Sunday, March 18, 2012

സിക്രീത്തിലേക്കുള്ള യാത്ര


2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു... യാത്ര എല്ലാവര്‍ക്കും  ഒരു നവ്യാനുഭവമായി. പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി നേരെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രക്കൊരുങ്ങി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു.

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലം പഴക്കം തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 

ഇപ്പോള്‍ അതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. അതിനു കാവലായി ആണ് ഈ സുഡാനി സുഹൃത്ത് അവിടെ താമസിക്കുന്നത് എന്നു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു, തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു നമ്മുടെ സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  സുഡാനിക്ക് ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടു ആസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും ഞങ്ങള്‍ നോക്കിക്കണ്ടു.   ആ കാഴ്ച്ച ഞങ്ങള്ക്ക് കണ്ണിന് കുളിര്‍മയെകി. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങി പോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്. കാഴ്ച്ച്കല്‍ കണ്ടതിന് ശേഷം താഴേക്ക് ഇറങ്ങാന്‍ പലരും പ്രയാസപ്പെടുന്നുണ്ടായിരുന്നു .


ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി 10 മിനിറ്റ് വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും ഫോടോസ് എടുക്കാന്‍ ആരും മറന്നില്ല. അര മണിക്കൂര്‍ ചുറ്റിക്കറങ്ങുംമ്പോഴേക്കും പലരും ക്ഷീണിച്ചു. അതിനിടയില്‍ നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ കാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അവര്‍.

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.

ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30


പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ സലാഹ്, സകീര്‍, ശമീല്‍, റാസി, സന്‍സീത, സാന്ദ്ര എന്നിവര്‍ കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ് ഈ അസ്തമയവും മറ്റൊരു പുതിയ പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്ന് മൂന്നു പ്രാവശ്യ ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.
ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു എല്ലാവരും പിരിഞ്ഞു.

എഴുതിയത്  artofwave 

വജ്ബ പെട്രോള്‍ സ്റ്റേഷന്‍

ഭക്ഷണവും അല്പം കലാപരിപാടിയും ഇവിടെ നിന്നു

സലാഹ് പാടുന്നു
സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍

കുറച്ചു ദൂരത്ത് നിന്നും

ഉച്ച ഭാഷിണിയുമായി തന്‍സീമ്

കുന്നു ഒരു കാഴ്ച്ച 

രാമചന്ദ്രന്‍ വിളിക്കുന്നു  ചായ റെഡി

മരുഭൂമിയിലൂടെ വാഹനങ്ങള്‍

മുള്ളും മുള്‍ ചെടിയും ഒരു പ്രശ്നമേ അല്ല ഞങ്ങള്‍ മുമ്പോട്ടു തന്നെ

ഇറങ്ങാന്‍ എനിക്കൊരു പ്രയാസവുമില്ല
ഞങ്ങളും കാണട്ടെ ഇതിന്റെ മുകള്‍ ഭാഗം

ഇതാണ് ഫിലിം സിറ്റി

ഇവിടെ കളിക്കാന്‍ എന്തു രസം
മത്സരം തുടങ്ങി

സലാഹ് തന്നെ മുന്നില്‍

കോട്ട ഒരു കാഴ്ച

വീണാലും ആ ഷോട്ടും ഞാന്‍ എടുക്കും പേടിക്കണ്ട

സുനിലും മജീദ് നാദാപുരവും

കാഴ്ചകള്‍ പകര്‍ത്താന്‍
ഞങ്ങള്‍ കീഴടക്കി

ഇനി അല്പനേരം ഈ കടലില്‍

ഫിലിം സിറ്റി ഒരു കാഴ്ച്ച

കാവല്‍ക്കാരന്‍ - സുഡാനി

ഒരു കളി പരിചയപ്പെടുത്തുന്നു - സമയമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെച്ചു
Add caption

അസ്തമയ സൂര്യനെ നോക്കി കടല്‍തീരത്തേക്ക്

നമുക്ക് വീണ്ടും കാണാം



24 comments:

  1. സുന്ദരമായ കാഴ്ചകളുടെ
    മനോഹരമായ അവതരണം!

    ഒരു തവണ കൂടി പോകണം.. പക്ഷെ രാവിലെ മുതല്‍ ഒരു മുഴുദിന ടൂര്‍ സംഘടിപ്പിച്ച് .. കളി, കുളി,ശാപ്പാട്,മറ്റു പരിപാടികളും ഉള്‍ക്കൊള്ളിച്ചു ...ഒരു സമ്പൂര്‍ണ വിനോദ പഠന സര്‍ക്കീട്ട് 'സക്രീത്ത്' യാത്ര.
    കുറച്ചു കഴിയട്ടെ അല്ലെ..?

    ReplyDelete
    Replies
    1. മനോഹരമായ അവതരണം ..വിവരണം കൂടുതല്‍ അവിടം മനോഹരമാക്കി

      Delete
  2. വിവരണം നന്നായിട്ടുണ്ട്....ഫോട്ടോകളും...ശരിയാണ് .ഒരിക്കല്‍ കൂടി അവിടെ പോകേണ്ടതാണ്....ബ്ലോഗ്‌ മീറ്റിലും ,സക്രീത് യാത്രയിലും സംഭവിച്ചത് പോലെ സമയ ക്രമീകരണത്തിലെ അപാകത അടുത്ത യാത്രക്ക് ഉണ്ടാകരുത്.

    ReplyDelete
  3. ഒറിജിനല്‍ കൂടാതെ ദോണ്ടെ....ഇപ്പേ തന്നെ പിന്നേം പിന്നേം അഞ്ചാറ് പ്രാശ്യം പോയി വന്ന്! സഹോദരങ്ങളുടെ വിവരണത്തിലൂടെ!കളിയും ചിരിയുമായി ഇനിയും കൂടണം നമുക്ക്!!!

    ReplyDelete
  4. കൂടെ വരാത്ത ഞങ്ങള്‍ക്കും ഇഷ്ടമായ്‌ ഹൃദ്യമായ വിവരണവും ചിത്രങ്ങളും....!

    ReplyDelete
  5. film city ethiyappol 4.00pm aayirikkum.2.45 alla

    ReplyDelete
  6. നല്ല പോസ്റ്റ്‌.അസൂയ കൊണ്ട് കണ്ണ് കാണാത്തത് കൊണ്ട് ഇവിടെ കമന്റ്‌ ഇടാതെ ഞാന്‍ ഈ പോസ്റ്റ്‌ ബഹിഷ്കരിക്കുന്നു..

    ReplyDelete
  7. വിവരണം മനോഹരം... ഫോട്ടോകള്‍ അതിമനോഹരം...

    ReplyDelete
  8. വിവരണങ്ങളെ നിരാകരിക്കുന്ന ചിത്രങ്ങള്‍.....,,,,,,,,,,,,,,

    ReplyDelete
  9. കണ്ടത് മനോഹരം; കണ്ടെഴുത്തും

    ReplyDelete
  10. ആരും ഭരിക്കാനില്ലാതെ ...ഭരിക്കപ്പെടാതെ ...ഒരു യാത്ര .....തിരയുടെ ആശംസകള്‍ .......

    ReplyDelete
  11. നല്ല അവതരണം ...വീണ്ടും കാണാം .

    ReplyDelete
  12. ഇതിനു ഞാന്‍ താങ്കളുടെ ബ്ലോഗില്‍ കമന്റ് ഇട്ടിരുന്നു.( മജീദ് ഭായിയുടെ)
    റിയാസ് മിഴിനീര്‍തുള്ളി എന്ന് കണ്ടപ്പോള്‍ ഒന്നന്വേഷിക്കാമെന്ന് കരുതി, കാണാറെയില്ല ഈയിടെ, മിഴിനീര്‍തുള്ളി, മിഴി, മിഴിനീര്‍പ്പൂവ്, തുടങ്ങി മിഴിക്കണ്ണീരു വരെ ഉണ്ടായിരുന്നല്ലൊ,അതൊക്കെ എവിടെപ്പോയി..സുഖമെന്ന് കരുതുന്നു.

    ReplyDelete
  13. കൊള്ളാം വിവരണവും ഫോട്ടോയും ഒക്കെ ...:)

    ReplyDelete
  14. മനോഹരമായ ഒരു യാത്രാനുഭവം കാഴ്ച വെച്ചു
    കൂടെ കൂടിയതുപോലൊരു തോന്നല്‍!
    എന്റെ എല്ലാ പ്രവാസ മലയാളികള്‍ക്കും
    എന്റെ അല്ല, ഞങ്ങളുടെ എല്ലാവിധ ആശംസകളും
    സിദ്ദിക്ക്, ബ്ലോഗില്‍ വന്നതിനും ഒപ്പം കൂടിയത്തിനും
    പെരുത്ത നന്ദി, ഞാനും കൂടുന്നു :-)
    വീണ്ടും കാണാം
    ഫിലിപ്പ് ഏരിയല്‍ & Fly.

    ReplyDelete
  15. അയ്യോ!!! ഒരു കാര്യം പറയാന്‍ വിട്ടുപോയി
    ചിത്രങ്ങള്‍ യാത്രവര്‍ണ്ണനയുടെ
    ആക്കാം വര്‍ദ്ധിപ്പിച്ചു. സുന്ദര ചിത്രങ്ങള്‍
    അഥവാ Well Captured Ones :-)
    എഴുതുക അറിയിക്കുക.
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  16. വിവരണം ഹൃദ്യം .... ചിത്രങ്ങള്‍ മനോഹരം ..ഈ സൌഹൃദ സംഗമ യാത്ര അസൂയാ വഹം ,..... ആശംസകള്‍ .....:))

    ReplyDelete
  17. എഴുത്തും ചിത്രങ്ങളും നന്നായി.
    അഭിനന്ദനങ്ങള്‍
    അടിക്കുറിപ്പുകളും രസാവഹം തന്നെ .

    ReplyDelete
  18. manoharam....... blogil puthiya post...... PRIYAPPETTA ANJALI MENONU....... vaayikkane..........

    ReplyDelete