ തീരെ ഇല്ലാത്ത , ആര്‍ക്കും പ്രത്യേകിച്ച് പ്രാധാന്യമോ, പ്രാമുഖ്യമോ ഇല്ലാത്ത തികച്ചും ജാനാധിപത്യ രീതിയിലുള്ള ഒരു പരിപാടിയായിരിക്കണമെന്നും ആദ്യമേ തീരുമാനിച്ചിരുന്നു.

    മീറ്റിനു രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു "പ്രിവ്യു മീറ്റ് " കൂടി നടത്തി പൂര്‍ണ്ണത ഉറപ്പു വരുത്തി.

    ഖത്തറിനകത്തും, പുറത്തുമുള്ള ഒട്ടേറെ ബ്ലോഗ്ഗര്‍മാരുടെ സപ്പോര്‍ട്ട് , കുറെപ്പേരുടെ അധ്വാനം, കുറെപ്പേരുടെ സഹായ സഹകരങ്ങള്‍ , ദൈവാനുഗ്രം എല്ലാം കൂടിയായപ്പോള്‍ മീറ്റ്‌ ഉദ്ദേശിച്ച രീതിയില്‍ തന്നെ നടത്താനായി.

    ഈ വിജയം എല്ലാ ബ്ലോഗ്ഗേര്‍സിനും (പങ്കെടുത്തവര്‍ക്കും , ആഗ്രഹമുണ്ടായിട്ടും പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്കും, സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ) അവകാശപ്പെട്ടതാണ്.

    ReplyDelete
    Replies
    1. മീറ്റിന്റെ വിശദമായ ചിത്രങ്ങളോടെ ഇട്ടിട്ടുള്ള പൊസ്റ്റുകളുടെ ലിങ്കുകള്‍ ഉണ്ടെങ്കില്‍ ദയവായി അയച്ചു തരുമല്ലോ..

      Delete
  23. സത്യത്തിൽ ഇതെവിട്യാ എത്താന്ന് ഒരിച്ചിരി സംശയം ഉണ്ടായിരുന്നു...പിന്നെ വരണോടുത്ത് വെച്ച് കാണാംന്ന് ഒരു ധൈര്യ്ം...എന്തായാലും ടൈം മാനേജ്മെന്റ് കലക്കി.....

    ReplyDelete
  24. ക്യൂ മലയാളമിപ്പോള്‍
    ബൂലോകത്തൊരു
    ക്യൂലോകമായി മാറിയിരിക്കുകയല്ലേ

    ReplyDelete
  25. ബ്ലോഗ് വീണ്ടും പൊടിത്തട്ടി എടുക്കണം ...

    ReplyDelete
  26. വലിപ്പച്ചെറുപ്പമില്ലാത്ത കൂട്ടായ്മയുടെ വിജയമാണ് ഈ മീറ്റ്.. :)

    ReplyDelete
  27. ബ്ലോഗ് സംഗമത്തില്‍ പുതിയ ഒരു പാട് നല്ല സുഹൃത്തുക്കളെ ലഭ്യമായി എന്നത് പറയാതെ ഇരിക്കാന്‍ നിര്‍വാഹമില്ല.മാസത്തില്‍ ഒരിക്കല്‍ ഖത്തറിലെ എല്ലാ എഴുത്തുകാരും ഒത്തൊരുമിച്ച് ചര്‍ച്ചകള്‍ ചെയ്യുകയും ഒരു കൂട്ടായ്മയിലൂടെ സമൂഹത്തിന്‍റെ നന്മക്കായി പ്രവര്‍ത്തിക്കുകയും .പ്രവാസികളുടെ നല്ല രചനകള്‍., പ്രവാസ യാതനകള്‍ സമൂഹത്തിന്‍റെ മുന്നില്‍ തുറന്ന്‍ കാട്ടുന്ന നല്ല വീഡിയോ സിനിമകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.ബ്ലോഗ് സംഗമത്തില്‍ പങ്കെടുത്തവരില്‍..,ഒരു ടെലി
    സിനിമ രൂപാന്തരപ്പെടുത്താന്‍ അര്‍ഹരായവര്‍ വേണ്ടുവോളം ഉണ്ടായിരുന്നു.സുനില്‍ ‍‍‍പെരുമ്പാവൂര്‍,ഇസ്മായില്‍ കുറുമ്പടി .എന്നിവരുടെ ഈ വിഷയത്തില്‍ ഉള്ള അഭിപ്രായം എന്താണ് എന്നുള്ളത് പറയണം .നമ്മുടെ കൂട്ടായ്മ വിപുലീകരിക്കുക ചര്‍ച്ചയിലൂടെ മാത്രമേ അതിനു കഴിയുകയുള്ളൂ

    ReplyDelete
    Replies
    1. തീര്‍ച്ചയായും റഷീദ്‌ ബായ്‌....

      Delete
    2. സമയ പരിമിതിയും, സ്ഥലവും എല്ലാം ഒരു പ്രശ്നമാണ് ..എങ്കിലും പരിമിതികള്‍ക്കകത്തു നിന്നും നമുക്ക് ഇതൊക്കെ ചെയ്യാം, നമ്മള്‍ എല്ലാവരും ഒന്ന് പരിശ്രമിച്ചാല്‍ എന്താണ് നടക്കാത്തത് അല്ലേ?

      Delete
  28. ഒരു കൂട്ടായ്മയുടെ മാധുര്യം അല്ലെങ്കില്‍ സമാന ഹൃദയങ്ങളുടെ സംഗമം..
    പല രാഷ്ട്രീയ ചിന്താഗതിക്കാര്‍, പല മേഘലകളില്‍ ജോലി ചെയ്യുന്നവര്‍... എല്ലാരേയും കൂട്ടിയിണക്കിയത് സൌഹൃദം, സ്നേഹം, ആത്മാര്‍ഥത....
    പിന്നെ കുറെ പ്രതിഭകളെ പരിചയപ്പെട്ടു.
    അപ്പോള്‍ ഒരു ബ്ലോഗ്‌ തുടങ്ങിയത്തില്‍ സന്തോഷം തോന്നി, നിങ്ങളോടൊപ്പം കൂട്ട് കൂടാനായല്ലോ.
    ഇനി ബ്ലോഗ്‌ മുന്നോട്ടു കൊണ്ട് പോകാനുള്ള സമയം... എവിടെ എന്നൊരു പേടി ബാക്കിയുണ്ട്.
    എഴുതിയാല്‍ പോരല്ലോ, നിങ്ങളെ ഒക്കെ വായിക്കുകയും വേണല്ലോ...
    മീറ്റിനെ വിജയമാക്കാന്‍ പരിശ്രമിച്ച ഓരോരുത്തര്‍ക്കും ഒരിക്കല്‍ കൂടി അഭിനന്ദനം...

    ReplyDelete
    Replies
    1. കഥകളുടെ ചിമിഴ് ഞങ്ങള്‍ക്ക് തുറന്നു തരികയെന്‍ ഷീലാ...
      സസ്നേഹം
      navasem.blogspot.com

      Delete
  29. വിശദമായ മീറ്റനുഭങ്ങൾ രചനകളൂടെകാണാൻ കാത്തിരിക്കുന്നൂ...

    ReplyDelete
  30. ക്യു മലയാളത്തില്‍ രാംജി ആണ് എന്നെ ആഡ് ചെയ്തത്....ബ്ലോഗ്‌ മീറ്റിനെ കുറിച്ചുള്ള പോസ്റ്റ്‌ അതിലാണ് കണ്ടത്...പിന്നെ സി രാധാകൃഷ്ണന്‍ സാറിനെ കാണാന്‍ പോയപ്പോള്‍ സുനില്ജിയെ പരിചയപ്പെട്ടു...സുനില്‍ജി ആണ് ബ്ലോഗ്‌ മീറ്റിന്റെ ശരിക്കും മുതലാളി ഇസ്മയില്‍ മാഷേ പരിചയപ്പെടുത്തി തന്നത്...സ്വന്തമായി ഒരു ബ്ലോഗ്‌ ഉണ്ടെങ്കിലെ മീറ്റിനു പങ്കെടുക്കാന്‍ കഴിയൂ എന്ന് അറിഞ്ഞത് കൊണ്ട് ഒരു ബ്ലോഗും ഉണ്ടാക്കി വരുമ്പോള്‍ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ...ഞാന്‍ അക്ഷരങ്ങളിലൂടെ അറിഞ്ഞ ഈ ബ്ലോഗര്‍മാരെ എല്ലാം ഒന്ന് നേരിട്ട് കാണാം എന്ന്.....പക്ഷെ അവിടെ എത്തിയപ്പോഴല്ലെ അറിയുന്നത് എത്ര വലിയ ഒരു സൌഹൃദ കൂട്ടായ്മയില്‍ ആണ് വന്നു പെട്ടിരിക്കുന്നത് എന്ന്...തികച്ചും വേറിട്ട അനുഭവം ആയി......എല്ലാവരോടും വീണ്ടും നന്ദി പറയുന്നു.....ജോലിത്തിരക്ക് കാരണം എന്റെ ബ്ലോഗ്‌ ഞാന്‍ ഇത് വരെ തുറന്നിട്ടില്ല....പക്ഷെ ഒരു വിധം എല്ലാവരുടെയും വായിക്കാറുണ്ട്.........

    ReplyDelete
  31. എല്ലാ പോസ്റ്റുകളും വായിച്ചപ്പോള്‍ അസൂയ തോന്നണു ...

    ReplyDelete
  32. മീറ്റിനോടനുബന്ധിച്ചുള്ള മിക്ക പോസ്റ്റുകളും കണ്ടിരുന്നു. സന്തോഷം. എന്താണീ ക്യൂ ഗ്രൂപ്പ്. പുതിയ ഗ്രൂപ്പാ....എന്തായാലും ആശംസകള്‍..

    ReplyDelete
  33. അനുഭവിചീടുമല്ലോ ഈ മീറ്റ്‌

    ReplyDelete
  34. ഈ സംഗമം ഇനിയും മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു...........

    http://pullooramparavarthakal.blogspot.in/

    ReplyDelete
  35. ബ്ലോഗ്‌ മീറ്റിനു എല്ലാ ആശംസകളും....

    ReplyDelete