Monday, February 27, 2012

'ക്യു' മലയാളം യാത്ര

കൂട്ടരേ,

അപ്പോൾ പറഞ്ഞ് വരുന്നതെന്താണെന്ന് വെച്ചാൽ, നമ്മുടെ വിജയകരമായ ബ്ലോഗ് മീറ്റിനു ശേഷം ധാരാളം സുഹൃത്തുക്കൾ വളരെ സജീവമായി മുന്നോട്ട് വരികയും 'ക്യു' മലയാളത്തിൽ നല്ല ഇടപെടലുകൾ നടത്തുകയും ചെയ്യുന്നുണ്ട് എന്നത് വളരെ സന്തോഷകരമായ സംഗതിയാണ്. ആശയപരവും ചിന്താപരവുമായ വിയോജിപ്പുകൾക്കിടയിലും യോജിപ്പിന്റെ ഇടം കണ്ടെത്തുകയും ഊഷ്മളമായ സ്നേഹ സൗഹാർദ്ദങ്ങളാൽ ചേർന്നു നിൽക്കുകയും ചെയ്യുന്നതിന് നമ്മുടെ മീറ്റുകളും നമ്മൾ നടത്തിയ രണ്ട് യാത്രകളും ഉപകരിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെയാവണം മീറ്റ് കഴിഞ്ഞയുടൻ ഒരു യാത്ര എന്ന നിർദ്ദേശം ഇസ്മായിൽ വെക്കുകയും മറ്റുള്ളവർ പിന്താങ്ങുകയും ചെയ്തത്. അന്നത്തെ ചർച്ചയിൽ മാർച്ചിൽ സ്കൂളവധിക്ക് ആകാം യാത്ര എന്ന നിർദ്ദേശം പരിഗണിച്ച് ഒരു തീരുമാനം എന്ന നിലയിൽ മാർച്ച് 16 വെള്ളിയാഴ്ച നമുക്ക് ദൂഖാനിലേക്ക് ഒരു യാത്രയാകാം കരുതുന്നു.

രാവിലെ 9 ന് പുറപ്പെടുകയും ജുമ നമസ്കാരം ദൂഖാനിലാകാം എന്നും കരുതുന്നു. ഉച്ച ഭക്ഷണവും സ്ഥല സന്ദർശനവും മറ്റ് വിനോദപരിപാടികളും എന്തൊക്കെ എന്ന് കൂട്ടായ തീരുമാനത്തിലൂടെ ഉരുത്തിരിഞ്ഞ് വരട്ടെ. നേരത്തെ തന്നെ ദിവസ്സവും സമയവും അറിയിക്കുന്നത് യാത്രയിൽ കൂടാനാഗ്രഹിക്കുന്ന എല്ലാ കൂട്ടുകാർക്കും അതനുസരിച്ച് അവരുടെ പരിപാടികൾ തീരുമാനിക്കാനാണ്.

ഇതിന് മുമ്പ് രണ്ട് യാത്രകളിൽ പങ്കെടുത്തവർക്ക് അതിന്റെ ഹൃദ്യമായ അനുഭവങ്ങൾ കൊണ്ട് തന്നെ ഈ യാത്രയിൽ കൂടാൻ താല്പര്യമുണ്ടാകുമെന്ന് കരുതുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇവിടെ പറയണം, ബ്ലോഗ് മീറ്റിന് നിരന്തരം ഫോൺ ചെയ്ത് അഭ്യർത്ഥിച്ചിരുന്ന പോലെ ഫോൺ ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതല്ലാതെ തന്നെ കാര്യങ്ങൾ അറിയാനും അറിയിക്കാനും നമുക്ക് മാർഗ്ഗങ്ങളുണ്ട്. 'ക്യു' മലയാളം ഫേസ്ബുക്ക് ഗ്രൂപിലൂടെയും ഖത്തർ ബ്ലോഗേഴ്സ് ബ്ലോഗിലൂടെയും ഇ മെയിൽ വഴിയും എല്ലാവരേയും അറിയിക്കുന്നു. ആളുകളുടെ എണ്ണത്തിനനുസ്സരിച്ച് യാത്രക്ക് ബസ്സ് സൗകര്യം വേണോ എന്ന് തീരുമാനിക്കണം, ഭക്ഷണം ഒരുക്കണം. ചിലവുകൾ വീതിച്ചെടുക്കാമെന്ന് കരുതുന്നു.

ഈ കൂട്ടായ്മയുടെ സ്നേഹ സൗഹൃദം നിലനിർത്താൻ നമ്മളോരോരുത്തരുടേയും പങ്കാളിത്തം തന്നെയാണ് വേണ്ടത്, ആരും ക്ഷണിതാവോ, ക്ഷണിക്കപ്പെടുന്നവനോ ഇല്ല. ചർച്ചയിലൂടെയും കമന്റുകളിലൂടെയും നമുക്കെരു തീരുമാനത്തിലെത്താം. എല്ലാവരും ഇത് നമ്മുടെ കൂട്ടായ്മ എന്ന ബോധത്തിൽ മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ,
നമുക്കെല്ലാവർക്കും വേണ്ടി,

54 comments:

  1. കൂട്ടായ തീരുമാനങ്ങളാണ് വേണ്ടത്. സജീവമായ ഇടപെടലുകൾ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. എല്ലാവരും ഒരു വാഹനത്തില്‍ ചിരിച്ചുല്ലസിച്ച്‌ ,തമാശകള്‍ പറഞ്ഞ് ,പാടി രസിച്ച് കയ്യില്‍ കരുതുന്ന ഭക്ഷണ പൊതികള്‍ പങ്കുവെച്ചു കഴിച്ചു ..ഓര്‍ക്കുമ്പോള്‍ തന്നെ ആവേശം അടക്കാനാവുന്നില്ല .

    ReplyDelete
  3. മ്മടെ ജലീല്‍ ഭായ്ക്ക് (കുറ്റ്യാടി കടവ്) ദുഖാനിലെ സകരീത്‌ എന്ന സ്ഥലത്തെ കുറിച്ച് കൂടുതല്‍ അറിയാം
    അദ്ദേഹത്തിന്റെ കമന്റ് പ്രതീക്ഷിക്കാം ..
    വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ തന്നെ അറിയിക്കുന്നതാണ് നല്ലത്

    ReplyDelete
  4. സിക്രീടിലേക്കല്ലെ പോകുന്നത്?
    നവാസ് +2

    ReplyDelete
  5. കഴിഞ്ഞ തവണ മിസ്സായി. ഇപ്രാവശ്യം എന്തായാലും ഉണ്ട്. :)
    (ബാച്ചിലര്‍ ട്രിപ്പ്‌ ആണല്ലോ അല്ലേ?)

    ReplyDelete
  6. "ഇതിന് മുമ്പ് രണ്ട് യാത്രകളിൽ പങ്കെടുത്തവർക്ക് അതിന്റെ ഹൃദ്യമായ അനുഭവങ്ങൾ കൊണ്ട് തന്നെ ഈ യാത്രയിൽ കൂടാൻ താല്പര്യമുണ്ടാകുമെന്ന് കരുതുന്നു."

    അത് കൊണ്ട് തന്നെ ഫ്രണ്ട് സീറ്റ് ഞാൻ ബുക്ക് ചെയ്തു...;)

    ReplyDelete
    Replies
    1. എന്റെ മടിയിൽ ഇരിക്കാൻ ഞാൻ സമ്മതിക്കില്ല നജീം

      Delete
    2. നവാസേ, അതിനു ഞാൻ എന്റെ കർച്ചീഫ് ഇട്ട് നേരത്തേ ആ സീറ്റ് ബുക്ക് ചെയ്തിരിക്കുവാ... എസ്ക്യൂസ് മീ ;)

      Delete
  7. നേരത്തെ അറിഞ്ഞത് കൊണ്ട് എനിക്കും കൂടാം കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. ഇതുവരെ വരാമെന്നേറ്റവർ
    -------------------
    1)ഇസ്മായിൽ+ഫാമിലി
    2)നവാസ് മുക്രിയത്ത്+ഫാമിലി
    3)രാമചന്ദ്രൻ+ഫാമിലി
    4)Subair Bin Ibrahim Nelliyote + Family.
    5)ഷക്കീർ +?
    6)ബിജുകുമാർ ആലക്കോട്
    7)സമീർ തിരുത്തിക്കാട്
    8)എ ആർ നജീം
    9)AJEESHKUMAR CG
    10)സുനിൽ പെരുമ്പാവൂർ..

    ReplyDelete
    Replies
    1. ഈ ലിസ്റ്റും ട്രിപ്പിന്റെ മറ്റു വിവരങ്ങളും ഒക്കെയായി ഈ ബ്ലോഗില്‍ വേറൊരു പേജ് (പോസ്റ്റ്‌ അല്ല) ഉണ്ടാക്കുന്നതല്ലേ നല്ലത്? അവസാനം വന്നു ചേരുന്നവര്‍ക്ക് കമന്ടുകള്‍ക്കിടയില്‍ തിരയുന്നതിനെക്കാളും എളുപ്പമായിരിക്കും അത്. എന്നേയും ഈ ബ്ലോഗിന്‍റെ അഡ്മിന്‍ ആക്കിയാല്‍ ഞാന്‍ ചെയ്തോളാം.

      Delete
  9. അതേയ്... 15ന് വൈകീട്ട് ഫാമിലിയെത്തുന്നു. അപ്പൊ പിന്നെ... പിറ്റേന്ന് രാവിലെ അതും 90 ദിവസം മാത്രം ആയ മോളേയും കൊണ്ടുള്ള യാത്ര സാഹസമാവും എന്നുള്ളതിനാല്‍ ഇത്തവണത്തേക്ക് ഈയുള്ളവനെ ഒന്നൊഴിവാക്കണം. യാത്രക്ക് എല്ലാ സപ്പോര്‍ട്ടും നല്‍കുന്നു.

    ReplyDelete
  10. ഞാനും മോനും ഉണ്ടാവും.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. വരാന്‍ പറ്റുമെന്ന് പ്രതീഷിക്കുന്നു

    ReplyDelete
  13. അന്ന് മീറ്റിനു വരാൻ പറ്റിയില്ല.morning shift കഴിഞ്ഞു കുടുംബവുമായി അവിടെ എത്തിയപ്പോൾ മണി അഞ്ചര.
    march 16 നു evening shift ആണു.അതു കൊണ്ടു ഒരു അപേക്ഷ. march 17 ശനിയാഴ്ചതെക്കു മാറ്റാൻ പറ്റുമോ?

    regards
    mujeeb
    http://satworldnews.blogspot.com

    ReplyDelete
  14. ഞാന്‍ ഡ്യൂട്ടി വൈകുന്നെരതേക്ക് മാറ്റി , അതോണ്ട് പോകാന്‍ റെഡിയാണേ , ഫാമിലിയെ തപ്പിനോക്കട്ടെ കിട്ടിയാല്‍ കൊണ്ടുവരാം.

    ReplyDelete
  15. ഇതുവരെ വരാമെന്നേറ്റവർ
    -------------------
    1)ഇസ്മായിൽ+ഫാമിലി
    2)നവാസ് മുക്രിയത്ത്+ഫാമിലി
    3)രാമചന്ദ്രൻ+ഫാമിലി
    4)Subair Bin Ibrahim Nelliyote + Family.
    5)ഷക്കീർ
    6)ബിജുകുമാർ ആലക്കോട്
    7)സമീർ തിരുത്തിക്കാട്
    8)എ ആർ നജീം
    9) അജീഷ് നാഥ്.
    10)സുനിൽ പെരുമ്പാവൂർ..

    11) റിയാസ് കേച്ചേരി + ഫാമിലി
    12) നാമൂസ്
    13) അബ്ദുൾ കലാം + ഫാമിലി
    14) ജിധു ജോസ്
    15) സിദ്ധിക്ക് തൊഴിയൂർ
    16) രാജേഷ് വി ആർ
    17) പ്രദുഷ് കുമാർ
    18) തൻസീം
    19) ഷബീർ കെ ഒ.

    ReplyDelete
  16. യാത്രയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉടൻ കമന്റ് രേഖപ്പെടുത്തുക.

    ReplyDelete
  17. Can me join with you... me @ Dukhan if U want any help pls contact me : borninkerala@gmail.com

    ReplyDelete
  18. ഞാനും ഉണ്ടാകും

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. 25)ജലീൽക്ക & ഫാമിലി
    26)രാജൻ ജോസഫ്

    ReplyDelete
  21. Replies
    1. ഉറപ്പായും. വാഹന സൗകര്യമില്ലെങ്കിൽ അറിയിക്കുക.

      Delete
  22. യാത്ര.

    ഇത്രയും പേരാണ് യാത്രയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ച് കമന്റിടുകയും അറിയിക്കുകയും ചെയ്തിരിക്കുന്നത്. ഇവരിൽ ആർക്കെങ്കിലും അസൗകര്യമുണ്ടെങ്കിൽ അറിയിക്കണം. ഈ ലിസ്റ്റിൽ ഇല്ലാത്ത ആർക്കെങ്കിലും പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ ബുധനാഴ്ചക്ക് മുമ്പ് പേര് ചേർക്കുക. കൃത്യം എണ്ണം കിട്ടിയാലേ ദൂഖാനിൽ ഭക്ഷണം ഏർപ്പാടാക്കാൻ സാധിക്കൂ.

    1)ഇസ്മായിൽ+ഫാമിലി
    2)നവാസ് മുക്രിയത്ത്+ഫാമിലി
    3)രാമചന്ദ്രൻ+ഫാമിലി
    4)Subair Bin Ibrahim Nelliyote + Family.
    5)ഷക്കീർ
    6)ബിജുകുമാർ ആലക്കോട്
    7)സമീർ തിരുത്തിക്കാട്
    8)എ ആർ നജീം
    9) അജീഷ് നാഥ്.
    10)സുനിൽ പെരുമ്പാവൂർ +10 (!)
    11) റിയാസ് കേച്ചേരി + ഫാമിലി
    12) നാമൂസ്
    13) അബ്ദുൾ കലാം + ഫാമിലി
    14) ജിധു ജോസ്
    15) സിദ്ധിക്ക് തൊഴിയൂർ
    16) രാജേഷ് വി ആർ
    17) പ്രദുഷ് കുമാർ
    18) തൻസീം
    19) ഷബീർ കെ ഒ.
    20) രാജേഷ് കൃഷ്ണൻ
    21) ലെനിൻ കുമാർ
    22) സുമേഷ്
    23) സെയ്ഫുദീൻ (BorN)
    24) കനകാംബരൻ
    25) രാജൻ ജോസഫ്
    26) ജലീൽ + ഫാമിലി
    27) പ്രശോഭ്
    28) ബിജുരാജ് + ഫാമിലി
    29) അഫ്വാൻ അഹ്‌മദ്.
    30) മജീദ് +ഫാമിലി
    31) സലാഹ്

    ReplyDelete
  23. ഞാനും വരുന്നുണ്ട്....
    മുഹമ്മദ്‌ അലി

    ReplyDelete
  24. ഞാനും വരുന്നുണ്ടേ ... സസ്നേഹം ആഷിക് ..

    ReplyDelete
  25. പ്രിയരെ,

    നമ്മുടെ യാത്രക്ക് വരാമെന്നേറ്റിട്ടുള്ളവർ എല്ലാവരും കൃത്യ സമയത്ത് എത്തിച്ചേരും എന്ന് കരുതട്ടെ. ഇത്രയും പേർക്ക് ഭക്ഷണ സൗകര്യം ഒരുക്കുന്നുണ്ട്. വാഹന സൗകര്യമുള്ളവർ കൃത്യം 9:30ന് വാജ്ബ പെട്രോൾ സ്റ്റേഷനിൽ എത്തിച്ചേരുക. വാഹന സൗകര്യമില്ലാത്തവർ വണ്ടി സൗകര്യത്തിനായി 55301292 Niku Kechery, 33349941Sameer C Thiruthikad, 55891237 Ramachandran Vettikkaat, 66054901 Sunil Perumbavoor, എന്നിവരെ ഒന്ന് കോണ്ടാക്ട് ചെയ്യൂ. വാജ്ബ പെട്രോൾ സ്റ്റേഷനിൽ വരാൻ സാധിക്കുന്നവർ അങ്ങോട്ട് വരണം. വാഹനമില്ലാത്തവരെ സഹായിക്കാൻ തയ്യാറുള്ളവർ അത് അറിയിക്കുക. പൊടിക്കാറ്റോ മറ്റോ ഉണ്ടാവുകയാണെങ്കിൽ കുട്ടികൾക്ക് ഇടാൻ തൊപ്പിയോ/ഷാളോ മറ്റോ കരുതുക. ബീച്ചിൽ കുളിക്കാൻ താല്പര്യമുള്ളവർ ടവലും മറ്റും കരുതുക. പടോഗ്രാഫർമാർ [;)] പൂട്ടും കുറ്റി എടുക്കേണ്ടതാണ്. ;).

    ബാറ്ററി കേബിൾ, ടയറിൽ കാറ്റടിക്കാനുള്ള പോർട്ടബിൾ കമ്പ്രസ്സർ, വണ്ടി കെട്ടിവലിക്കാനുള്ള ബെൽറ്റ് തുടങ്ങിയവ ഉള്ളവർ അത് കരുതിയാൽ ആവശ്യഘട്ടത്തിൽ ഉപകാരപ്പെടും. ടയറിന്റേയും വണ്ടിയുടേയും കണ്ടീഷൻ ഒന്ന് ശ്രദ്ധിക്കുക. ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട്.

    കുട്ടികൾക്കും മുതിർന്നവർക്കും ഉതകുന്ന ചെറിയ ഗെയിമുകൾ സംഘടിപ്പിക്കാൻ മിടുക്കുള്ളവർ മുന്നോട്ട് വരണം. പാട്ട് പാടാനും മറ്റ് കലാപരിപാടികൾ അവതരിപ്പിച്ച് ഈ ട്രിപ്പ് അവിസ്മരണീയമാക്കാനും കഴിവുള്ളവർ അതിനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് വരിക. :)

    1)ഇസ്മായിൽ+ഫാമിലി
    2)നവാസ് മുക്രിയത്ത്+ഫാമിലി
    3)രാമചന്ദ്രൻ+ഫാമിലി
    4)Subair Bin Ibrahim Nelliyote + Family.
    5)അബ്ദുൾ കലാം + ഫാമിലി
    6)ജലീൽ + ഫാമിലി
    7)ബിജുരാജ് + ഫാമിലി
    8)മജീദ് +ഫാമിലി
    9)ഷക്കീർ
    10)ബിജുകുമാർ ആലക്കോട്
    11)സമീർ തിരുത്തിക്കാട്
    12)എ ആർ നജീം
    13) അജീഷ് നാഥ്.
    14)സുനിൽ പെരുമ്പാവൂർ +10 (!)
    15) സിദ്ധിക്ക് തൊഴിയൂർ
    16) രാജേഷ് വി ആർ
    17) പ്രദുഷ് കുമാർ
    18) തൻസീം
    19) ഷബീർ കെ ഒ.
    20) രാജേഷ് കൃഷ്ണൻ
    21) ലെനിൻ കുമാർ
    22) സുമേഷ്
    23) സെയ്ഫുദീൻ (BorN)
    24) കനകാംബരൻ
    25) രാജൻ ജോസഫ്
    26) പ്രശോഭ്
    27)സലാഹ്
    28)മുഹമ്മദ് ഷാൻ.
    29) Ummer kutty
    30) നാമൂസ്
    31) ജിധു ജോസ്
    32)മുഹമ്മദലി
    33)ആഷിഖ്. സി പി.
    34)നിക്കു കേച്ചേരി
    35)അനസ് ബഷീർ
    36)അൻവർ ബാബു +ഫാമിലി
    37)ഷമീർ ടി കെ + ഫാമിലി
    38)അബ്ബാസ് ഓ എം
    39)സിറാജ് ബിൻ കുഞ്ഞിബാവ
    40)രാജ് മേനോൻ
    41)അനിൽ അശോകൻ

    ReplyDelete
  26. വാഹന സൗകര്യമില്ലാത്ത ചിലർ കോണ്ടാക്ട് ചെയ്തിരുന്നു. അവർക്കുള്ള യാത്രാസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഇനിയും ആർക്കെങ്കിലും വാഹന സൗകര്യമില്ലെങ്കിൽ നേരത്തെ തന്ന ടെലിഫോൺ നമ്പറുകളിൽ ഉടൻ വിളിച്ച് അറിയിക്കണം. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിളിക്കുന്നവർക്കേ യാത്രാ സൗകര്യം ഒരുക്കാൻ സാധിക്കുകയുള്ളു. അതല്ലാത്തവർ നാളെ 9:30 ന് മുമ്പ് വാജ്ബ പെട്രോൾ സ്റ്റേഷനിൽ എത്തിയാൽ ഒഴിവുള്ള വാഹനങ്ങളിൽ പോകാൻ സാധിക്കും.

    ReplyDelete
  27. http://qatar-bloggers.blogspot.com/2012/03/q.html


    ഈ യാത്ര അവിസ്മരണീയമാക്കിയ കൂട്ടുകാർക്ക് നന്ദി.. ദൂഖാനിലെ സൗകര്യമൊരുക്കിയ BorN നോട് നന്ദി പറഞ്ഞവസാനിപ്പിക്കേണ്ടതല്ല ആ ആതിഥ്യവും സ്നേഹവും എന്നതിനാൽ ഞങ്ങളുടേ സ്നേഹം മാത്രം പങ്ക് വെക്കുന്നു.

    ReplyDelete