Saturday, February 20, 2016

തിരുവിതാംകൂറിന്റെ തിരുമുറ്റത്തിലൂടെ








പ്രവേശന കവാടം @ Padmanabhapuram Palace

തിരുവനനതപുരം സന്ദര്‍ശിക്കുന്നവര്‍ സാധാരണ കാഴ്ചബംഗ്ലാവും ശങ്ഗുമുഖം, വേളി, കോവളം പിന്നെ സമയം ഉള്ളവര്‍ പൊന്മുടി ഇത്യാദി കണ്ടു മടങ്ങുക ആണല്ലോ പതിവ്, ചിലപ്പോള്‍ കന്യാകുമാരി കൂടി.

ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് തിരുവനനതപുരം കന്യാകുമാരി പാതയില്‍ "തക്കല" യ്ക്ക് അടുത്ത് ഉള്ള പുരാണ പ്രസിദ്ധമായ തിരുവിതാംകൂര്‍ പദ്മനാഭ കൊട്ടാരവും പരിസരവും.

യുനെസ്ക്കൊയുടെ ലോക സാംസ്ക്കാരിക പൈതൃക പട്ടികയില്‍ ഇടംപിടിച്ച കേരളത്തിലെ ചുരുക്കം ചില ഇടങ്ങളില്‍ ഒന്നാണ് പദ്മനാഭ കൊട്ടാരം.

പദ്മനാഭ കൊട്ടാരം കാണാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവനനതപുരതു നിന്നും രാവിലെ ഏഴു മണിക്ക് യാത്ര തിരിക്കുന്നത് ആണ് ഉചിതം. കഴിവതും എട്ടു മണിക്ക് മുമ്പ് ബാലരാമപുരം കടക്കുക. എട്ടു മണി കഴിഞ്ഞാല്‍ പിന്നെ ബാലരാമപുരത്ത് ഗതാഗത കുരുക്കില്‍ കുരുങ്ങിയത് തന്നെ.

തിരുവനതപുറത്തു നിന്നും പദ്മനാഭ കൊട്ടാരം വരെ ദൂരം അറുപത്തി രണ്ടു കി. മി ആണ്. തക്കല എത്തി അവിടുന്ന് അകതോട്ടു രണ്ടു കി. മി കൂടി പോകാന്‍ ഉണ്ട് അവിടെ എത്തി പെടാന്‍. രാവിലെ ഏഴു ഏഴര മണിക്ക് തിരുവനതപുരത്ത് നിന്നും തിരിക്കുക ആണെങ്ങില്‍ ഒന്‍പതു മണിക്ക് മുന്നേ അവിടെ എത്താന്‍ പറ്റും. തക്കലയില്‍ സൈന്‍ ബോര്‍ഡ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊട്ടാരത്തിലെ സന്ദര്‍ശന സമയം രാവിലെ ഒന്‍പതു മുതല്‍ വൈക്കുന്നേരം അഞ്ചു മണി വരെ ആണ്. തിങ്ങള്‍ ഒഴികെ എല്ലാ ദിവസസവും പ്രവര്‍ത്തി ദിനം. ദിവസസവും ഏകദേശം അയ്യാരത്തില്‍ പരം സന്ദര്‍ശകര് എത്തുന്ന ഒരു ഇടം ആണ് കൊട്ടാരവും പരിസരവും.

25 Rs എടുത്തു കഴിഞ്ഞാല്‍ പിന്നെ അകത്തേക്ക് ഉള്ള പ്രവേശനം ആയി. ക്യാമറക്ക്‌ വേറെ ടിക്കറ്റ്‌ ഉണ്ട്. നമ്മള്‍ കയ്യില്‍ കൊണ്ട് പോകുന്ന സാധങ്ങള്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ വേണ്ടി ഉള്ള സ്ടലങ്ങള്‍ ഉണ്ട് അവിടെ. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെ ഒരു പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളും അകതോട്ടു കയറ്റി വിടുക ഇല്ല.

ആറര ഏക്കറില്‍ സ്ഥിതി ചെയ്യുന്ന പദ്മനാഭപുറം കൊട്ടാരം പണിത് 1592 muthal 1602 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്ര്‍മ കുലശേഖര പെരുമാള്‍ ആണ്. ഇന്നത്തെ രീതിയില്‍ കൊട്ടാരം പുതുക്കി പണിതത്1741 കുളച്ചല്‍ യുദ്ധ ശേഷം : മാര്‍ത്താണ്ട വര്‍മ" മഹാരാജാവ് ആണ്.

കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരരണം ആണ് പദ്മനാഭ കൊട്ടാരം. അവിടത്തെ ഓരോ ചുമരുകളിലും തൂണുകളിലും കേരളത്തിന്റെ തനതു വാസ്തു വിദ്യാ പാടവം കാണുവാന്‍ സാധിക്കും. തമിഴു നാട്ടിലെ വള്ളി നദി കൊട്ടാരത്തിന്റെ അടുത്ത് കൂടി കടന്നുപോകുന്നു.

കൊട്ടാരം തമിഴ് നാട്ടില്‍ ആണെങ്കിലും കൊട്ടാരത്തിന്റെ ഭരണപരമായ കാര്യങ്ങള്‍ നോക്കി നടത്തുന്നത് കേരള സര്‍ക്കാരിന്റെ കീഴില്‍ ഉള്ള പുരാ വസ്തു വകുപ്പ് ആണ്.

കൊട്ടാര വളപ്പില് ആദ്യം കാണാന്‍ പറ്റുക ഒരു സ്തൂപത്തില്‍ വച്ചിരിക്കുന്ന ഉരുളന്‍ കരിങ്ങല്ല് പാറ ആണ്. ഈ പാറ 101പ്രാവശ്യം ഒറ്റ അടിക്കു മുറിയാതെ എടുത്തു പോക്കുന്ന ആള്‍ക്കാര്‍ക്ക് ആണ് രാജാവിന്റെ സൈന്യത്തില്‍ പ്രവേശനം.

കൊട്ടാരത്തിലെ എല്ലാ കാഴ്ചകളും വിവരിച്ചു തരാന്‍ പരിചയ സമ്പന്നര്‍ ആയ ഗൈഡ്കളുടെ സേവനം ഒരു പൈസ പോലും കൊടുക്കാതെ സര്ക്കാര് ചിലവില്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നടമാളികയിലെ നടവാതിലിലൂടെ അകത്തുകടന്നാൽ കാണുന്നതാണ് പൂമുഖമാളിക. ദീർഘചതുരാകൃതിയിലുള്ള നടയ്ക്ക് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന മുഖപ്പോടുകൂടിയ ഈ ഇരുനിലകെട്ടിടത്തിൽ പൂമുഖം, മന്ത്രശാല, നാടകശാല, മണിമേട എന്നീ ഭാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പത്മനാഭപുരം കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം. കേരളീയ വാസ്തുശില്പശൈലിയിൽ നിമ്മിച്ച ഈ മന്ദിരത്തിന് ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്.

മനോഹരമായി കൊത്തുപണികൾ ചെയ്ത, തടി കൊണ്ടുണ്ടാക്കിയ മേൽത്തട്ടിൽ വ്യത്യസ്തങ്ങളായ 90 പൂക്കൾ കൊത്തിവച്ചിരിക്കുന്നു. അത്യപൂർവ്വമായ മേല്‍ തട്ടും കുതിരക്കാരൻ വിളക്കും (ചിത്രങ്ങള്‍ കാണുക) , ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും ഇവിടെയുണ്ട്.

പൂമുഖത്തിന്റെ മുൻ‌വശത്തായി, ദാരുശിൽ‌പ്പങ്ങൾ കൊത്തിവയ്ക്കപ്പെട്ട മൂന്നു മുഖപ്പുകളുണ്ട്. തടിയിൽ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങൾ സന്ദർശകർക്ക് സ്വാഗതമോതുന്നു.

പടവുകള്‍ കയറി പൂമുഖത്തിന്റെ മുകളില്‍ എത്തിയാല്‍ പിന്നെ കാണുന്നത് ആണ് മന്ത്ര ശാല. മഹാരാജാവ്‌ ഭരണപരമായ തീരുമാനങ്ങൾ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് എടുത്തിരുന്നത് ഇവിടെ വച്ചാണ്. ചൈനീസ് മാതൃകയിൽ പണിതിട്ടുള്ള ഇരിപ്പിടങ്ങൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മന്ത്രശാലയുടെ വടക്കുഭാഗത്തായാണ് മണിമാളിക സ്ഥിതിചെയ്യുന്നത്. കൊട്ടാരത്തിൽ സമയമറിയാനാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നത്.

പിന്നെ കൊട്ടാരം നടന്നാല്‍ കാണുന്നത് പണ്ട് കാലത്ത് ഉപയോഗിച്ച അനേകം യുദ്ധ സാമഗ്രഹികളും പല തരത്തില്‍ ഉള്ള വസ്തുക്കളും ആണ്. വിചിത്രം ആയി തോന്നിയത് പണ്ട് കാലത്ത് കുറ്റം ചെയ്തവരെ കഴു മരത്തില്‍ കെട്ടി തൂക്കുവാന്‍ ഉപയോഗിച്ചിരുന്ന "ചിത്ര വധ" കൂട് ആണ്. കുറ്റവാളികളെ ഇതില്‍ ഇട്ടു കെട്ടി തൂക്കുമ്പോള്‍ പരുന്തുകളും കാഴുകന്മാരും അവരെ ഇഞ്ച് ഇഞ്ച് ആയി കൊത്തി ശവ പരുവം ആകുമായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവിന്റെ കാലത്ത് കൊളുത്തിയ ഒരു കെടാ വിളക്ക് ഇന്നും അണയാതെ അവിടെ കാത്തു സൂക്ഷിക്കുന്നു. അത് അണയാതെ സൂക്ഷിക്കാന്‍ അതിനു വേണ്ടി ആള്‍ക്കാരെ ഇപ്പോഴും ജോലിക്ക് വച്ചിട്ടുണ്ട്.

അത് കഴിഞ്ഞു കാണാന്‍ പറ്റുന്നത് വിശാലമായ ഊട്ടുപുര ആണ്. രണ്ടു തട്ടില്‍ ആയി ഏകദേശം 2000 പേര്‍ക്കു ഒരേ സമയം ഭക്ഷണം കഴിക്കാന്‍ പറ്റുന്ന ഊട്ടുപുര ആണിത്.

അനേകം നല്ല ചല ചിത്രങ്ങള്‍ shootinginu സാക്ഷ്യം വഹിച്ച ഇടം ആണ് പദ്മനാഭപുരം കൊട്ടാരം. മനസ്സില്‍ പെട്ടെന്ന് കടന്നു വരുന്നത് :മണി ചിത്ര താഴിലെ" ഒരു മുറ വന്റ്രു പാര്തായ " എന്ന ഗാനം ആണ്.

കൊട്ടാരം ഓടിച്ചു കാണാന്‍ ഏകദേശം രണ്ടു രണ്ടര മണിക്കൂര്‍ എടുക്കും. വിശദമായി കാണാന്‍ ആണെങ്ങില്‍ ച്ചുരിങ്ങിയത് അഞ്ചു മണിക്കൂര്‍ എങ്കിലും വേണം.

ഒരു മണിയോട് കൂടി കൊട്ടാരത്തില്‍ നിന്നും ഇറങ്ങുക ആണെങ്ങില്‍ തക്കല വന്നു കന്യാകുമാരി പോകുന്ന വഴിയില്‍ ഒരു പതിനഞ്ചു മിനിറ്റ് കഴിയുമ്പോള്‍ തമിഴ് വഴി കച്ച വടക്കാരുടെ നല്ല നൊങ്ങു സര്‍ബത്ത് കിട്ടുന്ന കടകള്‍ കാണാം. നമ്മുടെ കണ്‍ മുന്നില്‍വച്ച് നല്ല ഫ്രഷ്‌ നൊങ്ങു വെട്ടി തരും.

അവിടുന്ന് ഒരു മുക്കാല്‍ മണിക്കൂറില്‍ നാഗര്‍കോവില്‍ എത്തിയാല്‍ നല്ല പോറ്റി കടയില്‍ നിന്നും പോറ്റി സാപ്പാട് അടിച്ചു നേരെ കന്യകുമാരിയിലോട്ടു വിടാം.

മൂന്ന് മണിക്ക് എങ്കിലും കന്യാ"കുമാരിയില്‍ എത്തിയാല്‍ മാത്രമേ "വിവേകാനന്ദ" പാറ കാണാന്‍ പോകാന്‍ ടിക്കറ്റ്‌ എടുക്കാന്‍ പറ്റുകയുള്ളു അവസാന ടിക്കറ്റ്‌ കൊടുക്കുന്നത് നാല് മണിക്ക് ആണ്.


അതു കഴിഞ്ഞു ബാക്കി ഉള്ള കന്യാകുമാരിയിലെ കാഴ്ചകള്‍ എല്ലാം കണ്ടു ത്രിവേണി സംഗമത്തില്‍ നല്ല ഒരു കുളിയും പാസ് ആക്കി അസ്ടമയവും കണ്ടു ഒരു റൂം എടുത്തു തങ്ങിയിട്ട് പിറ്റേ ദിവസം പ്രഭാതത്തില്‍ ഉദയവും കണ്ടു തിരിച്ചു പോകാം മറ്റൊരു യാത്രക്ക് വേണ്ടി.

മണി മാളിക @ Padmanabhapuram Palace

കൊട്ടാര കേട്ടിന്‍ ഉള്ളിലേക്ക് @ Padmanabhapuram Palace

ENTRANCE 

കൊട്ടാരത്തിലെ ചെറിയ വാതില്‍ @ Padmanabhapuram Palace

തായ് വഴി കൊട്ടാരങ്ങള്‍ @ Padmanabhapuram Palace



കേരളത്തിന്റെ തനതു വാസ്തു സൌരഭ്യം.@ Padmanabhapuram Palace

@ Padmanabhapuram Palace KOTTARANGALU 

സൈന്യത്തില്‍ ചേരാന്‍ ഈ കല്ല്‌ 101 പ്രാവശ്യം പൊക്കി ഉയര്‍ത്തണം. 
@ Padmanabhapuram Palace
കടപ്പാട് : ഫേസ് ബുക്ക്‌

മുകളിലേക്ക് ഉള്ള ഗോവണി.@ Padmanabhapuram Palace

പൂമുഖമാളികയിലെ കുതിരക്കാരൻ വിളക്ക് @ Padmanabhapuram Palace

പദ്മനാഭപുരം കൊട്ടാരത്തിലെ പൂമുഖ മാളികയിലെ തൂണിന്മേൽ ഒറ്റത്തടിയിൽ നിർമ്മിച്ച തിരിയുന്ന വളയവും മറ്റ് അലങ്കാരപ്പണികളും @ Padmanabhapuram Palace

താമരയില്‍ കൊത്തിയ പൂക്കള് @ Padmanabhapuram Palace

മന്ത്ര ശാല @ Padmanabhapuram Palace

ഔഷധ കൂട്ട് കൊണ്ട് നിര്‍മിച്ച കട്ടിലും ചീന കസേരയും @ Padmanabhapuram Palace

കട്ടിലിലെ കൊത് പണികള്‍ @ Padmanabhapuram Palace

സ്ത്രികളുടെ അണിഞ്ഞു ഒരുങ്ങുന്ന കട്ടില് @ Padmanabhapuram Palace

പുരാതന ശിവ ലിംഗം @ Padmanabhapuram Palace

Add captionചിത്ര വധ കൂട് 

കടപ്പാട് : ഗൂഗിള്‍

നാടക ശാല @ Padmanabhapuram Palace


Add captiടാന്‍സ് ഹാളും സരസ്വതി ക്ഷേത്രവും @ Padmanabhapuram Palaceon


കുളി കടവിലേക്ക് ഒരു എത്തി നോട്ടം @ Padmanabhapuram Palace

കുളി കടവ് @ Padmanabhapuram Palace

വിശാലമായ ഊട്ടു പുര @ Padmanabhapuram Palace

ഭരണികള് @ Padmanabhapuram Palace


കരിങ്കല്ലു കൊണ്ടുള്ള ശൗചാലയം @ Padmanabhapuram Palace








ഞാനും മകനും Anzil Ahmed @ Padmanabhapuram Palace


കൊട്ടാരത്തിന് പുറത്തേക്കു ഉള്ള കാഴ്ച.


നൊങ്ങു സര്‍ബത്ത്.



തിരുവനനതപുരം നിന്നും തക്കല 60 km തക്കല നിന്നും നഗര്‍കോവില്‍ 20km അവിടെ നിന്നും kanyakumari 20km
വിശദമായി ചിത്രങ്ങള്‍ ഇട്ടിട്ടുണ്ട് ദയവു ചെയ്തു കാണുക.
സഹ യാത്രികര്‍ - Beena Bijilee Anzil Ahmed









10 comments:

  1. നല്ല തെളിവുള്ള ചിത്രങ്ങളും ചെറിയ വിവരണങ്ങളും അസ്സലായി !!
    കൂടുതല്‍ കൂടുതല്‍ യാത്രാവിവരങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  2. നല്ല ചിത്രങ്ങള്‍
    വിവരണവും
    നന്ദി ...

    ReplyDelete
  3. യാത്രകൾ തുടരട്ടേ.... :)

    ReplyDelete
  4. വളരെ ഉപകാരപ്രദം.

    ഇനി പോകണമെന്നുറപ്പിച്ചു.

    ReplyDelete
  5. വിവരണം കേമം തന്നെ. മേമ്പൊടിക്ക് ഇത്തിരി നർമ്മം ആവാമായിരുന്നു. എന്തായാലും സംഗതി കുശാൽ !

    ReplyDelete